Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസ് വരാണസി വരെ നീട്ടുന്നു; അയോധ്യയിലേക്കും പോകാം, പഴയ റൂട്ട് നഷ്ടം

ലഖ്‌നൗ: മീററ്റ്-ലഖ്‌നൗ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് ചില മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ട്രെയിന്‍ വരാണസി വരെ സര്‍വീസ് നീട്ടും. അയോധ്യയും വരാണസിയും കാണാന്‍ പോകുന്നവര്‍ക്ക് ഈ ട്രെയിന്‍ ഉപകാരപ്പെടും. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എംപി ഡോ. ലക്ഷ്മികാന്ത് ബജ്പയ് ആണ് ഇക്കാര്യം അറിയിച്ചത്. റെയില്‍വെ മന്ത്രാലയം പുതിയ തീരുമാനത്തിന് അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ലഖ്‌നൗ-മീററ്റില്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചിട്ട് കുറച്ചുനാളായി. എന്നാല്‍ കാര്യമായ ലാഭം കൊയ്യാന്‍ ഈ സര്‍വീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പുതിയ തീരുമാനം. ആഗസ്റ്റ് 27 മുതല്‍ വരാണസിയിലേക്ക് ഒരു അതിവേഗ ട്രെയിന്‍ കൂടി എത്തുമെന്ന് ചുരുക്കം.

vande bharat to varanasi ayodhya-

പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിനെയും കിഴക്കന്‍ ഉത്തര്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് ആകും മീററ്റ്-വരാണസി എക്‌സ്പ്രസ്. മീററ്റില്‍ നിന്ന് യാത്ര ആരംഭിച്ചാല്‍ മുറാദാബാദ്, ബറേലി, ലഖ്‌നൗ, അയോധ്യ, വരാണസി എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടാകും. 11 മണിക്കൂറും 50 മിനുട്ടും എടുത്താകും ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് ആഗ്ര, അയോധ്യ, വരാണസി എന്നീ നഗരങ്ങളിലേക്കാണ്. അതുകൊണ്ടുതന്നെ ഇവിടേക്ക് കൂടുതല്‍ യാത്ര സൗകര്യം ഒരുക്കുകയാണ് റെയില്‍വെ. ഇതുവഴി മീററ്റ്-ലഖ്‌നൗ വന്ദേഭാരത് സര്‍വീസ് ലാഭകരമാക്കാമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ഈ റൂട്ടില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ തിരക്ക് കൂടുമെന്നും പ്രതീക്ഷിക്കുന്നു.

ടിക്കറ്റ് നിരക്ക് ഉയരും, വന്ദേ മെട്രോ ആഗ്രയിലേക്ക്

നിലവില്‍ വരാണസി-ഡല്‍ഹി റൂട്ടില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ വരാണസിയെ ബന്ധിപ്പിച്ച് നാല് വന്ദേഭാരതുകളുണ്ട്. അതിന് പുറമെയാണ് മീററ്റില്‍ നിന്നുള്ള വന്ദേഭാരത് നീട്ടുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന സമയത്തില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. റെയില്‍വെ ബോര്‍ഡ് പുതിയ സമയക്രമം വൈകാതെ പുറത്തുവിടുമെന്നാണ് അധികര്‍ പറയുന്നത്.

ദീര്‍ഘദൂര ട്രെയിനുകളുടെ ടിക്കറ്റ് നിരക്കില്‍ ജൂലൈ ഒന്ന് മുതല്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. വന്ദേഭാരത് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസയാണ് അധികമായി നല്‍കേണ്ടി വരിക. ക്രമേണ എല്ലാ ട്രെയിനുകളുടെ നിരക്കിലും മാറ്റം പ്രതീക്ഷിക്കാം. റെയില്‍വെ സര്‍വീസ് കൂടുതല്‍ അധുനികവല്‍ക്കരിക്കുന്നതിന് വേണ്ടിയാണിത് എന്നാണ് റെയില്‍വെ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

അതേസമയം, ആഗ്രയിലേക്ക് രണ്ട് വന്ദേഭാരത് മെട്രോ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒന്ന് ഡല്‍ഹിയില്‍ നിന്നും മറ്റൊന്ന് ഗ്വാളിയോറില്‍ നിന്നുമാണ് ആഗ്രയിലെത്തുക. താജ്മഹല്‍ കാണാന്‍ എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ മാറ്റിയാകും വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+