വീട്ടില്‍ റെയില്‍വെ സ്റ്റേഷന്‍; ഒപ്പം അന്നത്തെ 'വന്ദേഭാരത്', 113 കോടി ചെലവിട്ട ഭരണാധികാരിയെ അറിയാം
രാജധാനിയും തുരന്തോയും പിന്നിട്ട് വന്ദേഭാരത് എക്‌സ്പ്രസില്‍ എത്തി നില്‍ക്കുന്നു ഇന്ത്യയുടെ റെയില്‍വെ. ഇന്ന് ഇന്ത്യയില്‍ ട്രെയിന്‍ യാത്രയുടെ ആഡംബരത്തിന്റെ അവസാന വാക്കാണ് വന്ദേഭാരത്. ഇതിനേക്കാള്‍ കേമനായ ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസും ഇന്ത്യയിലുണ്ട്.
എന്നാല്‍ റെയില്‍വെ അത്രയൊന്നും ജനകീയമല്ലാതിരുന്ന കാലത്ത് സ്വന്തമായി റെയില്‍വെ സ്റ്റേഷനും റെയില്‍ പാളവും ആഡംബര ട്രെയിനും നിര്‍മിച്ച ഭരണാധികാരിയുണ്ടായിരുന്നു ഇന്ത്യയില്‍. ഇതിനെല്ലാം വേണ്ടി അദ്ദേഹം 1925ല്‍ ചെലവഴിച്ചത് 113 കോടി രൂപയാണത്രെ. തനിക്കും കുടുംബത്തിനും പരിവാരങ്ങള്‍ക്കും യാത്ര ചെയ്യാന്‍ വേണ്ടിയായിരുന്നുവത്രെ ഈ ട്രെയിന്‍. സ്വാതന്ത്ര്യം ലഭിച്ച വേളയില്‍ ട്രെയിന്‍ സര്‍ക്കാരിന് കൈമാറി. അറിയാം രസകരമായ വിവരങ്ങള്‍...

AI Generated Image
ഉത്തര്‍ പ്രദേശിലെ റാംപൂരിലെ നവാബ് ആയിരുന്ന ഹാമിദ് അലി ഖാന്‍ ആണ് സ്വന്തം ആവശ്യത്തിന് ട്രെയിനും റെയില്‍വെ സ്റ്റേഷനും നിര്‍മിച്ചത്. റാംപൂര്‍ പാലസ് റെയില്‍വെ സ്റ്റേഷന്‍. ഇന്ന് രാജ്യത്തെ എല്ലാ ജില്ലകളിലും എന്ന പോലെ റെയില്‍വെ ശൃംഖല വിപുലീകരിക്കപ്പെട്ടു. എന്നാല്‍ റെയില്‍വെ അത്ര സുപരിചതമല്ലാത്ത കാലത്താണ് നവാബ് കോടികള്‍ ചെലവിട്ടത്.
വലിയ സമ്പന്നനായിരുന്നു റാപൂരിലെ നവാബ്. പതിറ്റാണ്ടുകളോളം ഇവരുടെ പരമ്പരയായിരുന്നു ഇവിടെ ഭരിച്ചത്. യാത്രയ്ക്ക് വേണ്ടി സ്വകാര്യ റെയില്‍വെ സ്റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഹാമിദ് അലി ഖാന്‍. കൊട്ടാരം വരെ ട്രെയിന്‍ എത്തുന്നതിന് സൗകര്യവും ഒരുക്കി. റാപൂരിലെ ഒമ്പതാമത്തെ നവാബ് ആണ് ഹാമിദ് അലി ഖാന്‍. മിലാകില്‍ നിന്ന് റാംപൂരിലേക്ക് 40 കിലോമീറ്റര്‍ ദൂരത്തിലാണ് അദ്ദേഹം റെയില്‍പാളം നിര്‍മിച്ചത്.
നാല് കോച്ചുള്ള ട്രെയിന്‍ നിര്‍മിക്കാന്‍ ബറോഡ സ്‌റ്റേറ്റ് റെയില്‍ ബില്‍ഡേഴ്‌സ് തുടങ്ങുകയും ചെയ്തു. സലൂണ്‍ എന്നാണ് ഈ ട്രെയിന്‍ അറിയപ്പെട്ടിരുന്നത്. കിടപ്പ് മുറി, ഭക്ഷണ ഹാള്‍, അടുക്കള, വിനോദത്തിനുള്ള സൗകര്യം എന്നിവയെല്ലാം ഈ ട്രെയിനിലുണ്ടായിരുന്നു. ഗാര്‍ഡ്, പാചകക്കാരന്‍ ഉള്‍പ്പെടെ തന്റെ പരിചാരകര്‍ക്കുള്ള സൗകര്യവും ട്രെയിനില്‍ ഒരുക്കിയിരുന്നു.
പിന്നീട് സംഭവിച്ചത് ഇതാണ്
13ാം വയസില്‍ അധികാരം ഏറ്റെടുത്ത നവാബ് ആയിരുന്നു ഹാമിദ് അലി ഖാന്‍. 1930ല്‍ മരിക്കുകയും ചെയ്തു. ഇറാഖിലെ കര്‍ബലയിലായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ കാലത്ത് നിര്‍മിച്ച റെയില്‍വെയുടെ ശേഷിപ്പുകള്‍ ഇപ്പോഴും റാംപൂരിലുണ്ട്. പലതും നശിച്ചുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ ശേഷം നാട്ടുനാരാജക്കന്മാരുടെ അധികാരം ഇല്ലാതായി.
1954ല്‍ ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പുതിയ സര്‍ക്കാരിന് കൈമാറുകയായിരുന്നുവത്രെ. മറ്റു രണ്ട് കോച്ചുകള്‍ നവാബ് കുടുംബത്തിന്റെ നിയന്ത്രണത്തില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു. റാംപൂരിലെ പല നിര്‍മിതകള്‍ക്ക് പിന്നിലും ഈ നവാബുമാരുടെ പരമ്പരയായിരുന്നു. പ്രശസ്തമായ ലൈബ്രറി ഉള്‍പ്പെടെ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. ഇന്നും ഇവരുടെ സാംസ്‌കാരിക സംഭാവനകളുടെ ശേഷിപ്പുകള്‍ റാംപൂരിലുണ്ട്.












Click it and Unblock the Notifications