Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്ലീപ്പര്‍ റെഡി; ഇനി കിടന്ന് യാത്ര ചെയ്യാം, ആദ്യ നേട്ടം ലഭിക്കുക 3 സംസ്ഥാനങ്ങള്‍ക്ക്

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകളുടെ മൂന്നാം വിഭാഗമായ സ്ലീപ്പര്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. വന്ദേ മെട്രോയ്ക്കും വന്ദേ ഭാരത് എക്‌സ്പ്രസിനും ശേഷമാണ് വന്ദേ ഭാരത് സ്ലീപ്പര്‍ വരുന്നത്. നിലവിലുള്ള ട്രെയിനുകളില്‍ കിടന്ന് യാത്ര ചെയ്യാന്‍ സൗകര്യമില്ലാത്തതിനാലാണ് സ്ലീപ്പര്‍ ഇറക്കുന്നത്. കിടന്ന് യാത്ര ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ദീര്‍ഘദൂര സര്‍വീസ് സാധ്യമായിട്ടില്ല.

നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളില്‍ ഏറ്റവും ദൂരം യാത്ര ചെയ്യുന്നത് കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത നാഗ്പൂര്‍-പൂനെ എക്‌സ്പ്രസാണ്. 10 സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന ഈ വന്ദേഭാരത് 859 കിലോമീറ്റര്‍ ദൂരം പിന്നിട്ട് 12 മണിക്കൂറിലാണ് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ സ്ലീപ്പര്‍ ഇതിനേക്കാള്‍ ദൂരത്തില്‍ സര്‍വീസ് നടത്തും.

vande bharat sleeper train starting date-

മാസങ്ങള്‍ക്ക് മുമ്പ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. നിലവിലുള്ള മാതൃകയില്‍ തന്നെയായിരുന്നു ആ ട്രെയിനുകളും. ചില മാറ്റങ്ങളും പ്രത്യേകതകളും വേണ്ടതുണ്ട് എന്ന് നിര്‍ദേശം വന്നതിനാല്‍ ഭാവം മാറ്റിയാകും സ്ലീപ്പര്‍ വരിക. അകത്തളങ്ങളിലെ മാറ്റമാണ് പ്രധാനമായും ഉണ്ടാകുക എന്ന് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു.

150 വന്ദേഭാരത് എക്‌സ്പ്രസുകള്‍

നിലവില്‍ രാജ്യത്ത് 75 റൂട്ടുകളിലായി 150 വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. ഏറ്റവും ഒടുവില്‍ മൂന്ന് റൂട്ടുകളിലായി ആറ് സര്‍വീസുകള്‍ കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയിരുന്നു. ബെംഗളൂരു-ബെലഗാവി, പൂനെ-നാഗ്പൂര്‍, അമൃതസര്‍-കത്ര എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരതുകള്‍ സര്‍വീസ് തുടങ്ങിയത്. ഇതിന് പിന്നാലെയാണ് സ്ലീപ്പര്‍ തുടങ്ങുന്ന നടപടികള്‍ വേഗത്തിലാക്കിയത്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് സ്ലീപ്പര്‍ പുറത്തിറക്കുമെന്നാണ് വിവരം. വരുന്ന നവംബറിലാണ് ബിഹാര്‍ തിരഞ്ഞെടുപ്പ്. സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ സ്ലീപ്പറുകള്‍ സര്‍വീസ് തുടങ്ങുമെന്നാണ് വിവരം.

പ്രഥമ സ്ലീപ്പര്‍ ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്ക്

ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത എന്നീ റൂട്ടുകളിലാണ് വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യ സര്‍വീസ് പരിഗണിക്കുന്നത്. അതേസമയം, ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിഹാറിനെ കൂടി ബന്ധിപ്പിക്കുന്ന സര്‍വീസിന് പ്രഥമ പരിഗണന നല്‍കുമെന്നും വിവരമുണ്ട്. അങ്ങനെയാണെങ്കില്‍ ഡല്‍ഹി-ഹൗറ റൂട്ടില്‍ ആദ്യ സര്‍വീസ് നടത്തും. തിരഞ്ഞെടുപ്പ് വേളയില്‍ ബിഹാറിനെയും ബന്ധിപ്പിക്കും. അതായത്, സ്ലീപ്പറിന്റെ ആദ്യ സര്‍വീസുകള്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നേട്ടമാകും.

ബിഹാറിലേക്ക് അടുത്തിടെ നിരവധി ട്രെയിനുകളും വന്ദേഭാരത് എക്‌സ്പ്രസുകളും അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സഹായവും പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇതെല്ലാം എന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും കുറ്റപ്പെടുത്തുന്നുണ്ട്. ബിഹാറിലെ എന്‍ഡിഎ കക്ഷിയായ ജെഡിയുവിന്റെ പിന്തുണയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+