Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ചീറിപ്പായും; നാല് മണിക്കൂര്‍ ലാഭിക്കാം, 4 കോച്ചുകള്‍ കൂട്ടാന്‍ തീരുമാനം, ഒക്ടോബര്‍ മുതല്‍ മാറ്റം

രാജ്യത്ത് 150 വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. ബിഹാറില്‍ മാത്രം 26 വന്ദേഭാരത് ഓടുന്നുണ്ട്. കേരളത്തില്‍ രണ്ട് ജോഡി വന്ദേഭാരതുകളാണുള്ളത്. കൂടുതല്‍ സര്‍വീസ് വേണമെന്ന ആവശ്യം ശക്തമാണ്. കോഴിക്കോടിനെ ബന്ധിപ്പിച്ച് പുതിയ സര്‍വീസ് വരുമെന്ന് സൂചനകളുണ്ടെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. അതിനിടെയാണ് മറ്റൊരു വാര്‍ത്ത.

രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് സര്‍വീസുകള്‍ തുടങ്ങാന്‍ പോകുന്നു. ഒക്ടോബര്‍ മാസത്തിലായിരിക്കും ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുക. നിലവില്‍ ഇതുവഴി സര്‍വീസ് നടത്തുന്ന ട്രെയിനിനേക്കാള്‍ നാല് മണിക്കൂര്‍ ലാഭത്തിലാകും വന്ദേഭാരത് സര്‍വീസ് നടത്തുക. കിടന്ന് യാത്ര ചെയ്യാനുള്ള ബോഗികളും ഇതിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ അറിയാം....

vande bharat lucknow bhopal route

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിനും ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിനും ഇടയിലാകും പുതിയ വന്ദേഭാരത്. സ്ലീപ്പര്‍ കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തിയാകുമത്രെ സര്‍വീസ്. നേരത്തെ ചര്‍ച്ചയിലുള്ള റൂട്ടാണിത്. 16 കോച്ചുള്ള വന്ദേഭാരത് സര്‍വീസ് നടത്തുമെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ നാല് കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തി കോച്ചുകളുടെ എണ്ണം 20 ആക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തില്‍ വിജ്ഞാപനം ഇറങ്ങും.

ലഖ്‌നൗ-ഭോപ്പാല്‍ റൂട്ടില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രയ്ക്ക് 10-12 മണിക്കൂര്‍ വേണ്ടിവരുന്നുണ്ട്. ഇത് വന്ദേഭാരത് വരുന്നതോടെ 6-8 മണിക്കൂര്‍ ആയി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. റാണി കമലപതി സ്റ്റേഷനിലെ പുതിയ പാളത്തിന്റെ എല്ലാ ജോലികളും പൂര്‍ത്തിയാകുന്നതോടെയാകും വന്ദേഭാരത് സര്‍വീസ് തുടങ്ങുക.

മറ്റു രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി

ന്യൂഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലെ ബിക്കാനീറിലേക്ക് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ഉടന്‍ സര്‍വീസ് തുടങ്ങും. നിലവില്‍ നാല് വന്ദേഭാരത് എക്‌സ്പ്രസുകളാണ് രാജസ്ഥാനില്‍ സര്‍വീസ് നടത്തുന്നത്. അതിന് പുറമെയാണ് രാജ്യതലസ്ഥാനത്തെ കൂടി ബന്ധിപ്പിച്ച് പുതിയ സര്‍വീസ് വരുന്നത്. വൈകാതെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി ഈ റൂട്ടില്‍ തുടങ്ങുമെന്നും വാര്‍ത്തകളുണ്ട്.

ബിഹാറിന് പുതിയ വന്ദേഭാരത് അനുവദിക്കാന്‍ പോകുന്നു എന്നാണ് മറ്റൊരു വാര്‍ത്ത. പൂര്‍ണിയ-പട്‌ന എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സര്‍വീസ്. ഉത്തരാഖണ്ഡ്, ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കെല്ലാം ബിഹാറില്‍ നിന്ന് വന്ദേഭാരത് സര്‍വീസുണ്ട്. ബിഹാറിലൂടെ 26 വന്ദേഭാരതുകള്‍ സര്‍വീസ് നടത്തുന്നതിന് പുറമെയാണ് പുതിയ ട്രെയിന്‍ വരാന്‍ പോകുന്നത്.

ഈ വര്‍ഷമാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ടാണ് ബിഹാറിന് പ്രത്യേക പരിഗണന എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ബിജെപി-ജെഡിയു സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. തുടര്‍ഭരണം കിട്ടാന്‍ വേണ്ടി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബിജെപി നടത്തുന്നു എന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം വലിയ പ്രചാരണങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ തുടക്കമിട്ടുകഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+