വന്ദേഭാരത് എക്‌സ്പ്രസിലെ കൊമ്പന്‍ ഇതാണ്; പക്ഷേ, ടിക്കറ്റ് പൊള്ളും, വേഗത 73 കിലോമീറ്റര്‍
രാജ്യത്ത് 150ഓളം വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. 2019ല്‍ തുടങ്ങിയ വന്ദേഭാരത് ശ്രേണിയില്‍ വന്ദേ മെട്രോയ്ക്കും വന്ദേഭാരതിനും ശേഷം വന്ദേ ഭാരത് സ്ലീപ്പര്‍ വരാനിരിക്കുകയാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം മൂന്ന് വന്ദേഭാരത് സര്‍വീസുകള്‍ സര്‍വീസ് ആരംഭിച്ചത്. ഇക്കൂട്ടത്തിലുള്ള പൂനെ-നാഗ്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദൂരം ഓടുന്നത്.
ബെംഗളൂരു-ബെലഗാവി, അമൃതസര്‍-കത്ര, നാഗ്പൂര്‍-പൂനെ വന്ദേഭാരത് എക്‌സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. നാഗ്പൂര്‍-പൂനെ എക്‌സ്പ്രസ് 881 കിലോമീറ്ററാണ് സര്‍വീസ് നടത്തുക. നേരത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള വന്ദേഭാരത് എക്‌സ്പ്രസ് എന്ന ഖ്യാതി ന്യൂഡല്‍ഹി-വാരണാസി വന്ദേഭാരതിന് ആയിരുന്നു. അതാണ് നാഗ്പൂര്‍-പൂനെ റൂട്ടിലോടുള്ള ട്രെയിന്‍ മറികടന്നത്. അതു മാത്രമല്ല പ്രത്യേകത...

വര്‍ധ, മന്‍മദ് മേഖലകളെ ബന്ധിപ്പിക്കുന്ന വന്ദേഭാരത് എന്ന പ്രത്യേകതയും പുതിയ സര്‍വീസിനുണ്ട്. മഹാരാഷ്ട്രയില്‍ സര്‍വീസ് നടത്തുന്ന 12ാമത്തെ വന്ദേഭാരത് ആണിത്. 881 കിലോമീറ്ററാണ് പൂനെ-നാഗ്പൂര്‍ റൂട്ടിലോടുന്ന വന്ദേഭാരതിന്റെ സര്‍വീസ്. ന്യൂഡല്‍ഹി-വരാണസി വന്ദേഭാരത് താണ്ടുന്ന ദൂരം 759 കിലോമീറ്ററാണ്. നാഗ്പൂര്‍-പൂനെ റൂട്ടില്‍ 10 സ്റ്റോപ്പുകളിലാണ് വന്ദേഭാരത് നിര്‍ത്തുക. 73 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വീസ്.
വര്‍ധ, അകോല, ഷെഗാവ്, ഭുസാവല്‍, ജല്‍ഗാവ്, മന്മദ്, പുട്ടംബ, ദൗന്ത് തുടങ്ങിയ ജില്ലകളിലൂടെയാണ് പൂനെ-നാഗ്പൂര്‍ വന്ദേഭാരത് കടന്നുപോകുക. 12 മണിക്കൂര്‍ സമയമെടുത്താണ് സര്‍വീസ്. ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുന്ന ട്രെയിന്‍ ചൊവ്വാഴ്ച ഓടില്ല. രാവിലെ 6.25ന് പൂനെയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 6.25നാണ് നാഗ്പൂരിന് അടുത്ത അജ്‌നിയില്‍ എത്തുക.
ടിക്കറ്റ് നിരക്ക് യാത്രക്കാരെ ഞെട്ടിച്ചു
അതേസമയം, നാഗ്പൂരില്‍ നിന്ന് പൂനെയിലേക്കുള്ള ട്രെയിന്‍ തിങ്കളാഴ്ച സര്‍വീസ് നടത്തില്ല. രാവിലെ 9.50ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 9.30നാണ് പൂനെയില്‍ എത്തുക. വര്‍ധ, ബദ്‌നേര, അകോല, ഷെഗാവ്, ഭുസാവല്‍, ജല്‍ഗാവ്, മന്മദ്, കൊപര്‍ഗാവ്, അഹമ്മദ് നഗര്‍, ദൗന്ത് ചോര്‍ഡ് ലൈന്‍ എന്നീ സ്‌റ്റേഷനുകളിലാണ് സ്‌റ്റോപ്പുള്ളത്. എട്ട് കോച്ചുകളുള്ള ട്രെയിന്‍ എക്‌സിക്യൂട്ടീവ് കോച്ചില്‍ 52 സീറ്റും ചെയര്‍ കാറില്‍ 530 സീറ്റുകളുമാണുള്ളത്.
പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ച് മണിക്കൂറുകള്‍ക്കകം ഇരുഭാഗത്തേക്കുള്ള വന്ദേഭാരതിലും 30 ശതമാനം ബുക്കിങ് പൂര്‍ത്തിയായി. എക്‌സിക്യൂട്ടീവ് കോച്ചില്‍ 3725 രൂപയും ചെയര്‍ കാറില്‍ 2040 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇത്രയും ഉയര്‍ന്ന നിരക്ക് പല യാത്രക്കാരെയും ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ 1500, 3000 വീതം രൂപയാകുമെന്നായിരുന്നു കരുതിയിരുന്നത്. ഉയര്‍ന്ന നിരക്ക് സര്‍വീസിനെ ബാധിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത മാസം സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നത്. ഏതൊക്കെ റൂട്ടുകളിലാണ് സര്‍വീസ് എന്ന് വ്യക്തമായിട്ടില്ല. ഡല്‍ഹി ഉത്തര്‍ പ്രദേശ്, ഡല്‍ഹി ബിഹാര്‍, ഡല്‍ഹി ചെന്നൈ തുടങ്ങിയ റൂട്ടുകളിലെല്ലാം സ്ലീപ്പര്‍ തുടക്കം മുതല്‍ സര്‍വീസുണ്ടാകുമെന്നാണ് കരുതുന്നത്. പിന്നീട് കൂടുതല്‍ റൂട്ടുകളില്‍ അനുവദിക്കുകയാകും ചെയ്യുക.












Click it and Unblock the Notifications