Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ഇനി കേരളത്തിൽ ഈ സ്റ്റേഷനിലും നിർത്തും? 3 ജില്ലക്കാർക്ക് പ്രയോജനം, ആവശ്യം ഇങ്ങനെ

കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകൾക്ക് കായംകുളത്തും സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തം. കാസർഗോഡ് - തിരുവനന്തപുരം (കോട്ടയം വഴി,) മംഗലാപുരം-തിരുവനന്തപുരം (ആലപ്പുഴ വഴി ) വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യം വ്യക്തമാക്കി റെയിൽവെ മന്ത്രിക്ക് കത്ത് നൽകിയതായി കെസി വേണുഗോപാൽ എംപി അറിയിച്ചു.

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കായംകുളം. എന്നാൽ വന്ദേഭാരത് പോലുള്ള ഹൈസ്പീഡ് ട്രെയിനുകൾക്ക് കുറഞ്ഞ ദൂരത്തിൽ സ്റ്റോപ് അനുവദിക്കുമോയെന്ന ചോദ്യമാണ് പ്രധാനം. നിലവിൽ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.15 നാണ് തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് പുറപ്പെടുന്നത്. തൊട്ടടുത്ത സ്റ്റേഷനായ കൊല്ലത്ത് 6.7 ഓടെ ട്രെയിൻ എത്തും.കായംകുളത്ത് കൂടെ 6.37 നാണ് ട്രെയിൻ കടന്ന് പോകുക. അടുത്ത സ്റ്റേഷൻ ചെങ്ങന്നൂരാണ്. 6.55 നാണ് ചെങ്ങന്നൂരിൽ ട്രെയിൻ എത്തുക. ഇതേ ട്രെയിൻ മടക്ക യാത്രയിൽ രാത്രി 8.46 ഓടെയാണ് ചെങ്ങന്നൂർ എത്തുന്നത്.കായംകുളത്ത് 9.34 നും. ഈ ട്രെയിനിന് ചെങ്ങന്നൂര് സ്റ്റോപ്പ് ഉണ്ടെന്നത് കൊണ്ട് തന്നെ കുറഞ്ഞ ദൂരത്തിൽ വന്ദേഭാരത് പോലുള്ള സെമി ഹൈസ്പീഡ് ട്രെയിനിന് സ്റ്റോപ് അനുവദിക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്.

vandebhart-1761108969 jpg -Properties

ഇനി മംഗളൂരു സെൻട്രലിലേക്ക് കോട്ടയം വഴി പോകുന്ന വന്ദേഭാരത് വൈകീട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്ന് എടുത്താൽ കൊല്ലം സ്റ്റേഷനിൽ 4.53 ന് എത്തും. കായംകുളത്ത് കൂടി ട്രെയിൻ കടന്ന് പോകുന്ന സമയം 5.24 ആണ്. തുടർന്ന് 5.55 ന് ആലപ്പുഴയിൽ എത്തും. മടക്കയാത്രയിൽഉച്ചയ്ക്ക് 12.38 ഓടെയാണ് ട്രെയിൻ ആലപ്പുഴയിൽ എത്തുന്നത്. 1.40 ന് കൊല്ലത്തും. അതേസമയം അധിക സ്റ്റോപ് എന്ന ആവശ്യം അത്ര എളുപ്പത്തിൽ നടന്നേക്കില്ലെന്നാണ് സൂചന. ഓരോ സ്റ്റോപ്പും 5-10 മിനിറ്റ് വരെ യാത്രാ സമയം വർദ്ധിപ്പിക്കാനും ശരാശരി വേഗത കുറയ്ക്കാനും സാധ്യതയുണ്ട്. ഏകദേശം 70-80 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിന്റെ വേഗതയെ ഇത് ബാധിക്കാം. സമയബന്ധിതമായി യാത്ര ചെയ്യുന്നവരെ ഇത് നിരുത്സാഹപ്പെടുത്തുമെന്നും ട്രെയിനിന്റെ പ്രീമിയം ബ്രാൻഡിംഗിന് കോട്ടം വരുത്തുമെന്നും വാദമുണ്ട്.

കേരളത്തിലെ ഇരട്ടപ്പാതകളുടെ തിരക്ക് സമയക്രമീകരണ വെല്ലുവിളികൾ സൃഷ്ടിച്ചേക്കും. കാരണം ഒരു അധിക സ്റ്റോപ്പ് മറ്റ് ട്രെയിനുകളുടെ സമയത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. കായംകുളം എന്ന ആവശ്യം അംഗീകരിച്ചാൽ വന്ദേ ഭാരത് സ്റ്റോപ്പുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന ആവശ്യം ഉയർന്നേക്കുമെന്ന ആശങ്കയും ഉണ്ട്. ഉദാഹരണത്തിന്,

പുതിയ യാത്രക്കാരിലൂടെ വരുമാനം വർദ്ധിക്കുമെങ്കിലും, ദീർഘദൂര യാത്രക്കാർ വേഗതയേറിയ മറ്റ് മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ വന്ദേഭാരത് സർവ്വീസുകളെ തന്നെ ഇത് ബാധിച്ചേക്കും. കൂടാതെ, യാത്രാശേഷി വർദ്ധിപ്പിക്കാതെ തിരക്ക് വർദ്ധിക്കുന്നത് മറ്റ് പ്രശ്നളും സൃഷ്ടിച്ചേക്കും.

വന്ദേ ഭാരത് ട്രെയിനുകളുടെ ഉയർന്ന മുൻഗണന ഷെഡ്യൂളുകൾ കേരളത്തിലെ റെയിൽവേ ശൃംഖലയിൽ മറ്റ് സർവീസുകൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ട്രെയിനുകൾ 7-8 മണിക്കൂർ വ്യത്യാസത്തിൽ സർവീസ് നടത്തുന്നതിനാൽ നേരിട്ടുള്ള സമയ പ്രശ്നങ്ങളില്ല. എന്നാൽ, അവയുടെ മുൻഗണനാ പദവി എറണാകുളം, തൃശ്ശൂർ പോലുള്ള തിരക്കേറിയ സ്റ്റേഷനുകളിൽ മറ്റ് ട്രെയിനുകൾക്ക് കാലതാമസമുണ്ടാക്കിയേക്കും. കായംകുളത്ത് ഒരു സ്റ്റോപ്പ് അനുവദിക്കുന്നത് ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാം. പ്രാദേശിക കണക്റ്റിവിറ്റിയും വന്ദേ ഭാരത് ട്രെയിനിന്റെ വേഗതയും കാര്യക്ഷമതയും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്തുക എന്നത് തന്നെയായിരിക്കും പ്രധാന വെല്ലുവിളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+