ബെംഗളൂരിലേക്കുള്ള വന്ദേഭാരത് ഉടനൊന്നും എത്തില്ല; തിരിച്ചടിയായത് ഇത്? മലയാളികൾക്കും നിരാശ
ഇന്ത്യയിലെ ട്രെയിൻ യാത്രകളിലെ ഏറ്റവും മികച്ച ആകർഷണങ്ങളിലൊന്നാണ് വന്ദേ ഭാരത് ട്രെയിനുകൾ. ദീർഘദൂര നഗരങ്ങൾക്കിടയിലെ യാത്ര ഏറ്റവും കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കുന്ന ഈ സർവീസുകൾ വൻ വിജയകരമായാണ് ഓടുന്നത്. കേരളത്തിൽ നിലവിൽ മൂന്ന് റൂട്ടുകളിലായാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്. മലയാളികൾക്കുൾപ്പെടെ ഏറെ പ്രയോജനപ്രദമാകുന്ന ബെംഗളൂരു-മംഗളൂരു റൂട്ടിലും വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പദ്ധതി നീളുകയാണ്.
സകലേഷ്പുർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിലൂടെയുള്ള വന്ദേ ഭാരത് യാത്രയ്ക്ക് റിസർച്ച് ഡിസൈൻ ആൻഡ് സേഫ്റ്റി ഓർഗനൈസേഷൻ (RDSO) അനുമതി നൽകാത്തതാണ് ഇപ്പോഴത്തെ തടസത്തിന് കാരണം. ഈ മാസം ആദ്യം ഈ പാതയിൽ ഇലക്ട്രിക് ട്രാക്ഷൻ ഉപയോഗിച്ച് ചരക്ക്-യാത്രാ വണ്ടികൾ ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകിയിരുന്നു. എന്നാൽ വന്ദേ ഭാരത് ട്രെയിനുകളുടെ ബ്രേക്കിംഗ് സംവിധാനത്തിലെ സവിശേഷതകൾ ഈ ദുർഘടമായ പാതയ്ക്ക് അനുയോജ്യമല്ലെന്നാണ് കണ്ടെത്തൽ.

55 കിലോമീറ്റർ നീളമുള്ള ഈ ഘാട്ട് പാതയിൽ 57 തുരങ്കങ്ങളും 226 പാലങ്ങളും കൂടാതെ 108 കുത്തനെയുള്ള വളവുകളുമുണ്ട്. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും ഉള്ളതിനാൽ ഈ പാതയിലൂടെ ഓടുന്ന ട്രെയിനുകളിൽ ഓട്ടോ എമർജൻസി ബ്രേക്ക് (AEB) നിർബന്ധമാണ്. ട്രെയിനിന്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടിയാൽ ഈ സംവിധാനം സ്വയം ബ്രേക്ക് പ്രയോഗിക്കും. എന്നാൽ സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി സെൽഫ് പ്രൊപ്പല്ലിംഗ് (സ്വയം ചലിക്കുന്ന) രീതിയിലുള്ള വന്ദേ ഭാരത് റെക്കുകളിൽ നിലവിൽ എ.ഇ.ബി സംവിധാനം ലഭ്യമല്ല.
പരിഹാരമായി വന്ദേ ഭാരത് ട്രെയിനുകളിൽ എ.ഇ.ബി സംവിധാനം ഉൾപ്പെടുത്തിയാലും ഇത് പൂർത്തിയാകുന്നതിന് മാസങ്ങൾ എടുത്തേക്കാം. ഘാട്ട് സെക്ഷൻ കടക്കുന്നതിനായി വന്ദേ ഭാരത് ട്രെയിനുകളിൽ അധിക ലോക്കോമോട്ടീവ് (എൻജിൻ) ഘടിപ്പിക്കുന്ന കാര്യം സൗത്ത് വെസ്റ്റേൺ റെയിൽവേ പരിഗണിക്കുന്നുണ്ട്. എന്നാൽ വന്ദേ ഭാരത് പോലുള്ള അത്യാധുനിക ട്രെയിനുകളിൽ എൻജിൻ മാറ്റി ഘടിപ്പിക്കുന്നത് സമയനഷ്ടമുണ്ടാക്കുമെന്നും ട്രെയിനിന്റെ പ്രത്യേകത ഇല്ലാതാക്കുമെന്നുമാണ് വിമര്‍ശനം. ഇത് കൂടാതെ, വേഗത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള 55 കിമി ദൂരത്തിൽ ഓട്ടോ എമർജൻസി ബ്രേക്ക് ഇല്ലാത്ത വന്ദേ ഭാരതിനെ സാധാരണ ലോക്കോ എൻജിൻ ഉപയോഗിച്ച് വലിക്കുന്ന കാര്യവും റെയിൽവേ ആലോചിക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് നിലവിലുള്ള ബെംഗളൂരു- എറണാകുളം വന്ദേ ഭാരത് തെക്കന്‍ കേരളത്തിലുള്ള യാത്രക്കാർക്കാണ് പ്രയോജനപ്പെടുന്നത്. മംഗലാപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് വന്നാൽ കണ്ണൂർ, കാസർകോഡ്, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് സഹായകമാകും എന്ന കാര്യത്തിൽ സംശയമില്ല. മലയാളികൾ ഏറെ വസിക്കുന്ന ബെംഗളൂരുവിൽ നിന്ന് മലബാർ ഭാഗത്തേയ്ക്ക് ട്രെയിന്‍ സർവീസുകൾ നിലവിൽ വളരെ കുറവാണ്. കൂടാതെ, വിനോദസഞ്ചാരം ഉൾപ്പെടെയുള്ള മേഖലകളിലും വലിയ മുന്നേറ്റത്തിന് ഈ സർവീസ് ഇടയാക്കും.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications