വന്ദേഭാരത് സ്ലീപ്പർ എത്തുന്നു.. ബെംഗളൂരിലേക്ക് പോകാൻ ഫ്ലൈറ്റോ ട്രെയിനോ ലാഭം? അറിയാം

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവ്വീസിന് ഒരുങ്ങുകയാണ്. കന്നഡ രാജ്യോത്സവ ദിവനമായ നവംബർ ഒന്നിന്ന് ബെംഗളൂരിനേയും മുംബൈയേയും ബന്ധിപ്പിച്ചുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും. മൂന്നിന് ട്രെയിൻ പതിവ് സർവ്വീസ് ആരംഭിക്കും.

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ റൂട്ടിലെ ഗെയിം ചെയ്ഞ്ചർ ആകുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ ഈ റൂട്ടിൽ 22-24 മണിക്കൂർ എടുത്താണ് ട്രെയിനുകൾ യാത്ര പൂർത്തിയാക്കുന്നത്. 1118 കിമി വരുന്ന ദൂരം 16 മണിക്കൂർ കൊണ്ട് തന്നെ വന്ദേഭാരത് സ്ലീപ്പർ പൂർത്തിയാക്കും.

vand-4

രാത്രി 7.45 നാണ് ട്രെയിൻ ബെംഗളൂരിൽ നിന്നും പുറപ്പെടുന്നത്. പിറ്റേന്ന് രാവിലെ 11.55 ഓടെ ട്രെയിൻ മുംബൈയിലെത്തും. ധർമ്മാവാരാം, അനന്തപുർ, ഗുണ്ടക്കൽ, റായ്്ച്ചൂർ, യാദ്ഗിർ, വാഡി, കലബുറഗി, സോലാപുർ, പുണെ, കല്യാൺ എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ.

തിരിച്ച് മുംബൈയിൽ നിന്ന് രാത്രി 8.10 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് ബെംഗളൂരിലെത്തും. 16 കോച്ചുകളുള്ള ട്രെയിനിന്‍ 823 ബെർത്തുകളാണ് ഉള്ളത്. തേഡ് എസിയിൽ യാത്ര ചെയ്യാൻ 2684 രൂപയാണ് നൽകേണ്ടത്. സെക്കൻ്റ് എസിയിൽ 3466 രൂപയും ഫസ്റ്റ് ക്ലാസിൽ 4250 രൂപയും നൽകണം.

വന്ദേഭാരത് ആണോ അതോ ഫ്ലൈറ്റാണോ ലാഭം?

മുംബൈയിൽ നിന്നും ബെംഗളൂരിലേക്ക് ഫ്ലൈറ്റ് എടുത്താൽ രണ്ട് മണിക്കൂർ കൊണ്ട് എത്തിച്ചേരാം. എന്നിരുന്നാലും യാത്ര പുറപ്പെടുന്നതിന് ഒന്നര രണ്ട് മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തിച്ചേരണം. ഒപ്പം സുരക്ഷ നടപടികൾക്കൊക്കെ വിധേയമാകണം. 5400-6000 വരെയാണ് ടിക്കറ്റ് ചാർജ് വരുന്നത്. ഇത് തിരക്കുള്ള ദിവസങ്ങളിൽ ഉയരും.

വന്ദേഭാരത് സ്ലീപ്പർ രാത്രി യാത്ര ലക്ഷ്യം വെച്ചുള്ളതാണ്. അതുകൊണ്ട് തന്നെ രാത്രി കയറി ട്രെയിനിൽ കിടന്നാൽ പിറ്റേന്ന് ഉച്ചയ്ക്ക് മുൻപ് നാട് പിടിക്കാം. ഏറ്റവും പെട്ടെന്ന് എത്തുക എന്നതാണ് നിങ്ങളുടെ ആവശ്യമെങ്കിൽ ഫ്ലൈറ്റ് യാത്ര തന്നെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. അതേസമയം ഒരു ദിവസം കളയാൻ ഇല്ലെങ്കിൽ രാത്രി കയറി രാവിലെ എത്തുന്ന വന്ദേഭാരത് സ്ലീപ്പറിന് ധൈര്യത്തിൽ ടിക്കറ്റെടുക്കാം.

10 ന് മുൻപ് എത്തണം

വന്ദേഭാരത് സ്ലീപ്പർ മുംബൈ-ബെംഗളൂരു റൂട്ടിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കുമെല്ലാം വളരെ ഉപകാരപ്രദമായിരിക്കും. എന്നിരുന്നാലും ട്രെയിൻ രാവിലെ 10 നുള്ളിൽ എത്തിച്ചേരുന്ന തരത്തിൽ സർവ്വീസ് ക്രമപ്പെടുത്തണമെന്ന ആവശ്യമാണ് യാത്രക്കാർ ഉയർത്തുന്നത്. ഇത് പ്രവൃത്തിദിനം നഷ്ടപ്പെടുത്താതെ യാത്ര ചെയ്യാൻ സഹായിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma