Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു-മുംബൈ റൂട്ടില്‍ മാത്രമല്ല; വന്ദേഭാരത് സ്ലീപ്പര്‍ ഈ റൂട്ടുകളിലും, ന്യൂഡല്‍ഹിയെ ബന്ധിപ്പിക്കും

വന്ദേ ഭാരത് എക്സ്പ്രസിന്റെ സ്ലീപ്പർ ട്രെയിൻ സർവീസുകൾ രാജ്യവ്യാപകമാക്കാൻ ഹൃസ്വ-ദീർഘകാല പദ്ധതികൾ ഒരുങ്ങുന്നു. ബംഗാളിലെ ഹൗറയ്ക്കും അസമിലെ കാമാഖ്യയ്ക്കുമിടയിൽ സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വിജയകരമായി മുന്നേറുന്ന പശ്ചാത്തലത്തിലാണ് പ്രമുഖ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ റെയിൽവേ ഒരുങ്ങുന്നത്. ദീർഘദൂര യാത്ര കൂടുതൽ സുഗമവും വേഗതയേറിയതുമാക്കുകയാണ് ലക്ഷ്യം.

മുംബൈ-ബെംഗളൂരു റൂട്ടിലുള്ള സ്ലീപ്പർ സർവീസിനാണ് റെയിൽവേ മന്ത്രാലയത്തിൽനിന്ന് പുതിയ ഔദ്യോഗിക അനുമതി ലഭിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ കോറിഡോറായി ഇത് മാറും. രണ്ട് പ്രമുഖ വ്യവസായ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സർവീസ് ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടും.

vande bharat sleeper these routes

മുംബൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രാത്രികാല യാത്രക്കാരുടെ യാത്രാസമയം ഗണ്യമായി കുറയ്ക്കും. പുതിയ കോച്ചുകൾ ഇതിനോടകം തന്നെ രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ചു വരികയാണ്. കൃത്യമായ സമയക്രമവും ടിക്കറ്റ് നിരക്കും സംബന്ധിച്ച അന്തിമ തീരുമാനം റെയിൽവേ ഉടൻ പ്രഖ്യാപിക്കും.

ന്യൂഡൽഹിയെ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പറിന്റെ ഭാവി റൂട്ടുകൾ റെയിൽവേയുടെ ചർച്ചകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ന്യൂഡൽഹി-മുംബൈ റൂട്ട്. ന്യൂഡൽഹി-ശ്രീനഗർ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. രാജ്യത്തിന്റെ അതിർത്തി മേഖലകളിലേക്കുള്ള പ്രവേശനവും ടൂറിസം സാധ്യതകളും മുൻനിർത്തിയാണ് ഈ പ്രീമിയം ലോംഗ്-ഡിസ്റ്റൻസ് സർവീസ് രൂപകൽപ്പന ചെയ്യുന്നത്.

സാധാരണ എക്സ്പ്രസ് ട്രെയിനുകളേക്കാള് യാത്രാസുഖവും വായുസഞ്ചാരവും ശബ്ദനിയന്ത്രണ സാങ്കേതികവിദ്യയുമൊക്കെ ചേർന്നാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ വികസിപ്പിച്ചിരിക്കുന്നത്. ദീർഘദൂര പാതകളിൽ സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുന്നതിനായി പുതിയ തരം ആന്റി-കൊളീഷൻ സംവിധാനങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ സ്ലീപ്പർ പതിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജധാനി, ദുരന്തോ തുടങ്ങിയ ട്രെയിനുകൾക്ക് പകരക്കാരനായാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളെ കണക്കാക്കുന്നത്. നവീകരിച്ച അക്കോസ്റ്റിക്സ്, അത്യാധുനിക ശുചിമുറികൾ, കാര്യക്ഷമമായ എയർ കണ്ടീഷനിംഗ് എന്നിവയോട് കൂടിയ പുതിയ കോച്ചുകൾ ഇന്ത്യൻ റെയിൽവേയുടെ ആധുനികവത്കരണത്തിന്റെ പ്രതീകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+