വന്ദേഭാരത് സ്ലീപ്പര്‍ 24 കോച്ചുകളുമായി എത്തുന്നു; 50 എണ്ണം ചെന്നൈയില്‍ നിന്ന്, രാജധാനി മാറി നില്‍ക്കും

വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് പിന്നാലെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലാണ് റെയില്‍വെ മന്ത്രാലയത്തിന്റെ ശ്രദ്ധ. രാത്രി യാത്ര സാധ്യമാക്കാനാണ് സ്ലീപ്പര്‍ എത്തുന്നത്. വന്ദേഭാരത് എക്‌സ്പ്രസുകള്‍ പകല്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. രാജ്യത്ത് ഒരു സ്ലീപ്പര്‍ മാത്രമേ സര്‍വീസ് തുടങ്ങിയിട്ടുള്ളൂ. അണിയറയില്‍ 16 കോച്ചുകളുള്ള സ്ലീപ്പര്‍ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ അതിന് ശേഷം വരുന്നത് 24 കോച്ചുള്ള ട്രെയിന്‍ ആണ്.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) യിലാണ് 24 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മിക്കുന്നത്. ഇവിടെ നിന്നു മാത്രം 50 ട്രെയിനുകള്‍ നിര്‍മിക്കാനാണ് തീരുമാനം. വരും വര്‍ഷങ്ങളില്‍ 200ല്‍ അധികം വന്ദേഭാരത് സ്ലീപ്പറുകള്‍ പുറത്തിറക്കും. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് സ്ലീപ്പര്‍. യാത്രക്കാര്‍ കൂടുതുള്ള റൂട്ടിലാകും 24 കോച്ചുള്ള ട്രെയിന്‍ സര്‍വീസ് നടത്തുക.

vande bharat sleeper 24 coaches

ഐസിഎഫിന്റെ സഹായത്തോടെ ബിഇഎംഎല്‍ 10 സ്ലീപ്പര്‍ ട്രെയിനുകളാണ് നിര്‍മിക്കുന്നത്. റഷ്യ കൂടി ഉള്‍പ്പെടുന്ന സംയുക്ത സംരംഭമായ കൈനെറ്റ് 120 ട്രെയിനുകള്‍ നിര്‍മിക്കും. ഭെല്‍-ടിറ്റാഗഡ് കണ്‍സോര്‍ഷ്യം 80 സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കും. അതിന് പുറമെയാണ് 24 കോച്ചുള്ള 50 ട്രെയിനുകള്‍ ചെന്നൈയില്‍ നിര്‍മിക്കുന്നത്. ഐസിഎഫ് നിര്‍മിക്കുന്ന ഈ ട്രെയിനുകള്‍ മറ്റു വന്ദേഭാരത് സ്ലീപ്പറില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

പുതിയ ട്രെയിനുകളുടെ മാതൃക ഒരു മാസത്തിനകം തയ്യാറാക്കും. 2027 ജൂണ്‍ മാസത്തോടെ ഈ ട്രെയിനുകള്‍ സര്‍വീസിന് യോഗ്യമാക്കാനാണ് നീക്കം. അസമിലെ കാമാഖ്യയില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്കാണ് നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് സ്ലീപ്പര്‍. മറ്റു പല റൂട്ടുകളിലും വന്ദേഭാരത് സ്ലീപ്പര്‍ വൈകാതെ സര്‍വീസ് ആരംഭിക്കും. ഇതുവരെ നിര്‍മിച്ചതെല്ലാം 16 കോച്ചുള്ളതാണ്. ഇവയില്‍ പാന്‍ട്രി കാര്‍ ഇല്ല. എന്നാല്‍ ചെന്നൈയിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന 24 കോച്ചുള്ള സ്ലീപ്പറില്‍ പാന്‍ട്രിയും ഉണ്ടാകും.

രാജധാനി എക്‌സ്പ്രസിനേക്കാള്‍ വിപുലമായ സൗകര്യങ്ങള്‍ വന്ദേഭാരത് സ്ലീപ്പറിലുണ്ടാകും. ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ള സ്ലീപ്പര്‍ ട്രെയിനുകളില്‍ ഏറ്റവും നീളം കൂടിയതാകും 24 കോച്ചുള്ള ട്രെയിന്‍ എന്ന് ഐസിഎഫ് അറിയിക്കുന്നു. ഇതില്‍ കൂടുതല്‍ ടോയ്‌ലറ്റുകള്‍ ഉണ്ടാകും. പാന്‍ട്രി കാര്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ചൂടുള്ള ഭക്ഷണം ഏതുസമയവും ലഭിക്കും. മുകളിലെ സീറ്റിലേക്ക് കയറുന്നതിന് പ്രത്യേക ഗോവണി സ്ഥാപിക്കും. കുളിക്കാന്‍ ചൂടുവെള്ളവും ലഭിക്കും.

ഓരോ കോച്ചിലും വ്യക്തിഗത റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, ലഘുഭക്ഷണങ്ങള്‍ വെക്കാനുള്ള ടേബിളുകള്‍ എന്നിവ സജ്ജമാകും. ജിഎഫ്ആര്‍പി പാനലുകള്‍ ഉപയോഗിച്ചാണ് ട്രെയിനിന്റെ ഉള്‍വശം അലങ്കരിക്കുക. ഡ്രൈവറുമായി ആശയവിനിമയം നടത്താനുള്ള സംവിധാനവും സെന്‍ട്രലൈസ്ഡ് കോച്ച് മോണിറ്ററിങ് സിസ്റ്റവും ഇതിലുണ്ടാകും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്താന്‍ സാധിക്കുംവിധമാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma