കേരളത്തിലെ ഈ ജില്ലയിൽ നിന്ന് ബെംഗളൂരുവിലേക്ക് നാലാം വന്ദേഭാരത്? മറ്റൊരു വലിയ മാറ്റം കൂടി വരും?
കേരളത്തിൽ നിലവിൽ മൂന്ന് വന്ദേഭാരതുകളാണ് സർവീസ് നടത്തുന്നത്. കാസർഗോഡ്-തിരുവനന്തപുരം, മംഗളൂരു-തിരുവനന്തപുരം, കൂടാതെ കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എന്നിവയാണ് ഇവ. കേരളത്തിൽ നാലാം വന്ദേഭാരത് എത്തുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പുതിയ സർവ്വീസ് വേണമെന്ന നിർദേശമാണ് ഉയർന്നിരിക്കുന്നത്.
ബെംഗളൂരിലേക്ക് വീണ്ടുമൊരു വന്ദേഭാരത് വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിലവിലെ കൊച്ചി-ബെംഗളൂരു ട്രെയിനിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും സീറ്റ് കിട്ടാത്ത സാഹചര്യം അടക്കം ഉണ്ട്. എട്ട് കോച്ചുകളാണ് നിലവിലെ ട്രെയിനിന്‍ ഉള്ളത്. ഇത് 20 കോച്ചുകളായി ഉയർത്താതെ ട്രെയിനിലെ തിരക്ക് ഒഴിയില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

കൊച്ചി-ബെംഗളൂരു ട്രെയിൻ പാലക്കാട് -കോയമ്പത്തൂർ വഴിയാണ് ബെംഗളൂരിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ ഉത്തരമലബാറിലുള്ളവർക്ക് ബെംഗളൂരിലേക്ക് പോകാൻ ഇപ്പോഴും ആശ്രയും വളരെ കുറച്ച് എക്സ്പ്രസ് ട്രെയിനുകൾ മാത്രമാണ്. കോഴിക്കോട് നിന്ന് ബെംഗളൂരിലേക്ക് വന്ദേഭാരത് എത്തുന്നത് വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് അറുതി വരുത്തുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇത്തരമൊരു ആവശ്യം കഴിഞ്ഞ ദിവസം നടന്ന ദക്ഷിണ റയില്‍വേ റയില്‍വേ യൂസേഴ്സസ് കണ്‍സള്‍ട്ടീവ് കമ്മിറ്റിയിലും ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം പാതയിലെ പ്രധാന തടസം സേലം-കോയമ്പത്തൂർ റൂട്ട് ആണ്. പാളത്തിന്റെ ശേഷിയുടെ ഇരട്ടിയിലധിക്കം നിലവില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന സാങ്കേതിക തടസം ഉയരുന്നുണ്ട്.
അതേസമയം പുതിയ ട്രെയിൻ ഇല്ലെങ്കിൽ ഗോവ-മാംഗളൂരു വന്ദേഭാരത് കോഴിക്കോടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്. ഗോവിയിൽ നിന്നുള്ള എം.പിയായ സദാനന്ദ ഷെട്ട് തനവാദെയും ഇക്കാര്യം രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഗോവ,കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ട്രെയിനിൻ്റെ യാത്ര. 35 ശതമാനം മാത്രമാണ് നിലവിൽ ഈ ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റ്. ഈ സർവ്വീസ് കോഴിക്കേടേക്ക് നീട്ടുകയാണെങ്കിൽ ചികിത്സ, വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് അത് വലിയ ഗുണമാകും.
വലിയ മാറ്റം ഉണ്ടാകുമോ
ട്രെയിനുകളിൽ ദീർഘ ദൂര യാത്ര നടത്തുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ പരാതി പറയുന്ന കാര്യം ഭക്ഷണമാണ്. ഭക്ഷണത്തിൻ്റെ ഗുണമേൻമയെ കുറിച്ചും രുചിയെ കുറിച്ചുമെല്ലാം ആളുകൾ പരാതിപ്പെടാറുണ്ട്. എന്തായാലും ഇതിന് വലിയൊരു പരിഹാരം കാണാൻ സാധിക്കുന്ന തരത്തിലൊരു ഹോട്ടൽ തന്നെ ട്രെയിനുകളിൽ അവതരിപ്പിക്കണമെന്ന നിർദേശമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ചെന്നൈയില്‍ നടന്ന ദക്ഷിണ റയില്‍വേ റയില്‍വേ യൂസേഴ്സസ് കണ്‍സള്‍ട്ടീവ് കമ്മിറ്റിയിലാണ് റെസ്റ്റോറൻ്റ് കോച്ച് എന്ന ആവശ്യം ഉയർന്നിരുക്കുന്നത്. ട്രെയിനുകളിലെ ഒരു കോച്ചിനെ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ പൂർണ്ണ സജ്ജമായ ഹോട്ടലാക്കി മാറ്റുകയെന്നാണ് നിർദേശം. ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന മേഖലകളിലെ പ്രമുഖ ഹോട്ടല്‍ കാറ്ററിങ് കമ്പനികളെ ഇതിൻ്റെ ഭാഗമായിക്കി പദ്ധതി അവതരിപ്പിക്കണമെന്നാണ് ആവശ്യം. റെയിൽവെയ്ക്ക് ഇത് വലിയ തോതിൽ സാമ്പത്തികമായി ഗുണം ചെയ്യും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. എന്തായാലും ഈ നിർദേശം അംഗീകരിക്കപ്പെട്ടാൽ അത് റെയിൽ യാത്രയിൽ വലിയൊരു മാറ്റത്തിന് തന്നെ വഴിയൊരുക്കും.












Click it and Unblock the Notifications