Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരിൽ നിന്ന് 7 മണിക്കൂർ കൊണ്ട് മാംഗളൂരിലെത്തി വന്ദേഭാരത്; പുതിയ സർവ്വീസ് ഉടൻ ആരംഭിക്കും?

ബെംഗളൂരിനേയും മംഗളൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം വിജയകരം. 7 മണിക്കൂർ കൊണ്ടാണ് ട്രെയിൻ യാത്ര പൂർത്തിയാക്കിയത്.രാവിലെ 6.50 ഓടെ യശ്വന്ത്പൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ 7 മണിക്കൂർ 5 മിനിറ്റ് കൊണ്ട് ഉച്ചയ്ക്ക് 1.55 ഓടെ മംഗളൂരു ജങ്ഷനിൽ എത്തി.

ഇത് രണ്ടാം തവണയാണ് വന്ദേഭാരത് ഈ റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. സപ്റ്റംബർ അഞ്ചിനായിരുന്നു ആദ്യം ട്രയൽ നടത്തിയത്.അന്ന് സാങ്കേതിക കാരണങ്ങളാൽ രണ്ട് മണിക്കൂറോളം വൈകിയായിരുന്നു ട്രെയിൻ മംഗളൂരു സെൻട്രലിൽ എത്തിയത്.

va2-2

രാവിലെ 6.50ഓടെയാണ് ട്രെയിൻ യശ്വന്ത്പൂരിൽ നിന്നും പുറപ്പെട്ടത്. തുടർന്ന് 9.35 ന് ഹസൻ, 10.30 ന് സകലേഷ്പൂർ, 12.55 ന് സുബ്രഹ്മണ്യ റോഡ്, 1.36 ന് കബക പുത്തൂർ, 2.50 ഓടെ മംഗളൂരു ജങ്ങ്ഷനിൽ എത്തിച്ചേർന്നു. തിരികെ 3.10 നാണ് ട്രെയിൻ ബെംഗളൂരിലേക്ക് പുറപ്പെട്ടത്. 3.40 ന് കബക പുത്തൂർ, 4.40 ന് സുബ്രഹ്നണ്യ റോഡ്, 6.55 ന് സകലേഷ്പൂർ, ഹസൻ 7.47, യശ്വന്ത്പൂർ 10.30 എന്നിങ്ങനെയാണ് സമയക്രമം.

ഉച്ചയ്ക്ക് 12.55 നാണ് സുബ്രഹ്മണ്യ റോഡിൽ ട്രെയിനിൻ്റെ സമയം നിശ്ചയിച്ചത്. എന്നാൽ 12.22 ന് തന്നെ ട്രെയിൻ എത്തിച്ചേർന്നു. 2.50 നാണ് മാംഗളൂരു ജങ്ഷനിലെ സമയം നിശ്ചയിച്ചതെങ്കിലും 1.55 ന് തന്ന ട്രെയിൻ സ്റ്റേഷനിലെത്തി. മംഗളൂരിലേക്കുള്ള യാത്രക്ക് 8 മണിക്കൂറായിരുന്നു സൌത്ത് വെസ്റ്റേണ്‍ റെയിൽവെ കണക്കുകൂട്ടിയത്. തിരിച്ചുള്ള യാത്രക്ക് 7.20 മണിക്കൂറും.

സപ്റ്റംബർ 5 ന് നടത്തിയ പരീക്ഷണയോട്ടത്തിൽ ട്രെയിൻ ഏറെ സമയം വൈകിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. മംഗളൂരിൽ ഉച്ചയ്ക്ക് 2.25 ന് എത്തിച്ചേരേണ്ട ട്രെയിൻ വൈകീട്ട് 4.25 ഓടെ മാത്രമാണ് എത്തിയത്. ഘട്ട് സെക്ഷനിൽ വെച്ച് സാങ്കേതിക തടസം അനുഭവപ്പെട്ടതാണ് ട്രെയിൻ വൈകാൻ കാരണമായത്.

നിലവിൽ ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് യശ്വന്ത്പൂർ-മാംഗളൂരു റൂട്ടിൽ 9.25 മണിക്കൂർ കൊണ്ടാണ് യാത്ര പൂർത്തിയാക്കുന്നത്. 9 ഇടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് ഉള്ളത്. അതേസമയം റെയിൽവെ ബോർഡ് നിശ്ചയിച്ച സമയപരിധിക്ക് ഉള്ളിൽ തന്നെ ട്രയൽ റണ്‍ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഈ റൂട്ടിൽ പുതിയ വന്ദേഭാരത് ഉടൻ തന്നെ സർവ്വീസ് ആരംഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരിന്നാലും ഘട്ട് റൂട്ടിൽ വന്ദേഭാരത് വേഗത കുറച്ചായിരിക്കും യാത്ര നടത്തുക.

മലബാറുകാർക്കും ഗുണം

മംഗളൂരു-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് ആരംഭിച്ചാൽ അത് മലബാറുകാർക്ക് പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ബെംഗളൂരിലേക്കുള്ള യാത്ര എളുപ്പമാക്കും. മലബാറിൽ നിന്നും ട്രെയിൻ മാർഗമോ റോഡ് മാർഗമോ എളുപ്പത്തിൽ മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരാനാകും. മംഗളൂരുവിൽ എത്തിയാൽ ചുരുങ്ങിയ സമയം കൊണ്ട് ബെംഗളൂരുവിലേക്ക് എളുപ്പത്തിലുള്ള യാത്ര സാധ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+