വന്ദേഭാരത് സമയമാറ്റം;ബെംഗളൂരിലേക്ക് പോകുന്നവർ ഇനി അൽപം വൈകി ഇറങ്ങിയാൽ മതി..പുതിയ സ്റ്റേഷനും അനുവദിച്ചു
കൽബുഗിയിൽ നിന്നും ബെംഗളൂരുവിലേക്കും തരിച്ചുമുള്ള വന്ദേഭാരത് ട്രെയിനുകളുടെ സമയത്തിൽ മാറ്റം. നിലവിലെ സമയത്തിൽ നിന്ന് ഒരു മണിക്കൂർ വൈകിയാണ് ഇനി ട്രെയിൻ പുറപ്പെടുക. ട്രെയിൻ നമ്പർ 22231 രാവിലെ 6.10-ന് കലബുറഗിയിൽ നിന്ന് പുറപ്പെടും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 22232 രാത്രി 10.45-ന് കലബുറഗിയിൽ തിരിച്ചെത്തും. നിലവിൽ 5.15 നാണ് ട്രെയിൻ കലബുറഗിൽ നിന്ന് പുറപ്പെടുന്നത്.
ട്രയിന് പുതിയ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിൻ ഇനി പുട്ടപർത്തി സത്യസായി പ്രശാന്തിനിലയം വഴി സർവീസ് നടത്തും. റെയിൽവേ ബോർഡ് അംഗീകാരം നൽകിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. പ്രശാന്തിനിലയത്തിലേക്ക് തീർഥയാത്ര നടത്തുന്ന സത്യസായി ഭക്തർക്ക് ഇത് ഉപകാരപ്രദമാകും.

ക്രിസ്തുമസ് തിരക്ക്; കേരള വന്ദേഭാരതിൽ കോച്ച് ഉയർത്തുമോ?
ഈ വർഷം നവംബർ 11 നാണ് കെഎസ്ആർ ബെംഗളൂരുവിനും എറണാകുളം ജംഗ്ഷനും (കൊച്ചി) ഇടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിച്ചത്. തുടങ്ങിയ അന്ന് മുതൽ ഈ സർവ്വീസ് ഹിറ്റാണ്. നിരക്ക് അൽപം ഉയർന്നിട്ടാണെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ സർവ്വീസ്. വളരെ എളുപ്പത്തിൽ സൌകര്യപ്രദമായ യാത്ര, അത് തന്നെയാണ് ഈ സർവ്വീസിനേയും ഹിറ്റാക്കിയത്.
അതേസമയം ക്രിസ്മസ്-പുതുവർഷ സീസണ്‍ അടുത്തതോടെ ബെംഗളൂരു വന്ദേഭാരതിൽ സീറ്റ് കിട്ടാനില്ലെന്ന പരാതി ഉയർത്തുകയാണ് യാത്രക്കാർ. അടിയന്തരമായി കോച്ചുകൾ ഉയർത്തണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. എട്ട് കോച്ചുകളാണ് നിലവിൽ ട്രെയിന് ഉള്ളത്. പരമാവധി 600 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കു. ഡിസംബർ 20-30 (ബെംഗളൂരു-കൊച്ചി), ഡിസംബർ 28-ജനുവരി 4 (കൊച്ചി-ബെംഗളൂരു) തീയതികളിലെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുൻപേ വിറ്റുതീർന്നു. മിക്ക ദിവസങ്ങളിലും വെയിറ്റിംഗ് ലിസ്റ്റ് 100-200 കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ഈ ഉത്സവകാലത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസിന് 16 കോച്ചുകൾ (ഏകദേശം 1,200 സീറ്റുകൾ) താൽകാലികമായി അനുവദിക്കണമെന്ന ആവശ്യമാണ് യാത്രക്കാർ ശക്തമാക്കിയിരുക്കുന്നത്. 2025-ലെ ദീപാവലി സമയത്ത് പല വന്ദേ ഭാരത് റൂട്ടുകളിലും സമാനമായ രീതിയിൽ ശേഷി വർദ്ധിപ്പിച്ചിരുന്നുവെന്നും ഇത് നടപ്പിലാക്കണമെന്നുമാണ് ആവശ്യം.
അതേസമയം തിടുക്കപ്പെട്ട് അത്തരമൊരു തീരുമാനം റെയിൽവെ എടുക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തുന്നത്. ആവശ്യം പരിഗണിച്ച് കേരളത്തിൽ നിന്നുള്ള ബുക്കിംഗുകൾക്ക് മുൻഗണന നൽകുന്ന ക്വാട്ട ക്രമീകരണങ്ങളായിരിക്കും റെയിൽവെ ഏർപ്പെടുത്തിയേക്കുക. സർവ്വീസ് ആരംഭിച്ച് ഒരു മാസം പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ ഉടനെ തന്നെ അക്കാര്യത്തിലും തീരുമാനം കൈക്കോണ്ടേക്കില്ല. ഒരു മാസമെങ്കിലും ഓടിയതിന് ശേഷം മാത്രമേ ആവശ്യകതക പൂർണമായി തിരിച്ചറിഞ്ഞ് ക്വാട്ട ക്രമീകരണങ്ങൾ നടത്തുകയുള്ളൂ.
പുതിയ ട്രെയിനെങ്കിലും
ഉത്സവ സീസണോട് അനുബന്ധിച്ച് തിരക്ക് കുറക്കുന്നതിന് പൊതുവെ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാറുണ്ട്. ക്രിസ്തുമസ് സീസണിൽ സ്പെഷ്യൽ ട്രെയിനുകൾ എത്തിയില്ലെങ്കിൽ സ്വകാര്യ ബസുകളിൽ കൊള്ള നിരക്കിൽ യാത്ര ചെയ്യേണ്ട സാഹചര്യം വരുമെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. സ്പെഷ്യൽ കെഎസ്ആർടിസികൾ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.












Click it and Unblock the Notifications