വന്ദേഭാരത് വരുമ്പോൾ പണികിട്ടുന്നത് ഈ ട്രെയിനുകൾക്ക്.. 2 മണിക്കൂറോളം വൈകും...ടിക്കറ്റ് നിരക്ക് കുറയുമോ?

ഗോവ-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഈ മാസം സർവ്വീസ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. മംഗളൂരു ബെംഗളൂരു റൂട്ടിലെ ആദ്യ വന്ദേഭാരത് സർവ്വീസായിരിക്കും ഇത്. എന്നാൽ സാധാരണ വന്ദേഭാരത് പോലെ അതിവേഗത്തിലായിരിക്കില്ല ഈ സർവ്വീസിൻ്റെ യാത്ര.

മണിക്കൂറിൽ 160 കിമി വരെയാണ് വന്ദേഭാരത് ട്രെയിനുകളുടെ വേഗത. എന്നാൽ നിലവിൽ ഓടുന്ന വന്ദേഭാരതുകളിൽ ഏറ്റവും കൂടിയ വേഗത 95 കിമിയാണ്. ഡൽഹി-വരാണാസി റൂട്ടിലാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുന്നത്. അതേസമയം ഗോവ-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് വേഗത വെറും 54 കിമി മാത്രമായിരിക്കും.

vandebhartb

അതീവ ദുർഘടപാതയായ സകലേഷ്പൂർ-സുബ്രമണ്യ റോഡ് വഴിയാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുക. 55 കിമി നീളുന്ന ഈ ഭാഗം വലിയ വളവുകളും കുത്തനെയുള്ള ചെരിവുകളും നിറഞ്ഞ പാതയാണിത്. അതുകൊണ്ട് വളരെ കുറഞ്ഞ വേഗതയിൽ മാത്രമേ ഈ റൂട്ടിലൂടെ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ സാധിക്കൂ. 30 കിമിയായിരിക്കും ഇതിലൂടെയുള്ള പരമാവധി വേഗത അടുത്തിടെയാണ് ഈ റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കിയത്.

വേഗത കുറവായിരിക്കുമെന്ന് മാത്രമല്ല ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന 13 ട്രെയിനുകളുടെ സമയത്തേയും വന്ദേഭാരതിൻ്റെ വരവ് ബാധിച്ചേക്കും. ഏറ്റവും വലിയ തിരിച്ചടിയായുക കർവാർ-യശ്വന്ത്പൂർ എക്സ്പ്രസിനായിരിക്കും. നിലവിൽ രാത്രി 8.50നാണ് ട്രെയിൻ ബെംഗളൂരിൽ എത്തുന്നത്. എന്നാൽ വന്ദേഭാരത് സർവ്വീസ് ആരംഭിച്ചാൽ ഈ ട്രെയിനിൻ്റെ സമയം ബെംഗളൂരിൽ രാത്രി 10.15 ആയിരിക്കും.

ഈ റൂട്ടിൽ ഏറ്റവും സ്വീകാര്യതയുള്ള സർവ്വീസുകളിലൊന്നായ
മാംഗളൂരു ജങ്ഷൻ-യശ്വന്ത്പൂർ ഗോമേശ്വരം എക്സ്പ്രസിലുള്ള യാത്രയും ദുരിതമാകും. നിലവിൽ വൈകീട്ട് 4.30 നാണ് ട്രെയിൻ യശ്വന്ത്പൂരിലെത്തുന്നത്. പുതുക്കിയ സമയക്രമം പ്രകാരം രാവിലെ 11.40 ന് പുറപ്പെട്ട് രാത്രി 1.15 ഓടെ ബെംഗളൂരിൽ എത്തിച്ചേരും.

ട്രെയിൻ നമ്പർ 22679 യശ്വന്ത്പൂർ-ഹാസൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൻ്റെ ശരാശരി വേഗതയും ഇനി കുറയും. ട്രെയിൻ മണിക്കൂറിൽ 55 കിലോമീറ്ററിൽ താഴെ വേഗതയിലായിരിക്കും യാത്ര ചെയ്യുക. വന്ദേഭാരത് ട്രെയിനിൻ്റെ സമയത്ത് സർവ്വീസ് നടത്തുന്ന ട്രെയിനുകൾ 10-25 മിനിറ്റ് വരെ വൈകാനും കാരണമാകും. പലയിടങ്ങളിലും ട്രെയിനുകൾ പിടിച്ചിട്ടേക്കും.

ട്രെയിനിൻ്റെ യാത്ര സമയം ഇങ്ങനെ

രാവിലെ 7.35 നാണ് ട്രെയിൻ യശ്വന്ത്പൂരിൽ നിന്നും ട്രെയിൻ പുറപ്പെടുക. 9.03 ന് ശ്രാവണബലഗോലയിൽ എത്തും. 9.38-ഹസൻ, 10.20 സകലേഷ്പൂർ, 12.40 സുബ്രഹ്മണ്യ റോഡ്, 1.25 കബക പുത്തൂർ, 3.05-മംഗളൂരു ജങ്ഷൻ, 4.20- ഉഡുപ്പി, 4.38-കുന്ദാപുര, 5.20-ബൈന്ദൂർ, 6.00 മുരുഡേശ്വർ, 7.02-ഗോകർണ റോഡ്, 7.45-കർവാർ, 8.55 മഡ്ഗാവ് എന്നിങ്ങനെയാണ് സമയം.

മഡ്ഗാവിൽ നിന്നും രാവിലെ 8.20യോടെയാണ് പുറപ്പെടുക. 9.03 കർവാർ, 9.48-ഗോകർണറോഡ്, 11.00-മുരുഡേശ്വർ, 11.20- ബൈന്ദൂർ, 11.48 കുന്ദാപുര, ഉഡുപ്പി -12.18, മാംഗളൂരു ജങ്ഷൻ-1.50, കബക പുത്തൂർ-2.43, സുബ്രഹ്മണ്യ റോഡ്-3.28, സകലേഷ്പൂർ-5.30, ഹസൻ-6.13, ശ്രാവണബലഗോല-6.43, യശ്വന്ത്പൂർ-9.15 എന്നിങ്ങനെയാണ് ട്രെയിൻ സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma