Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്ലീപ്പറിൽ കിടന്നുറങ്ങിപ്പോകാൻ തയ്യാറായിക്കോളൂ; ആദ്യം ഈ റൂട്ടിൽ? ടിക്കറ്റ് നിരക്ക് കൂടും?

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്ത് ലഭിച്ചത്. നിലവിൽ 77 ഓളം റൂട്ടുകളിലായി 150 ഓളം വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. ഇനി വന്ദേഭാരത് സ്ലീപ്പറുകൾ രാജ്യത്ത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവെ.സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.

സുഖകരമായ യാത്ര രാത്രിയിലും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ലീപ്പർ ട്രെയിനുകൾ റെയിൽവെ ട്രാക്കിലിറക്കുന്നത്. സ്ലീപ്പർ ട്രെയിനുകളിലും അത്യാധുനിക സൗകര്യങ്ങൾ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. 160 കിമി വരെ വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ സാധിക്കും. അതായത് അതിവേഗത്തിൽ കിടന്നുറങ്ങിയുള്ള യാത്ര സാധ്യമാകുമെന്ന് സാരം.

vandnew-

ഇനി അറിയേണ്ടത് ആദ്യ സ്ലീപ്പർ ട്രെയിനുകൾ ഏത് സംസ്ഥാനത്തിന് ലഭിക്കുമെന്നതാണ്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുൽ ബിജെപി വളരെയധികം കണ്ണുവെയ്ക്കുന്ന ബിഹാറിനായിരിക്കും ആദ്യ സ്ലീപ്പർ എന്നാണ് റിപ്പോർട്ടുകൾ. നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ വമ്പൻ പദ്ധതികൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മോദി സർക്കാർ. ഇക്കൂട്ടത്തിലൊന്നായിരിക്കും ഡൽഹിയെയും പട്നയെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ എന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബറിൽ പ്രധാനമന്ത്രി മോദി സ്ലീപ്പർ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന.

ട്രെയിനിന്റെ പരീക്ഷണ ഓട്ടം പൂർത്തിയായതായും ഷാകുർബസ്തി ഷെഡിൽ (ട്രെയിൻ സെറ്റ് ഡിപ്പോ) ട്രെയിൻ എത്തിയതായും ഒരു മുതിർന്ന റെയിൽവേ ബോർഡ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. ഈ ആഴ്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിനിന്റെ സവിശേഷതകളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്..

നിരക്കുകളെയും റൂട്ടിനെയും കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ വരാനിരിക്കുകയാണെങ്കിലും, വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡൽഹി-പട്ന റൂട്ടിൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ചില വൃത്തങ്ങൾ പറയുന്നു. സെപ്റ്റംബർ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിൽ മോദി ബിഹാർ സന്ദർശിച്ചേക്കും. പട്ന മെട്രോയുടെ പ്രധാന ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

മറ്റ് റണ്ട് റൂട്ടുകൾ കൂടി

അതേസമയം ഡൽഹി - പട്ന റൂട്ട് കൂടാതെ ഡൽഹി - മുംബൈ, അല്ലെങ്കിൽ ഡൽഹി-കൊൽക്കത്ത എന്നീ റൂട്ടുകളിൽ ആയിരിക്കും വന്ദേഭാരത് സ്ലീപ്പറുകൾ എത്തുകയെന്ന റിപ്പോർട്ടുകളും ഉണ്ട്. എന്തായാലും റെയിൽവേയുടെ ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തിൽ വരേണ്ടതുണ്ട്. അതേസമയം സ്ലീപ്പർ ട്രെയിനുകൾക്ക് യാത്ര നിരക്ക് ഏറാൻ സാധ്യതയുണ്ടെന്നുള്ള ചർച്ചകൾ സജീവമാണ്. രാജധാനി എക്സ്പ്രസിനേക്കാൾ 10-15 ശതമാനം വരെ ഉയർന്ന നിരക്കാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ പ്രതീക്ഷിക്കുന്നത്. ഡൈനാമിക് ഫെയർ സംവിധാനവും ഒരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

കേരളവും കാത്തിരിപ്പിൽ

രണ്ട് വന്ദേഭാരത് എക്സ്പ്രസുകളാണ് കേരളത്തിൽ സർവ്വീസ് നടത്തുന്നത്. ഇവ രണ്ടിനും 100 ശതമാനമാണ് ഒക്യുപെൻസി റെയ്റ്റ്. ദീർഘകാലമായി സ്ലീപ്പർ ട്രെയിനുകൾ വേണമെന്ന ആവശ്യം കേരളം ഉയർത്തുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് ബെംഗളൂരുവിലേക്ക് സ്ലീപ്പർ സർവ്വീസ് വേണമെന്നാണ് ആവശ്യം. ഏറ്റവും കൂടുതൽ തിരക്കുള്ള റൂട്ടുകളിലൊന്നാണിത്. പ്രധാനമായും സ്വകാര്യ ബസുകളെയാണ് ആളുകൾ ഈ വഴി ആശ്രയിക്കുന്നത്. ഓണം പോലുള്ള ഉത്സവ സീസണുകളിൽ ഈ റൂട്ടിൽ സ്വകാര്യ ബസുകൾ വലിയ കൊള്ളയാണ് നടത്താറുള്ളത്. ഇതെല്ലാം കൊണ്ടുതന്നെ സ്ലീപ്പർ ട്രെയിനുകൾ എത്തിയാൽ അതൊരു ഗെയിം ചേഞ്ചർ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+