ബെംഗളൂരിലേക്കുള്ള വന്ദേഭാരത് ഇതുവഴിയോ? ബദൽ റൂട്ടിനായി ആവശ്യം ശക്തം, നിർദേശം ഇങ്ങനെ
രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പറിനായുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. ബെംഗളൂരു-മുംബൈ റൂട്ടിലാണ് ട്രെയിൻ സർവ്വീസ് നടത്തുക. ഈ മാസം അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് തുടങ്ങിയേക്കും. ട്രെയിൻ സോലൂപൂർ-ഗുണ്ട്കൽ റൂട്ടിലൂടെയാകും സർവ്വീസ് നടത്തുകയെന്നാണ് റിപ്പോർട്ട്. . അതിനിടിയിൽ ഇതാ ട്രെയിൻ പൂനെ, മിറാജ്, ഹുബ്ബള്ളി റൂട്ട് വഴി സർവ്വീസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് വെസ്റ്റേണ്‍ മഹാരാഷ്ട്ര റെയിൽവെ പ്രവാസി ഗ്രൂപ്പ്.
ഇത് സംബന്ധിച്ചുള്ള ഇടപെടൽ തേടി ഗ്രൂപ്പ് അംഗങ്ങൾ മുൻ റെയിൽവെ മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തി. പൂനെ, മിറാജ്, ഹുബ്ബള്ളി റൂട്ട് വഴി ട്രെയിൻ സർവ്വീസ് നടത്തുന്നത് നിരവധി യാത്രക്കാർക്ക് ഉപകാരമാകുമെന്നും വടക്കൻ മഹാരാഷ്ട്രയിലേക്കും പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കുമുള്ള യാത്ര കൂടുതൽ എളുപ്പത്തിലുള്ളതാക്കുമെന്നും അംഗങ്ങൾ പറഞ്ഞു. ബദൽ റൂട്ടിനായി റെയിൽവെ മന്ത്രാലയത്തിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും അംഗങ്ങൾ മുൻ മന്ത്രിയോട് ആവശ്യപ്പെട്ടു.

ബെംഗളൂരിലും മുംബൈയിലും ഐടി മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നിന്നും ഉള്ളവരാണെന്നാണ് ഇവർ പറയുന്നത്. പ്രത്യേകിച്ച് പൂനെ, കൊഹൽപൂർ, സതാര, സംഗ്ലി എന്നിവിടങ്ങളിൽ നിന്ന്. കർണാടകയൽ നിന്നുള്ളവരിൽ ഏറ്റവും കൂടുതൽ പേർ ബെലഗാവി, ധർവാഡ്, ഹുബ്ബള്ളി, തുംകൂർ മേഖലയിൽ നിന്നുള്ളവരാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
'സോലാപൂർ-ഗുണ്ടകൽ റൂട്ടിൽ ഇതിനോടകം തന്നെ ധാരാളം ട്രെയിനുകൾ സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ സംഗ്ലി-ബെൽഗാവി ലൈനിൽ ട്രെയിൻ സർവ്വീസുകൾ വളരെ കുറവാണ്. സോലാപൂരിലേക്ക് മുംബൈയിൽ നിന്നും നേരിട്ടൊരു വന്ദേഭാരത് ട്രെയിൻ സർവ്വീസ് നടത്തുന്നുണ്ട്. ഇപ്പോൾ കേൾക്കുന്നത് പുതിയ വന്ദേഭാരത് സ്ലീപ്പറും ഇതേ റൂട്ടിലൂടെയാണ് സർവ്വീസ് നടത്തുന്നത് എന്നാണ്. ഇത് പ്രാദേശികമായ അസമത്വമാണ്. സംഗ്ലി-ബെലഗാവി-ധഡവാഡ്-ഹുബ്ബള്ളി-തുംകൂർ എന്നിവ കൃഷി, വ്യവസായം, വിദ്യാഭ്യാസം ,ആരോഗ്യമേഖല എന്നിവ ഉൾപ്പെടുന്ന ഒരു ഇൻഡസ്ട്രിയൽ ബെൽട്ടാണ്', പ്രവാസി ഗ്രൂപ്പ് നേതാവ് ഉമേഷ് ഷാ പറഞ്ഞു. ഈ റൂട്ട് വഴി സ്ലീപ്പർ അനുവദിക്കുന്ന സംഗ്ലി കോലാപൂർ, സതാരാ, ബെലഗാം മേഖലയ്ക്ക് സാമ്പത്തികമായി വലയ ഉയർച്ച പ്രദാനം ചെയ്യാൻ സാധിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.
അതേസമയം മഹാരാഷ്ട്രയിലേയും കർണാടകയിലേയും ചേംബർ ഓഫ് കൊമേഴ്സും ട്രേഡ് അസോസിയേഷനുകളും വന്ദേഭാരത് സ്ലീപ്പർ സംഗ്ലി, ബെലഗാം മേഖലയിൽ നിന്ന് വേണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്.
ഗെയിം ചേഞ്ചറാകൻ വന്ദേഭാരത് സ്ലീപ്പർ
ഈ മാസം അവസാനത്തോടെയാകും വന്ദേഭാരത് സ്ലീപ്പർ മുംബൈ-ബെംഗളൂരു റൂട്ടിൽ സർവ്വീസ് ആരംഭിക്കുക. ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ ഓടും. രാത്രി 10 മണിയോടെ ബെംഗളൂരിൽ നിന്നും പുറപ്പെട്ട് മുംബൈയിൽ പിറ്റേന്ന് ഉച്ചയ്ക്ക് 1.50 ഓടെയാകും ട്രെയിൻ എത്തുക. തിരിച്ച് മുംബൈയിൽ നിന്നും ബെംഗളൂരിലേക്ക് 10.30നാകും സർവ്വീസ്.
16 കോച്ചുകളുള്ള സ്ലീപ്പർ ട്രെയിനിൽ 11 തേഡ് എസി കോച്ചുകൾ, നാല് സെക്കൻ്റ് എസി കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവ ഉണ്ടാകും. വന്ദേഭാരത് സ്ലീപ്പറിൻ്റെ വരവോട് മുംബൈ-ബെംഗളൂരു റൂട്ടിലെ യാത്രസമയം ഗണ്യമായി കുറയും. നിലവിൽ 20 മണിക്കൂറിന് മുകളിലാണ് യാത്രയ്ക്കെടുക്കുന്നത്. വന്ദേഭാരത് 16മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കും.


Click it and Unblock the Notifications
