മംഗളൂരു വന്ദേഭാരത് സമയത്തില്‍ മാറ്റം; പുതിയ വിവരങ്ങള്‍ ഇങ്ങനെ, രണ്ട് സ്റ്റോപ്പ്, നിരക്ക് 1230 രൂപ
മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തില്‍ നേരിയ മാറ്റം. മഴക്കാലം കഴിയുന്നതിനെ തുടര്‍ന്നാണിത്. പുതിയ സമയക്രമം നിലവില്‍ വന്നുകഴിഞ്ഞു. ഗോവയിലേക്ക് പോകുന്ന നിരവധി മലയാളികള്‍ ആശ്രയിക്കുന്ന വന്ദേഭാരത് കൂടിയാണിത്. കൊങ്കണ്‍ റെയില്‍വെ വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ രണ്ട് തരം ഷെഡ്യൂളുകളിലാണ് യാത്ര ചെയ്യാറുള്ളത്.
മഴക്കാലത്തും മഴക്കാലത്തിന് ശേഷവും രണ്ട് സമയത്തിലാണ് യാത്രകള്‍. നേരിയ മാറ്റമാണുണ്ടാകുക. വന്ദേഭാരത് എക്സ്പ്രസും ഇത്തരം സമയമാറ്റത്തിന് വിധേയമാണ്. മഴക്കാലത്ത് സര്‍വീസ് നടത്തുമ്പോള്‍ വേഗത കുറച്ചാണ് യാത്ര. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണിത്. 20645, 20646 എന്നീ നമ്പറുകളിലുള്ള വന്ദേഭാരത് എക്സ്പ്രസുകളാണ് മംഗളൂരുവില്‍ നിന്ന് മഡ്ഗാവിലേക്ക് സര്‍വീസ് നടത്തുന്നത്.

437 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് നാലര മണിക്കൂര്‍ ആണ് വേണ്ടിവരുന്നത്. വ്യാഴാഴ്ചകളില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്താറില്ല. ബാക്കിയുള്ള 6 ദിവസങ്ങളിലെ സര്‍വീസിനിടെ കാര്‍വാറിലും ഉഡുപ്പിയിലും മാത്രമാണ് സ്റ്റോപ്പുള്ളത്. മംഗളൂരുവില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.10നാണ് മഡ്ഗാവ് ജങ്ഷനില്‍ എത്തുക. വൈകീട്ട് 6.10ന് മടങ്ങുന്ന ട്രെയിന്‍ രാത്രി 10.45ന് മംഗളൂരുവില്‍ എത്തും. ഈ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടണം എന്ന ആവശ്യവുമുണ്ട്.
2024 ജനുവരി ഒന്നിനാണ് മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് തുടങ്ങിയത്. എസി ചെയര്‍ കാറും എക്സിക്യുട്ടീവ് എസിയുമാണ് ഈ ട്രെയിനിലുള്ളത്. എസി ചെയര്‍ കാറിന് 1230 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യുട്ടീവ് എസിയില്‍ 2220 രൂപയും. കഴിഞ്ഞ ദിവസം കശ്മീരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തിലെ മാറ്റം സംബന്ധിച്ചും റെയില്‍വെ അറിയിപ്പുണ്ടായിരുന്നു.
കശ്മീര്‍ വന്ദേഭാരതിലെ മാറ്റം ഇങ്ങനെ
26401/26402 എന്നീ വന്ദേഭാരത് എക്സ്പ്രസുകളാണ് കത്ര റെയില്‍വെ സ്റ്റേഷനില്‍ നിന്നും ശ്രീനഗറിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതുവരെ ബനിഹാള്‍ റെയില്‍വെ സ്റ്റേഷനില്‍ മാത്രമാണ് സ്റ്റോപ്പുണ്ടായിരുന്നത്. ഈ മാസം 29 മുതല്‍ റിയാസി ജില്ലയിലെ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ സര്‍വീസിന് മൂന്ന് മണിക്കൂര്‍ ആണ് വേണ്ടി വരുന്നത്. 191 കിലോമീറ്ററാണ് ദൂരം.
ജമ്മുവിലെ കത്രയില്‍ നിന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് 11 മണിയോടെ താഴ്വരയിലെ ശ്രീനഗറിലെത്തും. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കും ചിനാബ് പാലം കാണാന്‍ പോകുന്നവര്‍ക്കും ഉപകാരമാണ് റിയാസി സ്റ്റേഷനിലെ സ്റ്റോപ്പ്. യാത്രക്കാരുടെ ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്ന് സീനിയര്‍ ഡിവിഷണല്‍ കോമേഴ്സ്യല്‍ മാനേജര്‍ ഉചിത് സിംഗാള്‍ പറഞ്ഞു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications