Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ആളില്ലാതെ ഓടുന്നു; റദ്ദാക്കുമെന്ന് അഭ്യൂഹം, മുംബൈ വരെ നീട്ടി പരിഹാരം കാണാന്‍ നീക്കം

കേരള അതിര്‍ത്തി നഗരമായ മംഗലാപുരത്ത് നിന്ന് ഗോവയിലെ മഡ്ഗാവിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തിയേക്കുമെന്ന് അടുത്തിടെ പ്രചാരണം ശക്തമാണ്. മതിയായ യാത്രക്കാരില്ലാതെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇങ്ങനെ സര്‍വീസ് നടത്തി നഷ്ടം വരുത്തുന്നതിനേക്കാള്‍ നല്ലത് റദ്ദാക്കുന്നതല്ലേ എന്നായിരുന്നു ഉയര്‍ന്നിരുന്ന ചോദ്യം.

എന്നാല്‍ യാത്രക്കാരെ കൂടുതല്‍ കിട്ടാനുള്ള ചില തന്ത്രങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഉഡുപ്പി-ചിക്കമംഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരി. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി അദ്ദേഹം ചര്‍ച്ച നടത്തി. മഡ്ഗാവില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതിന് പകരം മുംബൈയിലേക്ക് നീട്ടണം എന്നാണ് അദ്ദേഹം മുന്നോട്ട് വച്ച ആവശ്യം. നിര്‍ദേശത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

vande bharat speed reduced

രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ വരുന്നു

നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വെയുടെ കീഴില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ വൈകാതെ സര്‍വീസ് ആരംഭിക്കും. രാജസ്ഥാന് വേണ്ടിയാണ് രണ്ട് വന്ദേഭാരതുകളും അനുവദിക്കുന്നത്. ബിക്കാനീറില്‍ നിന്ന് ഡല്‍ഹിയിലേക്കാകും ഒരു ട്രെയിന്‍. ചുരു-രത്‌നഗഡ്-ലോഹരു റൂട്ടിലാകും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. മറ്റൊന്ന് ജയ്പൂരില്‍ നിന്ന് അജ്മീര്‍ വഴി ജോധ്പൂരിലേക്കും.

ബിക്കാനിറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വന്ദേഭാരത് രാവിലെ 5.55നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 12.15ന് ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍ നിന്ന് വൈകീട്ട് 4.30ന് മടങ്ങുന്ന ട്രെയിന്‍ രാത്രി 10.50ന് ബിക്കാനിറില്‍ തിരിച്ചെത്തും. ആറ് മണിക്കൂര്‍ 20 മിനുട്ട് കൊണ്ട് ഡല്‍ഹി-ബിക്കാനീര്‍ യാത്ര സാധ്യമാകുമെന്നതാണ് നേട്ടം. ഒന്നര മണിക്കൂര്‍ സമയം ലാഭിക്കാം.

വന്ദേഭാരത് സ്പീഡ് കുറച്ചോ? മന്ത്രി പറയുന്നു

ചെന്നൈയിലെ ഐസിഎഫിലാണ് വന്ദേഭാരത് കോച്ചുകള്‍ നിര്‍മിക്കുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. എന്നാല്‍ ഈ വേഗതയില്‍ സര്‍വീസ് നടക്കുന്നില്ലെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് പരമാവധി സ്പീഡില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു. ഇക്കാര്യത്തില്‍ മന്ത്രി അശ്വനി വൈഷ്ണവ് സഭയില്‍ പ്രതികരിച്ചു.

എല്ലാ പാളത്തിലൂടെയും പരമാവധി വേഗതയില്‍ സര്‍വീസ് സാധ്യമല്ല എന്ന് മന്ത്രി പറഞ്ഞു. പാളങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടത് ആവശ്യമാണ്. റെയില്‍വെ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2014ല്‍ 31000 കിലോമീറ്ററില്‍ മാത്രമാണ് 110 കിലോമീറ്റര്‍ വേഗതയില്‍ യാത്ര സാധ്യമായിരുന്നത്. നിലവില്‍ 80000 കിലോമീറ്റര്‍ പാളത്തില്‍ ഈ വേഗത സാധ്യമാകുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

നിലവില്‍ രാജ്യത്ത് 136 വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ശതാബ്ദി, രാജധാനി എക്‌സ്പ്രസുകളെക്കാള്‍ വേഗതയിലാണ് വന്ദേഭാരതിന്റെ യാത്ര. കേരളത്തില്‍ രണ്ട് വന്ദേഭാരതുകളാണുള്ളത്. മംഗലാപുരം തിരുവനന്തപുരം, കാസര്‍കോട് തിരുവനന്തപുരം റൂട്ടിലാണിത്. മൂന്നാമത് ഒരു വന്ദേഭാരത് കൂടി കേരളത്തിന് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+