ബെംഗളൂരിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് സ്ലീപ്പർ യാത്ര പോക്കറ്റ് കീറും; ടിക്കറ്റ് നിരക്ക് കൈപൊള്ളിക്കും

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു-മുംബൈ റൂട്ടിൽ എത്തിയതിൻ്റെ ആവേശത്തിലാണ് യാത്രക്കാർ. നവംബർ 1 നാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്നലെ മുതൽ കൊമേഴ്ഷ്യൽ സർവ്വീസ് ആരംഭിച്ചു.

ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവ്വീസ് നടത്തും. ബെംഗളൂരിൽ നിന്നും തിങ്കളാഴ്ചയും മുംബൈയിൽ നിന്ന് ചൊവ്വാഴ്ചയും ട്രെയിൻ ഉണ്ടാകില്ല.രാത്രി 7.45 നാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരിൽ നിന്ന് യാത്ര പുറപ്പെടുക. പിറ്റേന്ന് രാവിലെ 11.55 ഓടെ മുംബൈയിലെത്തും. തിരിച്ച് രാത്രി 8.10നാണ് ബെംഗളൂരിലേക്കുള്ള മടക്കയാത്ര. അനന്തപുർ, ഗുണ്ടക്കൽ, റായ്ച്ചൂർ, യാദ്ഗിർ, വാഡി, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നിവയാണ് സ്റ്റേഷനുകൾ.

vandebharatnews-4 vandebharatnews-4

സർവ്വീസ് തുടങ്ങുന്നതിന് മുൻപ് തന്നെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായിരുന്നു. അടുത്ത കുറച്ച് ആഴ്ചകളിലേക്കും ടിക്കറ്റ് കിട്ടാനില്ല.മറ്റ് ട്രെയിനുകൾ ബെംഗളൂരു-മുംബൈ റൂട്ടിൽ 22 മണിക്കൂറോളം എടുക്കുമ്പോൾ 1100 കിമി യാത്ര ചെയ്യാൻ വന്ദേഭാരതിന് ആകെ വേണ്ടത് 16.10 മണിക്കൂറാണ്. അതായത് 6 മണിക്കൂറിൻ്റെ കുറവ്. അതുകൊണ്ട് തന്നെ വന്ദേഭാരത് സ്ലീപ്പറിന് ഡിമാൻ്റ് ഏറുന്നതിൽ യാതൊരു അതിശോക്തിയും വേണ്ട.

എന്നാൽ ഇത്രയും സുഖകരമായ യാത്രക്ക് ചെലവ് അൽപം കൂടുതൽ തന്നെയാണെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. നിലവിൽ 3 ടയർ എസിക്ക് ഒരാൾക്ക് വരുന്നത് 2810 രൂപയാണ്. 2 ടയർ എസിക്ക് 3630 രൂപയും ഫസ്റ്റ് ടയർ എസിക്ക് 4450 രൂപയും നൽകണം. ഈ റൂട്ടിൽ യാത്ര ചെയ്യുന്ന മറ്റ് ട്രെയിനുകളുടെ തേഡ് എസിയെക്കാൾ 60 മുതൽ 96 ശതമാനം വരെ അധികമാണ് വന്ദേഭാരത് സ്ലീപ്പറിൻ്റെ നിരക്ക് എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ടു ടയറിനും ഫസ്റ്റ് എസിക്കും യഥാക്രമം 65-78 ശതമാനവും 20-30 ശതമാനവും അധികമാണ്.

കൊയംമ്പത്തൂർ-മുംബൈ എൽടിടി എക്സ്പ്രസ് (ട്രെയിൻ നമ്പർ 11014) ആണ് നിലവിൽ ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ. 21.55 മണിക്കൂർ കൊണ്ടാണ് ട്രെയിൻ യാത്ര പൂർത്തിയാക്കുന്നത്. ഈ ട്രെയിനിൽ എസി 3 ടയറിന് 1435 രൂപയാണ് നിരക്ക്. 2 ടയറിന് 2045 രൂപയും ഫസ്റ്റ് എസിക്ക് 3245 രൂപയും നൽകണം.

മറ്റൊരു ട്രെയിനായ അജ്മേർ എക്സ്പ്രസ് 22 മണിക്കൂർ എടുക്കുന്നുണ്ട്. ഈ ട്രെയിനിന്‍ ഫസ്റ്റ് എസിക്ക് 3610 രൂപയാണ് നിരക്ക്. സെക്കൻ്റ് , തേഡ് എസി നിരക്കുകൾ യഥാക്രമം 2155 രൂപയും , 1510 രൂപയുമാണ്. പ്രീമിയം ട്രെയിനായ ഹംസഫർ എക്സ്പ്രസുമായി താരതമ്യം ചെയ്താലും വന്ദേഭാരത് സ്ലീപ്പർ 3 ടയർ എസി നിരക്ക് 63 ശതമാനം അധികമാണ്. ഈ ട്രയിനിൻ്റെ തേഡ് എസിക്ക് 1725രൂപയാണ് നൽകേണ്ടത്.

അതേസമയം ട്രെയിനുകളിലെ ഈ നിരക്കിലെ മാറ്റത്തെ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പാർലമെൻ്റിൽ ന്യായീകരിച്ചിരുന്നു. ഓരോ ട്രെയിനുകളിലേയും സൌകര്യവും സർവ്വീസും അനുസരിച്ചാണ് നിരക്ക് വ്യത്യാസം എന്നാണ് അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma