Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസ് 2 ദിവസത്തേക്ക് മാത്രം; സ്‌പെഷ്യല്‍ വണ്‍വെ സര്‍വീസ്, രാത്രി യാത്ര ഈ റൂട്ടില്‍

രാജ്യത്ത് 150 വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എല്ലാ റൂട്ടിലും അങ്ങോട്ടും ഇങ്ങോട്ടും സര്‍വീസുണ്ട്. എന്നാല്‍ വന്ദേഭാരതിന്റെ വണ്‍വെ സ്‌പെഷ്യല്‍ സര്‍വീസിന് ഒരുങ്ങുകയാണ് റെയില്‍വെ. ഗുജറാത്തിലെ സബര്‍മതിയില്‍ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്കാണ് യാത്ര. രണ്ട് ദിവസം മാത്രമായിരിക്കും ഈ യാത്ര. അതും രാത്രിയില്‍.

രാജ്യത്ത് വന്ദേഭാരതിന്റെ രാത്രി യാത്ര വിരളമാണ്. ഈ വേളയിലാണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ വെസ്റ്റേണ്‍ റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷണമെന്ന നിലയിലാണ് ഈ സര്‍വീസ്. ഇന്നും നാളെയുമായിരിക്കും യാത്ര. ട്രെയിന്‍ നീട്ടുന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കും. യാത്രക്കാര്‍ കൂടുതലുള്ളതിനാലാണ് ഈ റൂട്ടില്‍ പ്രത്യേക സര്‍വീസ് നടത്തുന്നത്.

vande bharat oneway special train

വന്ദേഭാരത് സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ സര്‍വീസ് ആണ് നടത്തുന്നത് എന്ന് വെസ്റ്റേണ്‍ റെയില്‍വെ പ്രസ്താവനയില്‍ അറിയിച്ചു. 09401 എന്ന നമ്പറിലുള്ള വന്ദേഭാരത് ആണ് സര്‍വീസ് നടത്തുക. ഞായറാഴ്ചയും തിങ്കളാഴ്ചയും മാത്രമാണ് സര്‍വീസുള്ളത്. 897 കിലോമീറ്ററാണ് സബര്‍മതിയില്‍ നിന്ന് ഗുരുഗ്രാമിലേക്ക്. 15 മണിക്കൂറോളം വേണം യാത്രയ്ക്ക്. രാജസ്ഥാനിലെ ജയ്പൂര്‍ വഴിയാകും സര്‍വീസ്.

ട്രെയിന്‍ ഇതിലൂടെ കടന്നുപോകും

സബര്‍മതിക്കും ഗുരുഗ്രാമിനുമിടയില്‍ എട്ട് റെയില്‍വെ സ്റ്റേഷനുകളില്‍ ഈ ട്രെയിന്‍ നിര്‍ത്തും. മഹിസാന ജങ്ഷന്‍, പാലന്‍പൂര്‍, അബു റോഡ്, മര്‍വാര്‍ ജങ്ഷന്‍, അജ്മീര്‍, ജയ്പൂര്‍, അല്‍വാര്‍, റിവാരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. സബര്‍മതിയില്‍ നിന്ന് വൈകീട്ട് 5.30നാണ് ട്രെയിന്‍ പുറപ്പെടുക. അടുത്ത ദിവസം രാവിലെ 8.25ന് ഗുരുഗ്രാമിലെത്തും. രാത്രി യാത്ര ആണൈങ്കിലും സ്ലീപ്പര്‍ സൗകര്യമില്ല.

എസി ചെയര്‍, എക്‌സിക്യൂട്ടീവ് എസി എന്നീ രണ്ട് ബോഗികളാണ് ഈ ട്രെയിനിലുള്ളത്. എസി ചെയറില്‍ 2250 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയറില്‍ 4145 രൂപയും. ഇത്രയും ഉയര്‍ന്ന തുക നല്‍കിയുള്ള യാത്രയ്ക്ക് ബിസിനസുകാരെയും ഐടി പ്രൊഫണലുകളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസ് ആണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം.

മഹാരാജ എക്‌സ്പ്രസ് ചെലവ് കൂടിയ യാത്ര

ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് മഹാരാജ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നവര്‍ നല്‍കുന്നത്. ആഡംബരത്തിന്റെ പര്യായമാണ് ഈ വിനോദ സഞ്ചാര ട്രെയിന്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മു അടുത്തിടെ ഈ ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. ലോകത്തെ പ്രധാന ആഡംബര ട്രെയിനുകളില്‍ ഒന്നാണ് മഹാരാജ എക്‌സ്പ്രസ് എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാജ എക്‌സ്പ്രസില്‍ ആറ് രാത്രിയും ഏഴ് പകലും യാത്ര ചെയ്യുന്നതിന് 6.9 ലക്ഷത്തിനും 22.2 ലക്ഷത്തിനുമിടയില്‍ വരും ടിക്കറ്റ് നിരക്ക്. കൊട്ടാര സമാനമായ യാത്രയാണിത്. ഏറ്റവും ഉയര്‍ന്ന ക്ലാസിലാണ് 22 ലക്ഷം വരുന്നത്. രാഷ്ട്രപതിയെ പോലുള്ള വിവിഐപികള്‍ക്ക് ഒരുക്കിയ നവരത്‌ന ബോഗിയാണ് ഇതില്‍ ഏറ്റവും ആഡംബരം. 18 കോച്ചുള്ള ഈ ട്രെയിന്‍ ചലിക്കുന്ന കൊട്ടാരമായിട്ടാണ് വിശേഷിപ്പിക്കുന്നത്. താജ്മഹല്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+