Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത്, നേത്രാവതി എക്സ്പ്രസുകൾ വൈകും; ഈ റെയിൽവെ ലൈനിൽ ഗതാഗത നിയന്ത്രണം

മുംബൈ: അറ്റകുറ്റപണികളുടെ ഭാഗമായി സെൻട്രെൽ റെയിൽവെ ഞായറാഴ്ച നിരവധി ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷൻ, വിദ്യവിഹാർ, താനെ സ്റ്റേഷനുകൾക്കിടയിലുള്ള അഞ്ചാമത്തെയും ആറാമത്തെയും ലൈനുകളിലാണ് അറ്റകുറ്റപണികൾ നടത്തുന്നത്. ഈ സമയത്ത് താഴെ പറയുന്ന അപ് മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ താനെയിൽ വെച്ച് അപ് ഫാസ്റ്റ് ലൈനിലേക്ക് തിരിച്ചുവിടുകയും വിദ്യവിഹാർ സ്റ്റേഷനിൽ വെച്ച് വീണ്ടും സാധാരണ ട്രാക്കിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഈ ട്രെയിനുകൾ 10 മുതൽ 15 മിനിറ്റ് വരെ വൈകും.

11010 പൂനെ-സിഎസ്എംടി സിംഹഗഡ് എക്സ്പ്രസ്, 12124 പൂനെ-സിഎസ്എംടി ഡെക്കാൻ ക്വീൻ, 13201 പട്ന-എൽടിടി എക്സ്പ്രസ്, 17221 കാക്കിനാഡ-എൽടിടി എക്സ്പ്രസ്, 12126 പൂനെ-സിഎസ്എംടി പ്രഗതി എക്സ്പ്രസ്, 12140 നാഗ്പൂർ-സിഎസ്എംടി സേവാഗ്രാം എക്സ്പ്രസ്, 22226 സോളാപ്പൂർ-സിഎസ്എംടി വന്ദേ ഭാരത് എക്സ്പ്രസ്, 12168 ബനാറസ്-എൽടിടി എക്സ്പ്രസ്, 12321 ഹൗറ-സിഎസ്എംടി എക്സ്പ്രസ്, 12812 ഹാതിയ-എൽടിടി എക്സ്പ്രസ്, 11012 ധൂലെ - സിഎസ്എംടി എന്നീ ട്രെയിനുകളാണ് വൈകുക.

vandebharathnews-17

താഴെ പറയുന്ന ഡൗൺ മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ വിദ്യവിഹാറിൽ വെച്ച് അപ് ഫാസ്റ്റ് ലൈനിലേക്ക് തിരിച്ചുവിടുകയും താനെ സ്റ്റേഷനിൽ വെച്ച് വീണ്ടും സാധാരണ ട്രാക്കിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഈ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ 10 മുതൽ 15 മിനിറ്റ് വരെ വൈകും.

11055 എൽടിടി-ഗോരഖ്പൂർ ഗോദാൻ എക്സ്പ്രസ്, 11061 എൽടിടി-ജയ്‌നഗർ എക്സ്പ്രസ്, 16345 എൽടിടി-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, 17222 എൽടിടി - കാക്കിനാഡ പോർട്ട് എന്നിവയാണ് ഈ ട്രെയിനുകൾ.

ഒക്ടോബർ 19-ന് സിഎസ്എംടി - ചുനഭട്ടി / ബാന്ദ്ര ഡിഎൻ ഹാർബർ ലൈനിൽ രാവിലെ 11.40 മുതൽ വൈകിട്ട് 16.40 വരെയും, ചുനഭട്ടി / ബാന്ദ്ര- സിഎസ്എംടി അപ് ഹാർബർ ലൈനിൽ രാവിലെ 11.10 മുതൽ വൈകിട്ട് 16.10 വരെയും മെഗാ ബ്ലോക്ക് ഉണ്ടാകും.

ഡിഎൻ ഹാർബർ ലൈനിൽ സിഎസ്എംടിയിൽ നിന്ന് രാവിലെ 11.16 മുതൽ വൈകിട്ട് 16.47 വരെ വാഷി /ബെലാപ്പൂർ/പനവേൽ എന്നിവിടങ്ങളിലേക്കും, രാവിലെ 10.48 മുതൽ വൈകിട്ട് 16.43 വരെ ബാന്ദ്ര/ഗോരേഗാവ് എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി.

അപ് ഹാർബർ ലൈനിൽ പനവേൽ/ബെലാപ്പൂർ/വാഷി എന്നിവിടങ്ങളിൽ നിന്ന് രാവിലെ 9.53 മുതൽ 15.20 വരെയും ഗോരേഗാവ്/ ബാന്ദ്ര എന്നിവിടങ്ങളിൽ നിന്ന് രാവിലെ 10.45 മുതൽ 17.13 വരെയും സിഎസ്എംടിയിലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

ബ്ലോക്ക് സമയത്ത് പനവേലിനും കുർളയ്ക്കും (പ്ലാറ്റ്ഫോം നമ്പർ 8) ഇടയിൽ 20 മിനിറ്റ് ഇടവേളകളിൽ പ്രത്യേക സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. രാവിലെ 10.00 മുതൽ വൈകിട്ട് 18.00 വരെ ഹാർബർ ലൈൻ യാത്രക്കാർക്ക് മെയിൻ ലൈനിലൂടെയും വെസ്റ്റേൺ റെയിൽവേ വഴിയും യാത്ര ചെയ്യാൻ അനുവാദമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+