Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു-എറണാകുളം വന്ദേഭാരത് മാത്രമല്ല; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു വന്ദേഭാരതും..പ്രതീക്ഷ ഇങ്ങനെ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് പച്ചക്കൊടി വീശിയിരിക്കുകയാണ് റെയിൽവെ. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവെ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സെമി-ഹൈ-സ്പീഡ് ട്രെയിൻ യാത്രാ സമയം ഒരു മണിക്കൂറോളം കുറയ്ക്കും. നിലവിൽ ഏറ്റവും വേഗമേറിയ സർവീസായ ടിവിസിഎൻ ഹംസഫർ എക്സ്പ്രസ് 9 മണിക്കൂർ 55 മിനിറ്റ് എടുത്താണ് ബെംഗളൂരു യാത്ര പൂർത്തിയാക്കുന്നത്., വന്ദേ ഭാരത് ഏകദേശം ഒമ്പത് മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തും.

2024 ൽ സ്പെഷ്യൽ സർവ്വീസായി ഈ റൂട്ടിൽ വന്ദേഭാരത് അവതരിപ്പിച്ചിരുന്നു. എന്നാൽ പ്രവൃത്തി ദിനങ്ങളിൽ വേണ്ടത്ര ആളുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി റെയിൽവെ ഈ സർവ്വീസ് അവസാനിപ്പിച്ചു. വലിയ പ്രതിഷേധമാണ് അന്ന് യാത്രക്കാർ ഉയർത്തിയത്. സർവ്വീസ് പുനഃരാംരഭിക്കണമന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിൽ നിന്നുള്ള എംപിമാരും യാത്രക്കാരുടെ സംഘടനകളും രംഗത്തെത്തിയെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

vandebharat-1

ആശ്വാസത്തോടെ മലയാളികൾ

എറണാകുളം-ബെംഗളൂരു റൂട്ടിൽ സ്വകാര്യ ബസുകൾ ഈടാക്കിയിരുന്ന അമിത നിരക്കുകൾക്ക് വന്ദേ ഭാരത് എക്സ്പ്രസ് ഒരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓണം, വാരാന്ത്യങ്ങൾ, മറ്റ് ആഘോഷ ദിവസങ്ങൾ എന്നിവയിൽ ഈ റൂട്ടിൽ സ്വകാര്യ ബസുകൾ വലിയ തോതിൽ നിരക്ക് വർദ്ധിപ്പിക്കുന്നത് പതിവാണ്. . ഈ സമയങ്ങളിൽ 2,000 രൂപ മുതൽ 3,000 രൂപ വരെയും ചിലപ്പോൾ അതിൽ കൂടുതലും ബസ് ടിക്കറ്റിന് ഈടാക്കാറുണ്ട്. അതേസമയം വന്ദേ ഭാരത് ട്രെയിനിലെ ചെയർ കാർ ടിക്കറ്റിന് ഏകദേശം 1,000-1,500 രൂപയാണ് നിരക്ക്. കൂടാതെ, 9 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കാനും സാധിക്കും. അതുകൊണ്ട് തന്നെ തിരക്കേറിയ ഗതാഗതവും ഉയർന്ന നിരക്കുകളും കാരണം ബുദ്ധിമുട്ടുന്ന ബെംഗളൂരുവിലെ മലയാളികൾക്ക് ഈ സർവീസ് വലിയൊരു ആശ്വാസമാകും. സർവ്വീസ് ഒരു ഗെയിം ചേഞ്ചർ ആകുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകും. ബെംഗളൂരു-കേരള റൂട്ടിലെ തിരക്ക് കുറയ്ക്കാൻ പുതിയ സർവീസ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ബിസിനസ്, വിനോദസഞ്ചാരികൾക്ക് വേഗമേറിയതും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഇത് പ്രദാനം ചെയ്യും.

അതേസമയം വന്ദേഭാരത് എക്സ്പ്രസ് മാത്രമല്ല, വന്ദേഭാരത് സ്ലീപ്പർ കൂടി കേരളത്തിന് റെയിൽവെ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം-മംഗളൂരു റൂട്ടിലായിരിക്കും സ്ലീപ്പർ എത്തുകയെന്നാണ് റിപ്പോർട്ട്. ഈ റൂട്ടിന് റെയിൽവെ മന്ത്രി പച്ചക്കൊടി വീശിയതായി അടുത്തിടെ എംകെ രാഘവൻ എംപി അറിയിച്ചിരുന്നു. അങ്ങനെയെങ്കിൽ വൈകാതെ നാല് വന്ദേഭാരത് സർവ്വീസുകൾ കേരളത്തിൽ ഓടി തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+