Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസ് ഇനിയെങ്കിലും രക്ഷപ്പെടുമോ? റൂട്ടില്‍ മാറ്റം വരുത്തി... കോച്ച് കുറയ്ക്കാനും ആലോചന

വന്ദേഭാരത് എക്‌സ്പ്രസ് വേഗത കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നിലവില്‍ രാജ്യത്ത് 136 വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ മിക്കതും ഫുള്‍ സീറ്റ് കപ്പാസിറ്റിയിലാണ് സര്‍വീസ്. എന്നാല്‍ ചില റൂട്ടുകളിലെ സര്‍വീസിന് യാത്രക്കാരില്ല. അതുകൊണ്ടുതന്നെ ചില മാറ്റങ്ങള്‍ റെയില്‍വെ നടപ്പാക്കി വരികയാണ്.

അതിലൊന്നാണ് ഉത്തര്‍ പ്രദേശില്‍ സര്‍വീസ് നടത്തുന്ന മീററ്റ്-ലഖ്‌നൗ വന്ദേഭാരത് എക്‌സ്പ്രസ്. 2023 ആഗസ്റ്റ് 31നാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. തുടക്കത്തില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് യാത്രക്കാര്‍ കുറഞ്ഞു. ഇങ്ങനെ പോയാല്‍ കടുത്ത പ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

vande bharat train updates

മീററ്റിനും ലഖ്‌നൗവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഇനി വരാണസിയിലേക്ക് നീട്ടും. നിരവധി ക്ഷേത്രങ്ങളുള്ള വരാണസിയിലേക്ക് സര്‍വീസ് നീട്ടുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ വരുമെന്ന പ്രതീക്ഷയിലാണ് നോര്‍ത്തേണ്‍ റെയില്‍വെ. നിലവില്‍ മീററ്റിനും ലഖ്‌നൗവിനുമിടയില്‍ ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട് സമയത്തിലാണ് ഓടിയെത്തുന്നത്.

മീററ്റ് സിറ്റി, മുറാദാബാദ്, ബറേലി, ലഖ്‌നൗ എന്നിവയാണ് സ്‌റ്റോപ്പുകള്‍. ഇനി വരാണസി കൂടി ഉള്‍പ്പെടുമ്പോള്‍ സര്‍വീസ് സമയം നീളും. എക്‌സിക്യുട്ടീവ് ക്ലാസ് ടിക്കറ്റ് നിരക്ക് 2415 രൂപയും ചെയര്‍ കാര്‍ ടിക്കറ്റ് നിരക്ക് 1355 രൂപയുമാണ്. വരാണസി ലക്ഷ്യമിട്ട് വരുന്ന തീര്‍ഥാടകര്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. ന്യൂഡല്‍ഹിയില്‍ നിന്ന് വരാണസിയിലേക്ക് മറ്റൊരു വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.

അതേസമയം, നാഗ്പൂരില്‍ നിന്ന് തെലങ്കാനയിലെ സിക്കന്തരാബാദിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിലും യാത്രക്കാര്‍ കുറവാണ്. 20 കോച്ചുകളുള്ള രാജ്യത്തെ ഏതാനും വന്ദേഭാരത് ട്രെയിനുകളില്‍ ഒന്നാണിത്. 25 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ മാറ്റാന്‍ റെയില്‍വെ ആലോചിക്കുന്നുണ്ട്. പകരം എട്ട് കോച്ചുള്ള വന്ദേഭാരത് സര്‍വീസ് നടത്താനാണ് പരിശോധിക്കുന്നത്.

പുതിയ കുറച്ച് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി റെയില്‍വെ ഒരുക്കുന്നുണ്ട്. ഇവ സര്‍വീസ് ആരംഭിക്കുമ്പോഴാകും നാഗ്പൂര്‍-സിക്കന്തറാബാദ് റൂട്ടിലെ ട്രെയിനിന്റെ കോച്ചുകള്‍ കുറയ്ക്കുകയത്രെ. കഴിഞ്ഞ സെപ്തംബര്‍ 19നാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. തുടക്കത്തില്‍ അത്യാവശ്യം യാത്രക്കാരുണ്ടായിരുന്നു. പിന്നീട് വളരെ കുറഞ്ഞു. ദീപാവലി സീസണില്‍ യാത്രക്കാര്‍ കൂടിയെങ്കിലും പിന്നീട് ഭൂരിഭാഗം സീറ്റിലും യാത്രക്കാരില്ലാതായി.

കോച്ചുകളുടെ എണ്ണം കുറയ്ക്കുക, യാത്ര സമയം മാറ്റുക എന്നീ രണ്ട് വഴികളാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയുള്ളത്. നിലവില്‍ നാഗ്പൂരില്‍ നിന്ന് രാവിലെ അഞ്ച് മണിക്കാണ് സര്‍വീസ് തുടങ്ങുന്നത്. ഇത് ഏഴ് മണിയിലേക്ക് മാറ്റാനാണ് ആലോചന. എട്ട് കോച്ചുകളാക്കി കുറച്ച ശേഷം യാത്രക്കാര്‍ കൂടുന്ന വേളയില്‍ കോച്ചുകളുടെ എണ്ണം കൂട്ടിയാല്‍ മതിയെന്നും സെന്‍ട്രല്‍ റെയില്‍വെയുടെ മുംബൈ ഓഫീസിന് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+