വന്ദേഭാരത് എക്സ്പ്രസ് നിര്‍ത്തേണ്ടി വരും; ആളില്ല, തിരിച്ചടിച്ചത് ഇതാണ്, ഫ്ളാഗ് ഓഫ് കഴിഞ്ഞതേയുള്ളൂ
കഴിഞ്ഞ ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് വന്ദേഭാരത് എക്സ്പ്രസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തത്. കര്‍ണാടക, മഹാരാഷ്ട്ര, കശ്മീര്‍ എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളായിരുന്നു ഇത്. രാജ്യത്ത് ഏറ്റവും ദൂരം സര്‍വീസ് നടത്തുന്ന വന്ദേഭാരത് മഹാരാഷ്ട്രയ്ക്ക് അനുവദിച്ച പൂനെ-നാഗ്പൂര്‍ എക്സ്പ്രസാണ്. എന്നാല്‍ ഈ ട്രെയിന്‍ വൈകാതെ നിര്‍ത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൂനെ-നാഗ്പൂര്‍ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കണം എന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം റെയില്‍വെ മന്ത്രാലയം പരിശോധിച്ചതും നടപടികള്‍ സ്വീകരിച്ചതും. എന്നാല്‍ സര്‍വീസ് തുടങ്ങി ഒരാഴ്ചയാകുന്നേയുള്ളൂ. യാത്രക്കാരില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ് ഈ ട്രെയിന്‍. പ്രധാനമായും മൂന്ന് കാരണങ്ങളാണ് പാസഞ്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നത്...

ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ആളില്ലാതാകുന്നതിന് പ്രധാന കാരണം. ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകളുണ്ട്. എല്ലാ എക്സ്പ്രസുകളും ഏകദേശം 12-14 മണിക്കൂറിലാണ് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. വന്ദേഭാരത് എക്സ്പ്രസിനു വേണ്ടി വരുന്നത് 12 മണിക്കൂറാണ്. എന്നാല്‍ വന്ദേഭാരതില്‍ മാത്രം ഉയര്‍ന്ന നിരക്ക് നല്‍കണം.
മറ്റു ട്രെയിനുകളിലെല്ലാം സ്ലീപ്പര്‍ കോച്ചുകളുണ്ട്. എന്നാല്‍ വന്ദേഭാരതില്‍ സ്ലീപ്പര്‍ കോച്ചില്ല. ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യമേയുള്ളൂ. ടിക്കറ്റ് നിരക്കാകട്ടെ, വളരെ കൂടുതലും. സ്വാഭാവികമായും യാത്രക്കാര്‍ മറ്റു എക്സ്പ്രസുകള്‍ ആശ്രയിക്കും. മാത്രമല്ല, ബസ് ടിക്കറ്റ് നിരക്ക് വളരെ കുറവാണ്. സമയം ഏകദേശം വന്ദേഭാരതിന് സമാനമാണ്.
ഈ റൂട്ടിലെ ബസ്, വിമാന ടിക്കറ്റ് നിരക്ക്
ഉയര്‍ന്ന ടിക്കറ്റ് നിരക്ക്, സ്ലീപ്പര്‍ കോച്ചില്ലാത്തതത്, പകല്‍ സമയം മാത്രം സര്‍വീസ് നടത്തുന്നത് എന്നിവയെല്ലാമാണ് വന്ദേഭാരതിന് തിരിച്ചടിയായ ഘടകങ്ങള്‍. ഇക്കാര്യത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയാല്‍ യാത്രക്കാരുണ്ടാകുമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നത്. ടിക്കറ്റ് നിരക്ക് കുറയ്ക്കണം എന്നാണ് മിക്ക യാത്രക്കാരുടെയും ആവശ്യം.
പൂനെ-നാഗ്പൂര്‍ റൂട്ടില്‍ ഒമ്പത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആസാദ് ഹിന്ദ് എക്സ്പ്രസ്, മഹാരാഷ്ട്ര എക്സ്പ്രസ്, നാഗ്പൂര്‍ ഗരീബ് രഥ്, ഹൗറ ദുരന്തോ, പൂനെ അജ്നി എക്സ്പ്രസ് എന്നിവയെല്ലാം ഇതില്‍ ചിലതാണ്. എല്ലാ ട്രെയിനിലും എസി ടു ടയര്‍ കോച്ചില്‍ ഏകദേശം 750-1800 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ വന്ദേഭാരത് എക്സിക്യൂട്ടീവ് കോച്ചില്‍ 3500 രൂപയ്ക്ക് അടുത്ത് ചെലവ് വരും.
സ്ലീപ്പര്‍ ബസുകള്‍ക്ക് ഈ റൂട്ടില്‍ 2000 രൂപയും സീറ്റ് മാത്രമുള്ള ബസുകള്‍ക്ക് 1000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചില ട്രെയിനുകളും ബസുകളും 13 മണിക്കൂര്‍ എടുക്കും. ചിലത് 12 മണിക്കൂറും. വന്ദേഭാരതിനും 12 മണിക്കൂര്‍ വേണ്ടി വരുന്നു. ഒന്നര മണിക്കൂറുകൊണ്ട് വിമാനത്തില്‍ എത്താന്‍ പറ്റുന്ന ദൂരമാണ് നാഗ്പൂര്‍-പൂനെ. 4500-6000 ആണ് വിമാന ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്ക് കുറയ്ക്കുകയും സമയം ക്രമീകരിക്കുകയും ചെയ്താല്‍ മാത്രമേ വന്ദേഭാരതില്‍ യാത്രക്കാരുണ്ടാകൂ എന്ന് പാസഞ്ചേഴ്സ് അസോസിയേഷന് അഭിപ്രായപ്പെടുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications