വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണം; ആവശ്യം ഗോവയില്‍ നിന്ന്, രണ്ട് സംസ്ഥാനങ്ങളിലൂടെ യാത്ര
കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്നത് മൂന്ന വന്ദേഭാരത് എക്സ്പ്രസുകളാണ്. ഇതില്‍ രണ്ടെണ്ണം കോഴിക്കോട് സ്റ്റേഷനിലൂടെ സര്‍വീസ് നടത്തുന്നവയാണ്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് അനുവദിച്ച വന്ദേഭാരത് തൃശൂരില്‍ നിന്ന് പാലക്കാട് വഴി തമിഴ്നാട്ടിലൂടെയാണ് കര്‍ണാടകയിലേക്ക് കടക്കുന്നത്. ഗോവയില്‍ നിന്ന് കോഴിക്കോടിനെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് വേണം എന്ന ആവശ്യം ഏറെ കാലമായി നിലവിലുണ്ട്.
ഇപ്പോള്‍ വിഷയം രാജ്യസഭയിലും ചര്‍ച്ചയായിരിക്കുകയാണ്. സദാനന്ദ ഷെട്ട് തനവാദെയാണ് ഇക്കാര്യം രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. ഗോവയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് ഇദ്ദേഹം. ഗോവയില്‍ നിന്ന് മംഗലാപുരം വരെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഗോവ, കര്‍ണാടക സംസ്ഥാനങ്ങളിലൂടെയാകും ഇത് കേരളത്തിലേക്ക് വരിക.

കോഴിക്കോട് എംപി എംകെ രാഘവന് ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. റെയില്‍വെ മന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് രാജ്യസഭയിലും ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഗോവയിലെ മഡ്ഗാവില്‍ നിന്ന് മംഗളൂരു വരെയാണ് നിലവില്‍ 20645-20646 നമ്പറുകളിലുള്ള വന്ദേഭാരത് എക്സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നത്.
ഗോവയിലെ ടൂറിസ്റ്റുകളില്‍ വലിയൊരു ഭാഗം കേരളത്തില്‍ നിന്നുള്ളവരാണ്. മാത്രമല്ല, നിരവധി വിദേശ ടൂറിസ്റ്റുകള്‍ ഗോവയും കേരളവും സന്ദര്‍ശിക്കാമെന്ന് കരുതി എത്തുന്നവരാണ്. ചികില്‍സ, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രണ്ട് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും നിരവധിയാണ്. അവര്‍ക്കെല്ലാം വന്ദേഭാരത് സര്‍വീസ് നീട്ടുന്നതിലൂടെ ഗുണമാകും.
നിലവില്‍ മഡ്ഗാവില്‍ നിന്ന് വന്ദേഭാരതില്‍ കയറുന്നവര്‍ മംഗളൂരുവില്‍ ഇറങ്ങി മറ്റൊരു ട്രെയിനിലാണ് കേരളത്തിലേക്ക് വരുന്നത്. മഡ്ഗാവ് വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനും സഹായിക്കുമെന്ന് സദനന്ദ തനവാദെ എംപി ചൂണ്ടിക്കാട്ടി. കേരളത്തിലെ വാണിജ്യ നഗരങ്ങളിലൊന്നായ കോഴിക്കോട്ടേക്ക് സര്‍വീസ് നീട്ടുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് സാധ്യതാ സര്‍വീസുകള്‍
നിലവില്‍ കേരളത്തില്‍ കാസര്‍കോട്-തിരുവനന്തപുരം, മംഗളൂരു-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു റൂട്ടുകളിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒരു വന്ദേഭാരത് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും വന്ദേഭാരത് വേണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്നുള്ള വന്ദേഭാരത് എറണാകുളത്ത് സ്റ്റോപ്പ് ചെയ്യുന്നതിന് പകരം തിരുവനന്തപുരത്തേക്ക് നീട്ടണം എന്ന ആവശ്യം കൊടിക്കുന്നില്‍ സുരേഷ്, കെസി വേണുഗോപാല്‍ എന്നീ എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളും നിറഞ്ഞോടുന്നതിനാല്‍ ഒരിക്കലും നഷ്ടം നേരിടില്ല എന്നതാണ് എംപിമാര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വെല്ലുവിളി.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications