Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ടിക്കറ്റ് പകുതി വിലയ്ക്ക്; വീഡിയോ വൈറല്‍, ഒടുവില്‍ ടിടിഇയെ തൂക്കി റെയില്‍വെ

വന്ദേഭാരത് എക്‌സ്പ്രസ് സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ് എന്ന വാദം നിലനില്‍ക്കുന്നുണ്ട്. ആഡംബര യാത്രയും വേഗതയും ഒത്തുചേര്‍ന്ന് വന്ന വന്ദേഭാരത് ടിക്കറ്റിന് അല്‍പ്പം വില കൂടുതലാണ്. എന്നാല്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് ടിക്കറ്റ് എക്‌സാമിനര്‍ പറയുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ മേലുദ്യോഗസ്ഥരും ഞെട്ടി. പിന്നാലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ലഭിച്ചു.

തൃഷ-സൂര്യ ചിത്രത്തിന് പ്രത്യേക ഷോ അനുമതി നല്‍കി വിജയ്; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
തൃഷ-സൂര്യ ചിത്രത്തിന് പ്രത്യേക ഷോ അനുമതി നല്‍കി വിജയ്; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍

ചട്ടം ലംഘിച്ച് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാമെന്ന് ടിടിഇ പറയുന്നതാണ് വീഡിയോയില്‍. ട്രെയിന് അകത്തുവച്ചുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒരു യാത്രക്കാരനും ടിടിഇയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍ കാണുന്നത്. വില കുറച്ച് ടിക്കറ്റ് നല്‍കുന്നത് ചട്ട ലംഘനമാണ് എന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

vande bharat tte viral video

700 രൂപയുടെ ടിക്കറ്റ് എടുക്കേണ്ട യാത്രയ്ക്കാണ് ഒരു വ്യക്തി എത്തിയത്. എന്നാല്‍ ഇയാളുമായുള്ള സംഭാഷണത്തിനിടെ 380 രൂപയ്ക്ക് ടിക്കറ്റ് നല്‍കാമെന്ന് ടിടിഇ പറയുന്നത് കേള്‍ക്കാം. നിരക്ക് കുറച്ച് ടിക്കറ്റ് നല്‍കാന്‍ ടിടിഇക്ക് അധികാരമില്ല. ടിക്കറ്റ് ബുക്ക് ചെയ്യേണ്ട മാര്‍ഗങ്ങള്‍ യാത്രക്കാരനെ അറിയിക്കുകയാണ് ടിടിഇ ചെയ്യേണ്ടിയിരുന്നത്. യാത്രക്കാരനുമായി വില പേശുന്നതിനിടെ ഇങ്ങനെ ടിക്കറ്റ് കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നു ടിടിഇ തന്നെ സമ്മതിക്കുന്നുമുണ്ട്.

സ്വര്‍ണം ഞെട്ടിച്ചു; 10200 രൂപ വര്‍ധിച്ചു, ഈ കുതിച്ചുചാട്ടം ചരിത്രത്തിലാദ്യം, ഇന്നത്തെ പവന്‍ വില അറിയാം
സ്വര്‍ണം ഞെട്ടിച്ചു; 10200 രൂപ വര്‍ധിച്ചു, ഈ കുതിച്ചുചാട്ടം ചരിത്രത്തിലാദ്യം, ഇന്നത്തെ പവന്‍ വില അറിയാം

വീഡിയോ വൈറലായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു. റെയില്‍വെ ദനപൂര്‍ ഡിവിഷനിലെ ഡിആര്‍എം ടിടിഇക്കെതിരെ നടപടിയെടുത്തു. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ട്രെയിനില്‍ വച്ച് ടിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച കാര്യത്തിലാണ് അന്വേഷണം. അതേസമയം, സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ വ്യത്യസ്തമായിട്ടാണ് പ്രതികരിക്കുന്നത്.

അഴിമതിയാണ് നടക്കുന്നത് എന്ന് പലരും പ്രതികരിച്ചു. ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം 'അഡ്ജസ്റ്റ്‌മെന്റുകള്‍' മുമ്പ് സാധാരണമല്ലേ എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. യാത്രക്കാരനെ സഹായിക്കുകയല്ലേ ടിടിഇ ചെയ്തത് എന്നാണ് ചിലര്‍ പറയുന്നത്. മറ്റു ചിലര്‍ ആക്ഷേപ ഹാസ്യം കലര്‍ത്തിയാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

സ്വര്‍ണവില പറക്കും; മാത്രമല്ല വിപണി മാറിമറിയും, ഇറക്കുമതി നികുതി കൂട്ടിയാല്‍ സംഭവിക്കുന്നത്
സ്വര്‍ണവില പറക്കും; മാത്രമല്ല വിപണി മാറിമറിയും, ഇറക്കുമതി നികുതി കൂട്ടിയാല്‍ സംഭവിക്കുന്നത്

വന്ദേഭാരത് എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷമാണ് യാത്ര അനുവദിക്കുക. ഇടയ്ക്ക് കയറി കോച്ചില്‍ വച്ച് ടിക്കറ്റ് സാധാരണ അനുവദിക്കാറില്ല. ട്രെയിനില്‍ വച്ച് ടിക്കറ്റ് അനുവദിക്കുന്നതിന് റെയില്‍വെക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. വെയ്റ്റ്‌ലിസ്റ്റിലുള്ളവര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ടിടിഇ തീരുമാനം എടുക്കേണ്ടത്. നിരക്ക് കുറയ്ക്കാനും പാടില്ല. എന്നാല്‍ ഇതൊന്നും വീഡിയോയില്‍ കാണുന്ന ഉദ്യോഗസ്ഥന്‍ പാലിച്ചില്ല. പ്രാഥമിക പരിശോധനയില്‍ വീഴ്ച സംഭവിച്ചു എന്ന് മനസിലാക്കിയാണ് സസ്‌പെന്‍ഷന്‍. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികളുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+