Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിൽ ഇനി മലയാളികളുടെ പ്രീയപ്പെട്ട വിഭവങ്ങൾ; വമ്പൻ മാറ്റവുമായി ഐആർസിടിസി

കേരളത്തിലൂടെ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാർക്ക് പുതിയ മെനു പുറത്തിറക്കി ഐആർസിടിസി. തലശ്ശേരി വെജ് ബിരിയാണി, ആലപ്പുഴ വെജ് കറി, വറുത്തരച്ച ചിക്കൻ കറി, കേരള ചിക്കൻ കറി, കേരളാ സ്റ്റൈൽ ചിക്കൻ റോസ്റ്റ്, നാടൻ കോഴിക്കറി, പ്രാദേശിക പലഹാരങ്ങൾ എന്നിവയെല്ലാം ഇനി യാത്രക്കാർക്ക് വന്ദേഭാരതിൽ ലഭ്യമാകും. കേരളത്തിലോടുള്ള വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തിനെതിരെ വലിയ പരാതി ഉയർന്നതിന് പിന്നാലെയാണ് ഐആർസിടിസി തീരുമാനം. പരാതിക്ക് പിന്നാലെ സതേൺ റെയിൽവേ (SR) കാറ്ററിംഗ് കരാർ അവസാനിപ്പിക്കുകയും പുതിയ കാറ്ററിംഗ് സ്ഥാപനങ്ങളെ കണ്ടെത്താൻ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്തിരുന്നത് കൊച്ചി ആസ്ഥാനമായുള്ള ബൃന്ദാവൻ ഫുഡ് പ്രോഡക്ട്‌സ് ആയിരുന്നു. എന്നാൽ, ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് സോണൽ റെയിൽവേ ഈ കരാർ റദ്ദാക്കി. കഴിഞ്ഞ മെയ് മാസത്തിൽ കൊച്ചി കോർപ്പറേഷന്റെ ആരോഗ്യവിഭാഗം ഈ കമ്പനിയുടെ അടുക്കളയിൽ നടത്തിയ റെയ്ഡിൽ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയും ചെയ്തിരുന്നു.

vandebhart-

എന്നാൽ, കമ്പനി മദ്രാസ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടി ഭക്ഷണം വിതരണം തുടർന്നു. പിന്നീട്, പരാതികളുടെ വിശദാംശങ്ങളും തെളിവുകളും സതേൺ റെയിൽവേ ഹൈക്കോടതിയിൽ സമർപ്പിച്ചതിനെത്തുടർന്ന് സ്റ്റേ റദ്ദാക്കുകയായിരുന്നു. ഇതിനു പിന്നാലെ സതേൺ റെയിൽവേ കരാർ അവസാനിപ്പിക്കുകയും പുതിയ കാറ്ററിംഗ് കമ്പനികളെ കണ്ടെത്താൻ ഐആർസിടിസിയോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം തിരുവനന്തപുരം-മംഗലാപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയിൽ ഭക്ഷണം വിതരണം ചെയ്യാൻ സങ്കൽപ്പ് റീക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എഎസ് സെയിൽസ് കോർപ്പറേഷൻ എന്നിവരെ ചുമതലപ്പെടുത്തിയതായി എറണാകുളത്തെ ഐആർസിടിസി വൃത്തങ്ങൾ അറിയിച്ചു.

ഉച്ചഭക്ഷണത്തിലും അത്താഴത്തിലുമുള്ള പ്രധാന മാറ്റങ്ങൾ: മലബാർ വെജ്/ചിക്കൻ ബിരിയാണി, തലശ്ശേരി വെജ് ബിരിയാണി, ആലപ്പുഴ വെജ് കറി, വെജ് മെഴുക്കുപുരട്ടി, വറുത്തരച്ച ചിക്കൻ കറി, കേരള ചിക്കൻ കറി, കേരളാ സ്റ്റൈൽ ചിക്കൻ റോസ്റ്റ്, നാടൻ കോഴിക്കറി എന്നിവ പുതിയ കൂട്ടിച്ചേർക്കലുകളാണ്. ദാൽ അടിസ്ഥാനമാക്കിയുള്ള കറികൾക്ക് പകരം പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രഭാതഭക്ഷണ മെനുവിൽ കാര്യമായ മാറ്റങ്ങളില്ല. ഇഡ്ഡലി, അപ്പം, ഇടിയപ്പം, ഉപ്പുമാവ് എന്നിവ കടല കറി, ഗ്രീൻ പീസ് കറി, മുട്ടക്കറി, സ്ക്രാംബിൾഡ് എഗ്സ്, വെജ് കട്ട്ലറ്റ് എന്നിവയോടൊപ്പം ലഭ്യമാകും. സ്നാക്ക്സ് ബോക്സിൽ ഗരം പക്കോട, ഉള്ളിവട, പരിപ്പുവട, ശർക്കര ഉപ്പേരി, ഉണ്ണിയപ്പം തുടങ്ങിയ പലഹാരങ്ങൾ ചേർത്തിട്ടുണ്ട്. പഴംപൊരി പഴയ മെനുവിൽ നിലനിർത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+