Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് ഓണത്തിന് മുൻപ് എത്തും? കേരളവും വൻ പ്രതീക്ഷയിൽ, ബെംഗളൂരിവിലേക്ക് പറക്കാം

കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച സൗകര്യങ്ങളോടെയുള്ള യാത്ര എന്നതാണ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളെ പ്രിയങ്കരമാക്കുന്നത്. രാജ്യത്ത് നിലവിൽ 70 ഓളം വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകളും ഉടൻ രാജ്യത്ത് സർവ്വീസ് നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഓഗസ്റ്റോടെ സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറക്കുമെന്നാണ് സീ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നത്.

ടെൻഡർ നൽകിയ 200 വന്ദേഭാരത് ട്രെയിനുകൾക്ക്

റെയിൽവേ മന്ത്രാലയം 200 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡറുകളാണ് പുറത്തിറക്കിയത്. ഇതിൽ 120 ട്രെയിനുകൾ നിർമ്മിക്കാനുള്ള കരാർ റെയിൽ വികാസ് നിഗം ലിമിറ്റഡും (RVNL) റഷ്യൻ കമ്പനിയായ ട്രാൻസ്‌മാഷ്‌ഹോൾഡിംഗും (TMH) ചേർന്നുള്ള സംയുക്ത സംരംഭത്തിന് ലഭിച്ചു.

ബാക്കിയുള്ള 80 സ്ലീപ്പർ ട്രെയിനുകൾ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡും (BHEL) ടൈറ്റാഗഡ് വാഗൺസും (ഇപ്പോൾ ടൈറ്റാഗഡ് റെയിൽ സിസ്റ്റംസ്) തമ്മിലുള്ള സംയുക്ത സംരംഭത്തിനാണ് നൽകിയത്.

vandebharat-

ആദ്യഘട്ടത്തിൽ 10 സ്ലീപ്പറുകൾ

ഈ വർഷം 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുമെന്നാണ് റെയിൽവെ വ്യക്തമാക്കിയത്. സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണ ഓട്ടവും പൂർത്തിയാക്കിയിരുന്നു. എന്നാൽ സാങ്കേതികമായ കാരണങ്ങളാൽ റെയിൽവെ സുരക്ഷ കമ്മീഷ്ണറുടെ അനുമതി ലഭിച്ചിരുന്നില്ല. ട്രെയിനിന്റെ രൂപകൽപ്പനയെക്കുറിച്ചും ട്രെയിനിൽ ഏർപ്പെടുത്തിയിരിക്കുന്ന ചില സുരക്ഷാ സവിശേഷതകളെക്കുറിച്ചും സുരക്ഷാ കമ്മീഷ്ണർ സംശയം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നത്.

എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള അനിശ്ചിതത്വങ്ങളെല്ലാം ഒഴിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം സ്ലീപ്പർ ഏത് സംസ്ഥാനത്തിനായിരിക്കും ആദ്യം ലഭിക്കുകയെന്നത് വ്യക്തമല്ല. എന്നിരുന്നാലും ഡൽഹി-ഹൗറ, ഡൽഹി-മുംബൈ എന്നീ റൂട്ടുകളിൽ ആയിരിക്കാം ആദ്യം സർവ്വീസ് നടത്തിയേക്കുകയെന്നാണ് സൂചനകൾ.

അത്യാധുനിക സൗകര്യങ്ങൾ

നിലവിൽ വന്ദേഭാരത് ട്രെയിനുകളിൽ 16 മുതൽ 20 വരെ കോച്ചുകളാണ് ഉള്ളത്. എന്നാൽ സ്ലീപ്പർ ട്രെയിനുകളിൽ 24 കോച്ചുകൾ ഉണ്ടായിരിക്കും. എസി 3 ടയർ, 2 ടയർ, ഫസ്റ്റ് ക്ലാസുകളും ഉണ്ടാകും. രാജധാനി എക്സ്പ്രസിന് സമാനമായ രീതിയിലുള്ള പാൻട്രി കാറുകളും സ്ലീപ്പറിൽ സജ്ജമാക്കും.ട്രെയിനിന് മണിക്കൂറിൽ 180 കിമി വേഗതിയിൽ സഞ്ചരിക്കാനും സാധിക്കും.ഇത്ര വേഗതയിലും സുഖമമായ യാത്ര ഒരുക്കാൻ പ്രത്യേകം സ്ലീപ്പർ ബെർത്തുകൾ തന്നെ റെയിൽവെ സജ്ജമാക്കിയിട്ടുണ്ട്.

കേരളവും പ്രതീക്ഷയിൽ

ഈ വർഷം അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പർ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ ആദ്യ സർവ്വീസ് ബെംഗളൂരുവിലേക്കായിരിക്കും. തിരുവനന്തപുരം-ബെംഗളൂരു സ്ലീപ്പർ വേണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ സംസ്ഥാനത്തിന് പുറത്തേക്ക് വന്ദേഭാരത് സർവ്വീസ് നടത്തുന്നില്ല. നേരത്തേ എറണാകുളം-ബെംഗളൂരു സർവ്വീസ് സ്പെഷ്യൽ സർവ്വീസായി ഓടിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ബെംഗളൂരുവിലേക്ക് സ്ലീപ്പർ സർവ്വീസ് അവതരിപ്പിച്ചാൽ ആയിരക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്കും ഐടി പ്രൊഫഷണലുകൾ അടക്കമുള്ളവർക്കും സർവ്വീസ് വലിയ ആശ്വാസമാകും.

ഔക്യുപെൻസി റേറ്റിൽ കേരളം മുന്നിൽ തന്നെ

നിലവിൽ രണ്ട് വന്ദേഭാരത് സർവ്വീസുകളാണ് കേരളത്തിൽ ഓടുന്നത്. തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരത് (20633/20634) ആണ് കേരളത്തിന് ആദ്യം ലഭിച്ച സർവ്വീസ്. 8 മണിക്കൂർ കൊണ്ടാണ് തലസ്ഥാനത്ത് നിന്ന് കാസർഗോഡേക്ക് ട്രെയിൻ എത്തുക. മറ്റൊരു സർവ്വീസ് മംഗളൂരു - തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ്. മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 9 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തുന്നതാണ് സർവീസ്. ഈ രണ്ട് ട്രെയിനുകളിലും ഹൈ ഒക്യുപെൻസി റേറ്റാണ്. വന്ദേഭാരത് വളരെ അധികം സ്വീകാര്യത നേടിയ സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+