Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസ് സ്ലീപ്പര്‍ പത്തെണ്ണം വരുന്നു; 16 കോച്ചുകള്‍, 823 പേര്‍ക്ക് സുഖ യാത്ര

ന്യൂഡല്‍ഹി: യാത്ര താല്‍പ്പര്യപ്പെടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വന്ദേഭാരതിന്റെ മൂന്നാം ഗണത്തില്‍പ്പെട്ട സ്ലീപ്പറുകള്‍ എത്തുന്നു. എക്‌സ്പ്രസ് ട്രെയിന്‍, വന്ദേ മെട്രോ എന്നിവയ്ക്ക് ശേഷമാണ് വന്ദേഭാരത് സ്ലീപ്പര്‍ എത്തുന്നത്. പത്ത് ട്രെയിനുകളാണ് വരാന്‍ പോകുന്നത് എന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി.

നടപ്പ് സാമ്പത്തിക വര്‍ഷമാണ് പത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തുക. രാത്രിയിലും വന്ദേഭാരത് സര്‍വീസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പത്ത് ട്രെയിനുകളിലും 16 കോച്ചുകളായിരിക്കും. ഇതില്‍ മൊത്തം 823 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും. സ്ലീപ്പറില്‍ ഒന്ന് കേരളത്തിനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

vande bharat sleeper trains

അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ എത്തുക. അകത്തളങ്ങള്‍ അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ബിഇഎംഎല്ലിന്റെ സഹകരണത്തോടെയാണ് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. എന്നുമുതലാണ് സര്‍വീസ് ആരംഭിക്കുക എന്നത് സംബന്ധിച്ച് വൈകാതെ റെയില്‍വെ ബോര്‍ഡിന്റെ പ്രഖ്യാപനം വരുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.

ഏതൊക്കെ റൂട്ടുകളിലാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക എന്ന് ഔദ്യോഗികമായി റെയില്‍വെ അറിയിച്ചിട്ടില്ല. എങ്കിലും രാജ്യത്തെ പ്രധാന റൂട്ടുകളില്‍ ട്രെയിന്‍ പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല, വന്ദേഭാരത് വിജയകരമായി നിലവില്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലും സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രതീക്ഷിക്കാം. ന്യൂഡല്‍ഹി-ഹൗറ, സീല്‍ദ-ന്യൂഡല്‍ഹി, ന്യൂഡല്‍ഹി-പൂനെ, ന്യൂഡല്‍ഹി-മുംബൈ, ന്യൂഡല്‍ഹി-സെക്കന്തരാബാദ്, ലഖ്‌നൗ-മുംബൈ തുടങ്ങിയ റൂട്ടുകളിലെല്ലാം സ്ലീപ്പര്‍ പ്രതീക്ഷിക്കുന്നു.

ലഖ്‌നൗ-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ റൂട്ട്

രാജധാനി, ശതാബ്ദി ട്രെയിനുകളേക്കാള്‍ വേഗത്തില്‍ എത്തും എന്നതിനാല്‍ വന്ദേഭാരത് സ്ലീപ്പറുകള്‍ താല്‍പ്പര്യപ്പെടുന്ന യാത്രക്കാര്‍ ഏറെയുണ്ടാകുമെന്നാണ് റെയില്‍വെ കരുതുന്നത്. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് മഹാരാഷ്ട്രയിലെ മുംബൈയിലേക്കുള്ള സ്ലീപ്പര്‍ ട്രെയിന്റെ റൂട്ട് സംബന്ധിച്ച് ഏകദേശം തീരുമാനമായി. ഹര്‍ദോയ്, ഷാജഹാന്‍പൂര്‍, ബറേലി, മുറാദാബാദ്, ഗാസിയാബാദ്, ആഗ്ര എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.

ആഴ്ചയില്‍ നാല് ദിവസമായിരിക്കും ലഖ്‌നൗ-മുംബൈ റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ്. രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍ക്ക് പുറമെ, ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് എസി ക്ലാസ് കോച്ചുകളുമുണ്ടാകും. ഈ മാസം സമയക്രമവും ടിക്കറ്റ് നിരക്കും പ്രഖ്യാപിക്കും. അടുത്ത മാസം ആദ്യത്തില്‍ തന്നെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലഖ്‌നൗ-മുംബൈ റൂട്ടിലെ മിക്ക ട്രെയിനുകളും നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ബറേലി ലോക്മാന്യ തിലക് എക്‌സ്പ്രസ്, രാംനഗര്‍-ബാന്ദ്ര എക്‌സ്പ്രസ് എന്നിവ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ്. ഇവയെല്ലാം എപ്പോഴും നിറഞ്ഞ യാത്രക്കാരുമായിട്ടാണ് സര്‍വീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ വന്ദേഭാരത് സ്ലീപ്പര്‍ വഴി ലാഭം കൊയ്യാമെന്നും റെയില്‍വെ കണക്കുകൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+