Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്ലീപ്പര്‍ 200 എണ്ണം; 1000 അമൃത ഭാരത് എക്‌സ്പ്രസുകളും, വിപ്ലവത്തിന് റെയില്‍വെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ വലിയ ഗതാഗത വിപ്ലവത്തിന് ഒരുങ്ങുകയാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനുകളും അതോടൊപ്പം സാധാരണക്കാരെ പരിഗണിച്ചുള്ള ട്രെയിനുകളും ഉള്‍പ്പെടെ ആണ് അണിയറയില്‍ തയ്യാറാകുന്നത്. ആയിരത്തിലധികം യാത്രാ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാനാണ് ആലോചന. ഇതില്‍ വന്ദേഭാരത് സ്ലീപ്പറുകളും ഉള്‍പ്പെടും.

വന്ദേഭാരത് എക്‌സ്പ്രസുകള്‍ നിലവില്‍ 150 എണ്ണമാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. രാജസ്ഥാനിലേക്ക് കൂടുതല്‍ വന്ദേഭാരതുകള്‍ ഉടനെ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വരുന്ന അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതിയാണ് റെയില്‍വെ തയ്യാറാക്കിയിട്ടുള്ളത്. ഇതിലാണ് 200 വന്ദേഭാരത് സ്ലീപ്പറുകള്‍ വരുന്നത് എന്ന് ഇടി നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. അറിയാം വിശദമായി...

vande bharat sleeper launch

2030 ആകുമ്പോഴേക്കും 200 വന്ദേഭാരത് സ്ലീപ്പറുകള്‍ സര്‍വീസ് നടത്തും. വന്ദേഭാരത് ശ്രേണിയില്‍ ഇനി കൂടുതല്‍ ശ്രദ്ധ സ്ലീപ്പറുകള്‍ക്കായിരിക്കും. വരുന്ന വര്‍ഷങ്ങളില്‍ തന്നെ 150 എണ്ണം സര്‍വീസ് തുടങ്ങും. അടുത്ത മാസം ആദ്യ സര്‍വീസ് തുടങ്ങുമെന്നാണ് വിവരം. ന്യൂഡല്‍ഹി-പട്‌ന റൂട്ടിലാകും ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്ദേഭാരതില്‍ വരുന്ന മാറ്റം ഇങ്ങനെ

വന്ദേഭാരതുകളുടെ എണ്ണം 300 വരെ വര്‍ധിപ്പിക്കും. കൂടുതല്‍ റൂട്ടുകളില്‍ വന്ദേഭാരത് സര്‍വീസ് തുടങ്ങും. യാത്രക്കാര്‍ കൂടുതുള്ള റൂട്ടുകളിലെ വന്ദേഭാരതിന് ബോഗികള്‍ വര്‍ധിപ്പിക്കും. യാത്രക്കാര്‍ കുറവുള്ള റൂട്ടില്‍ എട്ട് കോച്ചുകള്‍ മാത്രമാകും. കോച്ചുകള്‍ കൂട്ടുന്ന പ്രക്രിയക്ക് നടപടി തുടങ്ങി കഴിഞ്ഞു. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഒരു വന്ദേഭാരത് എക്‌സ്പ്രസിന് 20 കോച്ചാക്കി ഉയര്‍ത്തിയിട്ടുണ്ട്.

അമൃതഭാരത് ട്രെയിനുകള്‍ക്ക് റെയില്‍വെ തുടക്കമിട്ടിട്ടുണ്ട്. സാധാരണ യാത്രക്കാരെ ലക്ഷ്യമിട്ടാണിത്. അടുത്ത അഞ്ചുവര്‍ഷത്തിനകം 600 മുതല്‍ 1000 വരെ അമൃത ഭാരത് ട്രെയിനുകളാണ് സര്‍വീസ് തുടങ്ങുക. ഇതിന് വേണ്ടി പൊതു-സ്വകാര്യ പങ്കാളിത്തം റെയില്‍വെ പ്രോല്‍സാഹിപ്പിക്കും. കോച്ച് നിര്‍മാണ ഫാക്ടറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

രാജസ്ഥാന് 2 വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി

ചെന്നൈയിലെ ഐസിഎഫ്, റായ്ബറേലിയിലെ ആര്‍സിഎഫ്, കപുര്‍ത്തലയിലെ എംസിഎഫ് എന്നീ കോച്ച് നിര്‍മാണ ഫാക്ടറികളില്‍ കൂടുതല്‍ സൗകര്യം ഒരുക്കും. ഇതോടെ അവശ്യം വേണ്ട കോച്ചുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിവേഗ യാത്ര, മികച്ച സൗകര്യം എന്ന രീതിയാണ് റെയില്‍വെ പിന്തുടരുന്നത്.

രാജസ്ഥാന് രണ്ട് റൂട്ടുകളില്‍ പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങാന്‍ പോകുകയാണ്. ജോധ്പൂര്‍-ന്യൂഡല്‍ഹി, ബിക്കാനീര്‍-ന്യൂഡല്‍ഹി റൂട്ടുകളിലാണ് ട്രെയിന്‍ വരുന്നത്. നിലവില്‍ നാല് ജോഡി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതിന് പുറമെയാണ് രണ്ട് ജോഡികള്‍ കൂടി ഡല്‍ഹിയെ ബന്ധിപ്പിച്ച് വരുന്നത്. ഇവ അടുത്താഴ്ച സര്‍വീസ് തുടങ്ങുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+