വന്ദേഭാരത് സ്ലീപ്പര്‍ ഈ മാസം; ഈ നാല് റൂട്ടുകളില്‍ സാധ്യത, കോച്ചുകള്‍, വേഗത എന്നിവ അറിയാം
ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസുകളുടെ പുതിയ ഗണത്തില്‍പ്പെടുന്ന വന്ദേഭാരത് സ്ലീപ്പര്‍ ഉടന്‍ സര്‍വീസ് തുടങ്ങും. മധ്യ-ദീര്‍ഘ ദൂര റൂട്ടുകളിലാകും സര്‍വീസ്. ഇതുവരെയുള്ള വന്ദേഭാരതുകളില്‍ നിന്ന് വ്യത്യസ്തമായി കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട് എന്നതാണ് പ്രത്യേകത. ഇതിന്റെ അകത്തളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സെപ്തംബറില്‍ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കും എന്നാണ് അടുത്തിടെ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് ഗുജറാത്തിലെ ഒരു ചടങ്ങില്‍ പറഞ്ഞത്. എന്നാല്‍ തിയ്യതി അദ്ദേഹം കൃത്യമായി പറഞ്ഞില്ല. ഈ മാസം അവസാന വാരത്തിലാണ് സര്‍വീസ് പ്രതീക്ഷിക്കുന്നത്. നാലു റൂട്ടുകളാണ് ഒടുവില്‍ പരിഗണനയില്‍ എന്നാണ് വിവരം.

ന്യൂഡല്‍ഹിയെ ബന്ധിപ്പിച്ചായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മുംബൈ, ഹൗറ, പൂനെ, സെക്കന്തരാബാദ് എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളതത്രെ. റെയില്‍വെ ബോര്‍ഡ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. റൂട്ട് ധാരണയായാല്‍ ബോര്‍ഡ് പ്രഖ്യാപനം നടത്തും.
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടന്‍ സര്‍വീസ് തുടങ്ങുമെന്ന് കഴിഞ്ഞ ജുലൈയില്‍ രാജ്യസഭയില്‍ മന്ത്രി അശ്വനി വൈഷ്ണവ് രേഖാമൂലം മറുപടി നല്‍കിയിരുന്നു. പിന്നീടാണ് ഗുജറാത്തില്‍ വച്ച് സെപ്തംബറില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ഈ മാസം സര്‍വീസ് പ്രതീക്ഷിക്കാം. ഇനി തിയ്യതിയെ കുറിച്ചാണ് അറിയേണ്ടത്.
16 കോച്ചുകള്‍, ടിക്കറ്റ് നിരക്ക് വൈകാതെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഴിവ് കൂടി പരിഗണിച്ച് ഫ്‌ളാഗ് ഓഫ് തിയ്യതി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം ഒരുക്കിയ സ്ലീപ്പര്‍ ട്രെയിനിന്റെ മാതൃകയില്‍ നിന്ന് അല്‍പ്പം മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന്റെ പരമാവധി വേഗത 180 കിലോമീറ്ററായിരിക്കും. എന്നാല്‍ ചില റൂട്ടുകളില്‍ വേഗത കുറയും. വന്ദേഭാരത് എക്‌സ്പ്രസില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സ്ലീപ്പറിലുണ്ടാകും. ചില അധിക സൗകര്യങ്ങളുമുണ്ടായേക്കും.
വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കുന്നത് ബിഇഎംഎല്‍ ആണ്. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ കോച്ചുകള്‍ ഉള്‍പ്പെടെ 16 കോച്ചുകളായിരിക്കും ട്രെയിനിലുണ്ടാകുക. സാധാരണ രാജ്യത്ത് സര്‍വീസ് ട്രെയിനുകളേക്കാള്‍ വേഗതയുള്ളതിനാല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിക്കും. ദക്ഷിണേന്ത്യയിലേക്കും ആദ്യഘട്ടത്തില്‍ തന്നെ സര്‍വീസ് തുടങ്ങുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ സുപ്രധാന പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ടിക്കറ്റ് നിരക്ക് സംബന്ധിച്ച പ്രഖ്യാപനവും വന്നിട്ടില്ല. മധ്യവര്‍ഗ യാത്രക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്ന ടിക്കറ്റ് നിരക്കായിരിക്കും എന്നാണ് അശ്വനി വൈഷ്ണവ് പറഞ്ഞിട്ടുള്ളത്. രാജധാനി എക്‌സ്പ്രസിനേക്കാള്‍ കൂടുതലായിരിക്കും നിരക്ക്.












Click it and Unblock the Notifications