Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ഇനി 20 കോച്ച്; പുതിയ വന്ദേഭാരതുകളും വരുന്നു

കേരളത്തെ സംബന്ധിച്ച് വന്ദേഭാരത് സർവ്വീസുകൾ ഗെയിം ചെയ്ഞ്ചർ ആണ്. കുറഞ്ഞ സമയം കൊണ്ട് സുഖകരമായ യാത്ര സാധ്യമാകുന്ന ട്രെയിനുകൾക്ക് വലിയ സ്വീകാര്യതയാണ് സംസ്ഥാനത്ത് ലഭിച്ചത്. നിലവിൽ രണ്ട് സർവ്വീസുകളാണ് കേരളത്തിൽ ഓടുന്നത്. ഒന്ന് കോട്ടയം വഴിയുള്ള തിരുവനന്തപുരം - കാസർകോട് വന്ദേഭാരത്. മറ്റൊന്ന് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത്. ഈ രണ്ട് സർവ്വീസുകൾക്കും നൂറ് ശതമാനമാണ് സീറ്റ് ഒക്യുപെൻസി.

വന്ദേഭാരതിനെ കുറിച്ച് മലയാളികൾക്ക് ഒറ്റ പരാതിയേ ഉള്ളൂ, സീറ്റ് കിട്ടുന്നില്ലെന്ന്. കോച്ചുകൾ കുറവായതിനാൽ പലപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരാറുണ്ട്. എന്തായാലും ഇനി പരാതി പറയേണ്ടി വരില്ല. രണ്ടാമത്തേ വന്ദേഭാരതിനും കൂടുതൽ കോച്ചുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവെ. ഈ സർവ്വീസിന് മാത്രമല്ല 7 റൂട്ടുകളിലോടുന്ന വന്ദേഭാരതുകൾക്കും കടുതൽ കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. വിശദമായി അറിയാം.

vandebharathnew2-

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഏഴ് വന്ദേ ഭാരത് ട്രെയിൻ റൂട്ടുകളിൽ കൂടുതൽ കോച്ചുകൾ ചേർക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ, സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എഗ്മോർ-തിരുനെൽവേലി, മധുര-ബംഗളൂരു കാന്റ്, ദിയോഘർ-വാരാണസി, ഹൗറ-റൂർക്കേല, ഇൻഡോർ-നാഗ്പൂർ എന്നിവയാണ് ഈ ഏഴ് റൂട്ടുകൾ.

നിലവിൽ, ഈ റൂട്ടുകളിൽ നാല് എട്ട് കോച്ച് വന്ദേ ഭാരത് ട്രെയിനുകളും മൂന്ന് 16 കോച്ച് ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്. ഇനി 16 കോച്ചുകളുള്ള ട്രെയിനുകൾ 20 കോച്ചുകളായും എട്ട് കോച്ചുകളുള്ള ട്രെയിനുകൾ 16 കോച്ചുകളായും ഉയർത്താനാണ് തീരുമാനമെന്ന് റെയിൽവേ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു.

2025-26 സാമ്പത്തിക വർഷത്തിലെ (2025 ജൂലൈ 31 വരെ) ഒക്യുപൻസി കണക്കുകളും വികസന സാധ്യതകളും പരിഗണിച്ചാണ് മൂന്ന് 16 കോച്ച് വന്ദേ ഭാരത് ട്രെയിനുകൾ 20 കോച്ചുകളായും നാല് എട്ട് കോച്ച് ട്രെയിനുകൾ 16 കോച്ചുകളായും വികസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ നവീകരണങ്ങൾക്ക് പുറമെ പുതിയ 20 കോച്ച് വന്ദേ ഭാരത് ട്രെയിനുകൾ സർവീസിനായി തയ്യാറാക്കും. ഒരു 16 കോച്ച് ട്രെയിൻ അധിക കോച്ചുകൾ ഘടിപ്പിക്കാനായി മാറ്റിവെക്കുമെന്നും അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ വികസിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.ഇതിനുശേഷം, ഒഴിവാക്കപ്പെടുന്ന 16 കോച്ചുകളുള്ളതും എട്ട് കോച്ചുകളുള്ളതുമായ ട്രെയിനുകൾ പുതിയ സർവീസുകൾക്കായി ഉപയോഗിക്കുമെന്നും റെയിൽവെ അറിയിച്ചു.

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത്

8 കോച്ചുകളുള്ള ട്രെയിനായിരുന്നു കേരളത്തിൽ ആദ്യം അവതരിപ്പിച്ചത്. തുടർന്ന് യാത്രക്കാരുടെ എണ്ണം പരിഗണിച്ച് 16 കോച്ചുകളുള്ള ട്രെയിൻ ആയി ഉയർത്തി. നിലവിൽ 530 സീറ്റുകളാണ് വന്ദേഭാരതിന് ഉള്ളത്. പുതിയ 4 കോച്ചുകൾ കൂടി വരുന്നതോടെ സീറ്റുകൾ കുത്തനെ ഉയരും. 1508 പേർക്ക് സുഖസുന്ദരമായ യാത്ര സാധ്യമാകും. തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിന്റെ കോച്ചുകളും നേരത്തേ 20 ആയി കൂട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+