വന്ദേഭാരത് ഒക്യുപെൻസിയിൽ ഞെട്ടിച്ച് കേരളം; തിരുവനന്തപുരം-മംഗളൂരു സർവ്വീസ് വൻ ഹിറ്റ്..കണക്ക് പുറത്ത്

2019 ലാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിനുകൾ അവതരിപ്പിച്ചത്. ഇതുവരെ 160 വന്ദേഭാരത് സർവ്വീസുകൾ രാജ്യത്ത് സർവ്വീസ് നടത്തുന്നുണ്ട്. വന്ദേഭാരത് ചെയർ കാറുകൾക്ക് പുറമെ രാത്രിയാത്രക്ക് അനുയോജ്യമായ വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകളും റെയിൽവെ അവതരിപ്പിച്ചുകഴിഞ്ഞു. നിലവിൽ മൂന്ന് റൂട്ടുകളിലാണ് സ്ലീപ്പർ ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്.

എന്നിരുന്നാലും ഒക്യുപെൻസി നിരക്കിൽ വന്ദേഭാരത് ചെയർകാർ സർവ്വീസുകൾ തന്നെയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത് എന്നാണ് റെയിൽവെ അധികൃതർ വ്യക്തമാക്കുന്നത്. 2025-26 കാലയളവിൽ 99.10 ശതമാനമായിരുന്നു ട്രെയിനുകളുടെ ഒക്യുപെൻസി നിരക്കെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അതേസമയം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച ഹൌറ-കാമാഖ്യ വന്ദേഭാരത് സ്ലീപ്പറും ഒക്യുപെൻസി നിരക്കിൽ ഒട്ടും പിന്നില്ലല്ല. 114.54 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റ്.

vandebharat

ഹിറ്റടിച്ച് കേരളം

രാജ്യത്ത് ഓടുന്ന 160 സർവ്വീസുകളിൽ ഏറ്റവും ഹിറ്റ് ആയി മാറിയിരിക്കുകയാണ് കേരളത്തിൽ ഓടുന്ന തിരുവനന്തപുരം-മംഗളൂരു സർവ്വീസ്. യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ട്രെയിനിൻറെ ഒക്യുപെൻസി റേറ്റ് 189.35 ശതമാനമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ വന്ദേഭാരത് സർവീസിലും വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്നും റെയിൽവെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മംഗളൂരിൽ നിന്നും തിരുവനന്തുരത്തേക്കുള്ള യാത്രക്കാരുടെ എണ്ണം 174.77 ശതമാനമായിരുന്നു . തിരിച്ച് മാംഗളൂരിലേക്ക് 189.35 ശതമാനവും.

2023 സെപ്റ്റംബർ 24-നാണ് തിരുവനന്തപുരം സെൻട്രൽ - കാസർഗോഡ് (ആലപ്പുഴ വഴി) വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.40 ഓടെ പുറപ്പെട്ട് കാസർഗോഡ് ഉച്ചയ്ക്ക് 1.45 ന് എത്തുന്ന തരത്തിലാണ് സർവ്വീസ്. തിരിച്ച് കാസർഗോഡ് നിന്ന് 2.30 ഓടെ പുറപ്പെട്ട് തിരുവനന്തപുരത്ത് രാത്രി 10.40 ഓടെ എത്തും. ആദ്യം എട്ട് കോച്ചായി അവതരിപ്പിച്ച ട്രെയിൻ പിന്നീട് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 20 കോച്ചായി ഉയർത്തിയിരുന്നു.

ഈ വർഷം വാരണാസി-ന്യൂഡൽഹി റൂട്ടിൽ രണ്ട് വന്ദേഭാരത് ചെയർകാർ സർവ്വീസുകളും ഒരു വന്ദേഭാരത് സ്ലീപ്പറും അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 31 നായിരുന്നു സ്ലീപ്പർ ട്രെയിൻ അവതരിപ്പിച്ചത്.

ഇതിൽ വാരണാസിയിൽ നിന്നും ഡൽഹിയിലേക്കുള്ള വന്ദേഭാരത് സർവ്വീസിൻ്റെ ഒക്യുപെൻസി നിര്ക് 117.26 ശതമാനമായിരുന്നു. തിരിച്ച് ഡൽഹിയിൽ നിന്നുള്ള സർവ്വീസിൻ്റേത് 114.05 ശതമാനവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma