Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ബെംഗളൂരുവിലേക്ക് മാത്രമല്ല, കത്രയിലേക്കും; സമയം, ടിക്കറ്റ് നിരക്ക്, റൂട്ട് അറിയാം

ന്യൂഡല്‍ഹി: മൂന്ന് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്താന്‍ പോകുന്നത്. ഞായറാഴ്ചയാണ് ഈ ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുക. ഇതോടെ രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളുടെ എണ്ണം 150ലേക്ക് അടുക്കുകയാണ്. അടുത്ത മാസം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്.

മധ്യദൂര സര്‍വീസുകള്‍ നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകള്‍, ഹൃസ്വദൂര നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ ട്രെയിനുകള്‍ എന്നിവ നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്. അതിന് പുറമെയാണ് രാത്രി യാത്ര കൂടി സാധ്യമാക്കുന്ന ദീര്‍ഘദൂര വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരാന്‍ പോകുന്നത്. ഞായറാഴ്ച സര്‍വീസ് ആരംഭിക്കുന്ന മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളുടെ സമയം, റൂട്ട്, എന്നിവ അറിയാം...

vande bharat katra amritasar train-

ബെംഗളൂരു-ബെലഗാവി, പൂനെ-നാഗ്പൂര്‍, അമൃതസര്‍-കത്ര എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് സര്‍വീസുകള്‍. ഞായറാഴ്ച കര്‍ണാടകയിലെത്തുന്ന നരേന്ദ്ര മോദി മറ്റു രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യും. ബെലഗാവിയില്‍ നിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.50ന് ബെംഗളൂരുവിലെത്തും. ശേഷം ബെംഗളൂരുവില്‍ നിന്ന് 2.20ന് പുറപ്പെട്ട് രാത്രി 10.40ന് ബെലഗാവിയില്‍ മടങ്ങിയെത്തും.

ബെംഗളൂരു, തുമകുരു, ദേവനഗരെ, ഹാവേരി, ഹുബ്ബള്ളി, ധര്‍വാഡ്, ബെലഗാവി എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകള്‍. ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുന്ന വന്ദേഭാരത് ഏത് ദിവസമാണ് യാത്രയില്ലാതിരിക്കുക എന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല. ഫ്‌ളാഗ് ഓഫ് ഞായറാഴ്ച നടക്കുമെങ്കിലും തിങ്കളാഴ്ച മുതലാകും അമൃതസര്‍-കത്ര വന്ദേഭാരത് സര്‍വീസ് നടത്തുക.

7 മണിക്കൂര്‍ യാത്ര 4.5 മണിക്കൂര്‍ ആയി ചുരുങ്ങും

പഞ്ചാബിലെ അമൃതസറിനും കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി കത്ര ജങ്ഷനുമിടയില്‍ സര്‍വീസ് നടത്തുന്നതിന് 7 മണിക്കൂര്‍ വേണ്ടി വരും. എന്നാല്‍ വന്ദേഭാരത് എക്‌സ്പ്രസ് 4.5 മണിക്കൂറില്‍ സര്‍വീസ് പൂര്‍ത്തിയാക്കുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നു. എട്ട് കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാകുക. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് പിന്നീട് കോച്ചുകള്‍ വര്‍ധിപ്പിക്കും.

ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും അമൃതസര്‍-കത്ര വന്ദേഭാരതിന്റെ സര്‍വീസ്. സാഹിബാബാദില്‍ ആയിരിക്കും അറ്റക്കുറ്റ പണികള്‍ നടത്തുക. ഇതിന് വേണ്ടിയാണ് ചൊവ്വാഴ്ച സര്‍വീസ് നടത്താത്തത്. 1000-1100 രൂപയ്ക്ക് ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. കത്രയില്‍ നിന്ന് രാവിലെ 6.40ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.20 ന് അമൃതസറിലെത്തും.

ജമ്മു താവി 8.05, ജലന്ധര്‍ സിറ്റി 11.03, ബീസ് 11.28 എന്നിങ്ങനെയാണ് സ്റ്റോപ്പും സമയവും. അമൃതസറില്‍ നിന്ന് വൈകീട്ട് 4.25നാണ് മടക്ക സര്‍വീസ്. രാത്രി 10 മണിക്ക് കത്രയില്‍ എത്തും. ബീസ്, ജലന്ധര്‍, പത്താന്‍കോട്ട്, ജമ്മു താവി സ്‌റ്റേന്‍ എന്നിവിടങ്ങളിലും സ്‌റ്റോപ്പുകളുണ്ടാകും. ഏറെ കാലമായി ഈ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് വിവിധ സംഘടനകളും രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+