വന്ദേഭാരത് സ്ലീപര്‍ ഈ ദീര്‍ഘദൂര റൂട്ടില്‍; യാത്രാ സമയം പകുതിയായി കുറയും, ദീപാവലി സമ്മാനം
ട്രെയിന്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വന്ദേഭാരത് സ്ലീപ്പറിന് വേണ്ടിയാണ്. വന്ദേഭാരത് എക്‌സ്പ്രസും വന്ദേ മെട്രോയ്ക്കും ശേഷം ഇന്ത്യന്‍ റെയില്‍വെ അവതരിപ്പിക്കുന്നതാണ് സ്ലീപ്പര്‍. ദീര്‍ഘദൂര യാത്രയ്ക്ക് വേണ്ടിയാണ് ഈ ട്രെയിന്‍ ഓടുക. ഡല്‍ഹിയിലെ ബന്ധിപ്പിച്ചാകും വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യ യാത്ര എന്നാണ് വിവരം.
നേരത്തെ മുംബൈ അഹമ്മദാബാദ് റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. എന്നാല്‍ ആദ്യ വന്ദേഭാരത് വരുന്നത് മറ്റൊരു റൂട്ടിലാകുമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ റെയില്‍വെ ബോര്‍ഡ് തീരുമാനം പരസ്യമാക്കിയിട്ടില്ല. ദക്ഷിണേന്ത്യയിലേക്കും ആദ്യഘട്ടത്തില്‍ തന്നെ സര്‍വീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പുതിയ റിപ്പോര്‍ട്ട് പ്രകാരം വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യ സര്‍വീസ് ഡല്‍ഹി ബിഹാര്‍ റൂട്ടിലാകും. ന്യൂഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് ആയിരിക്കുമത്രെ സര്‍വീസ്. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിഹാര്‍.
നിലവില്‍ രാജധാനി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ന്യൂഡല്‍ഹി പട്‌ന റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. അതിനേക്കാള്‍ വേഗത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ എത്തുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്ക് രാജധാനിയേക്കാള്‍ ഉയരും. വൈകീട്ട് എട്ട് മണിക്ക് പട്‌നയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7.30ന് ഡല്‍ഹിയില്‍ എത്തുന്ന വിധമായിരിക്കുമത്രെ സര്‍വീസ്.
ആയിരം കിലോമീറ്റര്‍ ഏകദേശം 12 മണിക്കൂറില്‍
ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് ഏകദേശം 1000 കിലോമീറ്ററുണ്ട്. രാജധാനി എക്‌സ്പ്രസ് ചില വേളയില്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നതിന് 23 മണിക്കൂര്‍ വരെ വേണ്ടി വരാറുണ്ട്. ഈ വേളയിലാണ് വന്ദേഭാരത് 11.30 മണിക്കൂറില്‍ സര്‍വീസ് നടത്തുമെന്ന വിവരം. രാത്രി പട്‌നയില്‍ നിന്ന് പുറപ്പെട്ടാല്‍ രാവിലെ ഡല്‍ഹിയിലെത്താം. വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് ഇത് നേട്ടമാകും.
അതേസമയം, ഡല്‍ഹി മുംബൈ, ഡല്‍ഹി സെക്കന്തരാബാദ്, ഡല്‍ഹി ചെന്നൈ എന്നീ റൂട്ടുകളിലും ആദ്യ സ്ലീപ്പര്‍ സര്‍വീസുണ്ടാകുമെന്ന് കേള്‍ക്കുന്നു. ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞിട്ടുള്ളത്. സെപ്തംബറില്‍ സര്‍വീസ് ആരംഭിക്കുമെന്ന സൂചന റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും നല്‍കിയിരുന്നു.
ദീപാവലിക്ക് മുമ്പ് ഡല്‍ഹി പട്‌ന സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 20നാണ് ദീപാവലി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ ബിഹാറിന് നിരവധി വാഗ്ദാനങ്ങള്‍ റെയില്‍വെയും കേന്ദ്ര സര്‍ക്കാരും നല്‍കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്ന സംസ്ഥാനം കൂടിയാണ് ബിഹാര്‍. ഇവിടെ ജെഡിയു-ബിജെപി സഖ്യമാണ് ഭരണം നടത്തുന്നത്.












Click it and Unblock the Notifications