വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; റൂട്ട്, സമയം, സ്റ്റോപ്പുകൾ എന്നിവ വിശദമായി അറിയാം

ഉത്സവ തിരക്ക് പരിണഗിച്ച് ഡൽഹി - പാട്ന റൂട്ടിൽ സ്പെഷ്യൽ വന്ദേഭാരത് സർവ്വീസ് പ്രഖ്യാപിച്ച് റെയിൽവെ. ദുർഗാ പൂജ, ദീവാലി, ഛത്ത് പൂജ എന്നിവയുടെ പശ്ചാത്തലത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ വേണമെന്ന ആവശ്യം യാത്രക്കാർ ഉയർത്തിയിരുന്നു. ഇതിനിടയിലാണ് പ്രഖ്യാപനം. സ്പെഷ്യൽ സർവ്വീസ് യാത്ര ദുരിതത്തിന് വലിയ പരിഹാരമാകും.

ട്രെയിൻ വിശദാംശങ്ങൾ അറിയാം

02252/02251 ന്യൂഡൽഹി-പട്ന വന്ദേ ഭാരത് എക്സ്പ്രസ് പ്രയാഗ്‌രാജ് ജംഗ്ഷൻ വഴിയായിരിക്കും സർവീസ് നടത്തുക. 13 മണിക്കൂർ കൊണ്ടായിരിക്കും ട്രെയിൻ യാത്ര പൂത്തിയാക്കുക. 16 കോച്ചുള്ള ട്രെയിനാണ് അനുവദിച്ചത്. എസി ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നീ രണ്ട് സീറ്റിംഗ് ക്ലാസുകൾ ഉണ്ടായിരിക്കും.

vand2-9

ഡൽഹി-പാട്ന സർവ്വീസ് ഒക്ടോബർ 16 നാണ് ട്രെയിൻ സർവ്വീസ് ആരംഭിക്കുക. 18നും ട്രെയിൻ ഉണ്ടാകും. തുടർന്ന് ഒക്ടോബർ 21 മുതൽ നവംബർ 25 വരെ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ സർവീസ് നടത്തും.

അതേസമയം തിരിച്ച് ഡൽഹിയിലക്ക് 17 നും 19 നുമാണ് സർവ്വീസ് ഉണ്ടാകുക. തുടർന്ന് ഒക്ടോബർ 22 മുതൽ നവംബർ 26 വരെ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ സർവ്വീസ് നടത്തും. അതായത് രണ്ട് റൂട്ടുകളിലേക്കുമായി 18 സർവ്വീസുകളാണ് ഉണ്ടാകുക.

ഡൽഹി-പാട്ന റൂട്ടിലെ സമയവും സ്റ്റേഷനുകൾ ഇങ്ങനെ

രാവിലെ 8.35 നാണ് ഡൽഹിയിൽ നിന്നും പുറപ്പെടുക. 21.30 ഓടെ പാട്നയിൽ എത്തും. തിരിച്ച് രാവിലെ 10 നാണ് പാട്നയിൽ നിന്നും പുറപ്പെടുക. രാത്രി 11.30യോടെ ഡൽഹിയിൽ എത്തിച്ചേരും.

998 കിമിയാണ് ഡൽഹി-പാട്ന റൂട്ടിലെ ദൂരം. ആകെ 6 സ്റ്റേഷനുകളിലാണ് ട്രെയിനിന്‍ സ്റ്റോപ്പ് അനുവദിക്കുക. അലിഗഡ്, കാണ്‍പൂർ സെൻട്രൽ, പ്രയാഗ്രാജ്, പിടി ദീൻദയാൽ ഉപാധ്യായ ജങ്ഷൻ, ബക്സർ ആൻ്റ് അറ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും. ട്രെയിൻ ബുക്കിംഗ് വൈകാതെ തന്നെ ആരംഭിക്കും. ഓണ്‍ലൈനായും ഓഫ് ലൈനായും ട്രെയിൻ ബുക്ക് ചെയ്യാം.

അതേസമയം തിരക്ക് പരിഗണിച്ച് 100 ഓളം സ്പെഷ്യൽ സർവ്വീസുകൾ റെയിൽവെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. കാൺപൂർ, പ്രയാഗ്‌രാജ്, പട്ന, കൊൽക്കത്ത, മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, അസം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma