Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് 3 ദിവസം പ്രത്യേക സര്‍വീസ്; രാവിലെ 6ന് പുറപ്പെടും, കശ്മീര്‍ ടൂറിസ്റ്റുകള്‍ക്ക് നേട്ടം

കശ്മീരിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ന്യൂഡല്‍ഹിയില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് മാത്രമായി പ്രത്യേക വന്ദേഭാരത് സര്‍വീസ് നടത്തും. നാളെ മുതലാണ് സര്‍വീസ് ആരംഭിക്കുക. ഉദ്ധംപൂര്‍ വരെയാകും വന്ദേഭാരത് സര്‍വീസ് ഉണ്ടാകുക. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമായിട്ടാണ് വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജമ്മുവിലും ശ്രീനഗറിലും വിമനത്താവളങ്ങളില്‍ കഴിഞ്ഞ ദിവസം വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. അവര്‍ക്ക് ന്യൂഡല്‍ഹിയില്‍ എത്തുന്നതിന് പുതിയ വന്ദേഭാരത് സര്‍വീസ് സഹായിക്കും. 02439 എന്ന നമ്പറിലുള്ള വന്ദേഭാരത് ന്യൂഡല്‍ഹിയില്‍ നിന്ന് ഉദ്ധംപൂരിലേക്ക് സര്‍വീസ് നടത്തും. 02440 നമ്പറിലുള്ള ട്രെയിന്‍ ഉദ്ധംപൂരില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള മടക്കയാത്രയും.

vande bharat kashmir

20 കോച്ചുകളുള്ള ട്രെയിന്‍ ആണ് ഡിസംബര്‍ 12 മുതല്‍ 14 വരെ അനുവദിച്ചിട്ടുള്ളത്. രാവിലെ ആറ് മണിക്ക് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉദ്ധംപൂരിലെത്തും. അംബാല, ലുധിയാന, പത്താന്‍കോട്ട്, ജമ്മു താവി തുടങ്ങിയ സ്‌റ്റേഷനുകളിലെല്ലാം സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഉദ്ധംപൂരില്‍ നിന്നുള്ള വന്ദേഭാരത് ഉച്ചയ്ക്ക് ശേഷം 3ന് പുറപ്പെട്ട് രാത്രി 11ന് ന്യൂഡല്‍ഹിയിലെത്തും.

വന്ദേഭാരത് സ്ലീപ്പര്‍ വരുന്നു, ആദ്യം 1000 കിലോമീറ്ററില്‍

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ രാജ്യത്ത് സര്‍വീസ് നടത്താന്‍ ഒരുങ്ങുകയാണ്. ന്യൂഡല്‍ഹി-പട്‌ന റൂട്ടിലാകും ആദ്യ സര്‍വീസ്. 1000 കിലോമീറ്ററാണ് ഈ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ളത്. 160 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. വൈകീട്ട് യാത്ര തുടുങ്ങി രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന വിധമായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക.

ആഴ്ചയില്‍ ആറ് ദിവസമായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. ടിക്കറ്റ് നിരക്ക് റെയില്‍വെ പ്രസിദ്ധീകരിച്ചിട്ടില്ല. രാജധാനി എക്‌സ്പ്രസിന് സമാനമായ തുകയായിരിക്കും ഈടാക്കുക എന്നാണ് കരുതുന്നത്. ഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ യാത്രക്കാരുള്ള റൂട്ടാണ് പട്‌നയിലേക്ക്. സമയക്രമം, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം റെയില്‍വെ വൈകാതെ പുറത്തുവിടും.

ബിഹാറില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യം മികച്ച വിജയം നേടിയിരുന്നു. ബിഹാറിന് കൂടുതല്‍ ട്രെയിന്‍ അനുവദിക്കുമെന്ന് അന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ വരുന്നത് ബിഹാറിലേക്കാണ് വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍ പ്രദേശും ബിഹാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+