Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ട്രെയിന്‍ സമയം മാറ്റി; ചിനാബ് പാലം കാണാം, കശ്മീര്‍ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ അറിയണം

കശ്മീര്‍ താഴ്‌വരയിലേക്കു വന്ദേഭാരത് എക്‌സ്പ്രസ് ആരംഭിച്ചത് കഴിഞ്ഞ ജൂണ്‍ ആറിനാണ്. രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ റെയില്‍വെ ശൃംഖല എത്തി എന്നത് മാത്രമായിരുന്നില്ല ഇതിന്റെ നേട്ടം. ആത്മീയ-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാം എന്നതു കൂടിയായിരുന്നു. എന്നാല്‍ ജൂണ്‍ മുതല്‍ ഇന്നുവരെ സര്‍വീസ് നടത്തിയ പോലെ അല്ല ഇനി മുതല്‍. ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കും.

26401/26402 എന്നീ വന്ദേഭാരത് എക്‌സ്പ്രസുകളാണ് ജമ്മുവിലെ കത്ര റെയില്‍വെ സ്റ്റേഷനില്‍ നിന്നും ശ്രീനഗറിലേക്ക് സര്‍വീസ് നടത്തുന്നത്. 191 കിലോമീറ്ററുള്ള ഈ സര്‍വീസിന് മൂന്ന് മണിക്കൂര്‍ ആണ് വന്ദേഭാരത് ട്രെയിനില്‍ വേണ്ടി വരുന്നത്. ഒരു സ്‌റ്റോപ്പ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇനി മുതല്‍ രണ്ട് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും.

vande bharat to kashmir-

കത്രയില്‍ നിന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് 11 മണിയോടെ ശ്രീനഗറിലെത്തും. ബനിഹാള്‍ റെയില്‍വെ സ്‌റ്റേഷനില്‍ മാത്രമാണ് ഇതുവരെ സ്‌റ്റോപ്പുണ്ടായിരുന്നത്. ഇനി മുതല്‍ റിയാസി സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കാന്‍ നോര്‍ത്തേണ്‍ റെയില്‍വെ തീരുമാനിച്ചു. ഒക്ടോബര്‍ 29 മുതലാണ് പുതിയ മാറ്റം നിലവില്‍ വരിക. മിനുട്ടുകള്‍ മാത്രമാണ് മാറ്റം.

എന്തുകൊണ്ടാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്

രണ്ട് ഭാഗത്തേക്കുള്ള യാത്രയ്ക്കിടയിലും രണ്ട് മിനുട്ട് ഇനി റിയാസി സ്റ്റേഷനിലും വന്ദേഭാരത് നിര്‍ത്തിയിടും. പ്രാദേശിക തലത്തില്‍ ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്ന് സീനിയര്‍ ഡിവിഷണല്‍ കോമേഴ്‌സ്യല്‍ മാനേജര്‍ ഉചിത് സിംഗാള്‍ പറഞ്ഞു. ഒട്ടേറെ വിനോദ സഞ്ചാരികളും തീര്‍ഥാടകരും റിയാസിയില്‍ കൂടി സ്‌റ്റോപ്പ് വേണം എന്ന് ആവശ്യപ്പെട്ടിരുന്നു.

വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്ക് വലിയ ഉപകാരമാകും റിയാസി സ്റ്റേഷനിലെ സ്റ്റോപ്പ്. മാത്രമല്ല, ചിനാബ് പാലം കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഉപാകരമാകും. ഈ രണ്ട് ഇടങ്ങളിലേക്കും ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ റിയാസിയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വെ പാലമാണ് ചിനാബ് പാലം.

ഡല്‍ഹിയില്‍ നിന്ന് വരുന്നവര്‍ക്ക്...

ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജമ്മുവില്‍ ഇറങ്ങിയ ശേഷം കത്ര റെയില്‍വെ സ്‌റ്റേഷനില്‍ എത്തണം. ഇവിടെ നിന്നാണ് വന്ദേഭാരത് സര്‍വീസുള്ളത്. രാവിലെ എട്ട് മണിക്ക് പുറപ്പെട്ട് 11 മണിക്ക് ശ്രീനഗറിലെത്തുന്ന ട്രെയിന്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മടങ്ങി വൈകീട്ട് അഞ്ച് മണിക്ക് കത്രയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

ജമ്മുതാവി സ്റ്റേഷനില്‍ നിന്ന് നേരിട്ട് ശ്രീനഗറിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ചില പ്രവൃത്തികള്‍ കൂടി കഴിയേണ്ടതുണ്ട്. ശ്രീനഗര്‍ ടിക്കറ്റിന് വലിയ ആവശ്യക്കാരാണുള്ളത്. മഞ്ഞു പുതച്ച വഴികളിലൂടെയും തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമാണ് ശ്രീനഗറിലേക്കുള്ള യാത്ര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+