Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും; 180 കിമി വേഗം.. 16 കോച്ചുകൾ, ടിക്കറ്റ് നിരക്ക്

ഈ മാസം തന്നെ വന്ദേഭാരത് സ്ലീപ്പർ എത്തുന്നതിൻ്റെ ആവേശത്തിലാണ് യാത്രക്കാർ. ആദ്യ ട്രെയിൻ ഗുവാഹട്ടി-കൊൽക്കത്ത റൂട്ടിലാണ് സർവ്വീസ് നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് നടത്തും. റെയിൽ യാത്രയിൽ വലിയ മാറ്റം സാധ്യമാക്കിയ ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസുകൾ. ഇവയുടെ സ്ലീപ്പർ പതിപ്പ് ഗെയിം ചെയ്ഞ്ചർ ആകുമെന്നാണ് വിലയിരുത്തലുകൾ.

സ്ലീപ്പർ ട്രെയിനിൽ 16 കോച്ചുകളായിരിക്കും ഉണ്ടാകുക. 11 എസി 3 ടയർ,4 എസ് 2 ടയർ, ഒരു എസി ഫസ്റ്റ് കോച്ച് എന്നിവയായിരിക്കും കോച്ചുകൾ. ഒറ്റയാത്രയിൽ 823 യാത്രക്കാരെ ട്രെയിനിന്‍ ഉൾക്കൊള്ളാൻ സാധിക്കും. എട്ട് പുതിയ വന്ദേഭാരത് സ്ലീപ്പർ കൂടി അടുത്ത ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നാണ് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചത്. ഒരു സ്ലീപ്പർ ട്രെയിൻ കേരളത്തിനും ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

vandjj-176744

സ്ലീപ്പർ കോച്ച് ഏത് റൂട്ടിലായിരിക്കും?

സംസ്ഥാനത്തിന് പുറത്തേക്ക് സർവ്വീസ് അനുവദിക്കണമെന്നതാണ് ഒരു വലിയ വിഭാഗത്തിൻ്റെ ആവശ്യം. നിലവിൽ സംസ്ഥാനത്തിന് പുറത്തേക്ക് ഒരു വന്ദേഭാരത് സർവ്വീസ് നടത്തുന്നുണ്ട്. ബെംഗളൂരിലേക്കാണ് ഈ സർവ്വീസ് ഉള്ളത്. 126 ശതമാനമാണ് ഈ ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റ്. ബെംഗളൂരിവിലേക്കുള്ള വന്ദേഭാരതിന് വൻ ഡിമാൻ്റ് ആണ് നിലവിലുള്ളത്. ഈ റൂട്ടിലേക്ക് കിടന്നുറങ്ങി പോകാൻ സാധിക്കുന്ന ഒരു സ്ലീപ്പർ വന്ദേഭാരത് എത്തുന്നത് വലിയ ഗുണകരമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

അതേസമയം കോഴിക്കോട്-ചെന്നൈ റൂട്ട്, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ട് എന്നിവിടങ്ങളിലേക്കും സർവ്വീസ് വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.എന്നാൽ നിലവിൽ ഏറ്റവും കൂടുതൽ സാധ്യത തിരുവനന്തപുരം -മാംഗളൂരു റൂട്ടിലായിരിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഈ റൂട്ടിൽ രണ്ട് വന്ദേഭാരത് എക്സ്പ്രസുകൾ സർവ്വീസ് നടത്തുന്നുണ്ട്.

എട്ട് മണിക്കൂറാണ് ഈ റൂട്ടിലെ യാത്ര സമയം. വന്ദേഭാരത് സ്ലീപ്പറിന് 180 കിമി വേഗതയിൽ യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ ഇതേ വേഗത്തിൽ കേരളത്തിലെ ട്രാക്കുകളിൽ യാത്ര ചെയ്യാൻ പരിമിതിയുണ്ട്. കേരളത്തിൽ വന്ദേഭാരതുകൾ ഓടുന്നത് അതിൻ്റെ പരമാവധി വേഗതയിൽ അല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാകും.

ടിക്കറ്റ് നിരക്ക് എത്രയാകും?

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പുറത്തുവരുന്നുണ്ട്. എസി ത്രി ടയർ കോച്ചിൽ യാത്ര ചെയ്യാൻ 2300 രൂപയായിരിക്കും നിരക്ക്. 2 ടയറിൽ 3000 , എസി ഫസ്റ്റ് ക്ലാസ് ഫെയർ 3600 എന്നിങ്ങനെയായിരിക്കും നിരക്ക്.

അത്യാധുനിക സൌകര്യങ്ങൾ

യൂറോപ്യൻ ട്രെയിൻ ഡിസൈൻ മാനദണ്ഡങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്ലീപ്പർ ട്രെയിൻ കോച്ചുകൾ തയ്യാറാക്കിയത്. സുഖകരമായ യാത്രക്കായി കുഷ്യൻ ബെർത്തുകളും മുകളിലെ ബെർത്തിലേക്ക് എളുപ്പത്തിൽ കയറിച്ചെല്ലാനുള്ള സൗകര്യങ്ങളുമുണ്ട്. വിഷ്വൽ ഡിസ്‌പ്ലേകളുള്ള പബ്ലിക് അഡ്രസ് സിസ്റ്റം, സിസിടിവി ക്യാമറകൾ, മോഡുലാർ പാന്റ്രി യൂണിറ്റുകൾ എന്നിവ ട്രെയിനിലുണ്ടാകും.വിമാനങ്ങളിലേതുപോലെ ബയോ-വാക്വം ടോയ്‌ലറ്റുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്കുള്ള ടോയ്‌ലറ്റുകൾ, ശിശുപരിപാലന മേഖല, എ.സി. ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ ചൂടുവെള്ള ഷവർ സൗകര്യങ്ങൾ ലഭിക്കും.

തദ്ദേശീയമായ കവച് (KAVACH) കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം സുരക്ഷ ഉറപ്പുവരുത്തും. നിലവിലുള്ള ചെയർകാർ പോലെ, ഊർജ്ജക്ഷമതക്കായി റീജനറേറ്റീവ് ബ്രേക്കിംഗും സ്ലീപ്പർ പതിപ്പിലുണ്ടാകും. കോച്ചുകൾക്ക് പൂർണ്ണമായി സീൽ ചെയ്ത ഗാംഗ്‌വേകളും ഓട്ടോമേറ്റഡ് ഇന്റർ-കോച്ച് ഡോറുകളുമുണ്ട്. ഇത് സ്ഥിരമായ വായുവും സുസ്ഥിരമായ ക്യാബിൻ താപനിലയും നിലനിർത്തും. ഓരോ കോച്ചിലും റീഡിംഗ് ലൈറ്റുകൾ, ചാർജിംഗ് പോയിന്റുകൾ, മടക്കാവുന്ന സ്നാക്ക് ടേബിളുകൾ എന്നിവയുണ്ട്. ജി.എഫ്.ആർ.പി. പാനലുകളാണ് ഉൾവശം ആകർഷകമാക്കുന്നത്. നിശ്ചിത സ്റ്റേഷനുകളിൽ വാതിലുകൾ തനിയെ പ്രവർത്തിക്കും. ഒരു സെൻട്രലൈസ്ഡ് കോച്ച് മോണിറ്ററിംഗ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമെങ്കിൽ ലോക്കോമോട്ടീവ് പൈലറ്റുമായി നേരിട്ട് ബന്ധപ്പെടാനുള്ള അടിയന്തര ആശയവിനിമയ സൗകര്യങ്ങളും ട്രെയിനിലുണ്ടാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+