വന്ദേഭാരത് മംഗളൂരു സെൻട്രലിലേക്ക് നീട്ടുമോ?, ജങ്ഷനിലും സ്റ്റോപ്പ് അനുവദിക്കണം.. വൻ പോര് ആവശ്യം ഇങ്ങനെ

ബെംഗളൂരിനും കർവാറിനും ഇടയിൽ പ്രഖ്യാപിച്ച വന്ദേഭാരത് എക്സ്പ്രസിൻ്റെ റൂട്ടിനെ ചൊല്ലി തർക്കം. ദക്ഷിണ കന്നഡക്കാരുടെ ആവശ്യത്തിനെതിരെ ഉത്തര കന്നഡക്കാർ രംഗത്തെത്തി. ട്രെയിനിന്‍ മാംഗളൂരു സെൻട്രലിലേക്ക് നീട്ടണമെന്ന ആവശ്യത്തിനെതിരെയാണ് ഉത്തര കന്നഡക്കാർ എതിർപ്പുയർത്തുന്നത്.

വന്ദേഭാരത് മാംഗളൂരിലേക്ക് നീട്ടണമെന്നും മാംഗളൂരു സെൻട്രലിലും ജങ്ഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് ദക്ഷിണകന്നഡക്കാരുടെ ആവശ്യം. ബെംഗളൂരു-കർവാർ സർവ്വീസ് മംഗളൂരുകാർക്കും ഉപകാരപ്പെടണമെന്നതാണ് ഇവരുടെ വാദം. എന്നാൽ സുരത്ത്കൽ, ഉഡുപ്പി, കർവാർ മേഖലയിൽ നിന്നുള്ള റെയിൽവെ പാസഞ്ചർ ഗ്രൂപ്പുകൾ ഈ ആവശ്യം തള്ളുകയാണ്. ട്രെയിൻ നീട്ടുന്നതാണ് വടക്കൻ തീരദേശങ്ങളിൽ ഉള്ളവർക്ക് വലിയ സമയ നഷ്ടം ആയിരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

vand2-11451791170590 jpg -Properties

'തീരദേശ കർണാടക എന്നാൽ മാംഗളൂരു മാത്രമല്ല. ഏകദേശം 300 കിലോമീറ്റർ നീളമുള്ളതാണ് തീരദേശ പ്രദേശം. നിരവധി പട്ടണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, യാത്രക്കാരുടെ കാച്ച്മെന്റ് മേഖലകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നതാണെന്ന്. മാത്രമല്ല മംഗളൂരു നഗരത്തിൽ തന്നെ ബന്ത്വാൾ, ഫറങ്കിപേറ്റ്, പദീൽ, ജോകട്ടെ, സുരത്കൽ (മംഗളൂരു നോർത്ത്) എന്നിങ്ങനെയുള്ള നിരവധി സ്റ്റേഷനുകളും ഉണ്ട്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ ഈ സ്റ്റേഷനുകളുടെ സേവനം തേടം', ഉത്തര കന്നഡ റെയിൽ സേവ സമിതി രാജീവ് ഗോയങ്കർ ചൂണ്ടിക്കാട്ടി.

ട്രെയിൻ മാംഗളൂരിലേക്ക് നീട്ടുന്നത് ഉഡുപ്പി, കുന്ദാപുര , കർവാർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ സംബന്ധിച്ച് 2 മണിക്കൂർ അധികം യാത്ര ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. ബെംഗളൂരിൽ നിന്നും എത്തുന്നവർക്ക് മാംഗളൂരു സിറ്റിയിലേക്ക് പോകാൻ ബന്ത്വാൾ സ്റ്റേഷൻ ധാരാളമാണ്. കുറഞ്ഞ ദൂരമേ ഉള്ളൂ. കൂടാതെ പ്രവർത്തനപരമായ പ്രശ്നങ്ങളും മാംഗളൂരിലേക്ക് ട്രെയിൻ നീട്ടുന്നതിന് തടസമാണെന്നും ഗോയങ്കർ ചൂണ്ടിക്കാട്ടി.

മംഗളൂരിലേക്ക് വന്ദേഭാരത് എന്ന് വരും?

ബെംഗളൂരിനേയും മംഗളൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം വിജയകരമായതോടെ പുതിയ സർവ്വീസിനായുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. സപ്റ്റംബർ 10 ഓടെയാണ് ട്രെയിൻ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. 7 മണിക്കൂർ കൊണ്ടാണ് ട്രെയിൻ യാത്ര പൂർത്തിയാക്കിയത്. മംഗളൂരിനും ബെംഗളൂരിനും ഇടയിലുള്ള ചുരംപാതയാണ് വന്ദേഭാരത് യാത്രക്ക് വലിയ വെല്ലുവിളിയായിരുന്നത്.

ധാരാളം വളവുകളും കയറ്റിറക്കങ്ങളും ഉള്ള പാതയാണിത്. സാധാരണ നിലയിൽ പിന്‍ഭാഗത്ത് അടിയന്തര ബ്രേക്കിങ് സംവിധാനമുള്ള ബാങ്കര്‍ ലോക്കോമോട്ടീസ് എഞ്ചിനുകള്‍ ഘടിപ്പിച്ച ട്രെയിനുകളാണ് ഇതുവഴിയുള്ള യാത്രക്ക് ഉപയോഗിക്കുന്നത്. എന്നാൽ അത്തരമൊകു സംവിധാനം വന്ദേഭാരതിൽ ഘടിപ്പിക്കണമെങ്കിൽ ട്രെയിനിന് രൂപമാറ്റം വരുത്തണം. അത് സാധിക്കില്ല എന്നതിനാലാണ് കംപ്യൂട്ടര്‍ അധിഷ്ടിത ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനമള്ള (എഇബി) വന്ദേഭാരത് ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. രണ്ട് തവണകളിലായിട്ടായിരുന്നു പരീക്ഷണ ഓട്ടം. ആദ്യ തവണ 9 മണിക്കൂർ കൊണ്ടും രണ്ടാം തവണ 7 മണിക്കൂർ കൊണ്ടുമാണ് ട്രെയിൻ യാത്ര പൂർത്തിയാക്കിയത്.

റെയിൽവെ കണക്കുകൂട്ടിയത് പോലെ 7 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കിയതിനാൽ എത്രയും പെട്ടെന്ന് പുതിയ സർവ്വീസ് ഇവിടെ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma