വന്ദേഭാരത് എക്സ്പ്രസ് കാലി; 300ല്‍ അധികം സീറ്റുകളില്‍ ആളില്ല, ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം
ആഡംബര ട്രെയിന്‍ യാത്രയുടെ പര്യായമാണ് വന്ദേഭാരത് എക്സ്പ്രസുകള്‍. അതിവേഗം എത്താമെന്നതും നേട്ടമാണ്. എന്നാല്‍ ടിക്കറ്റ് നിരക്ക് കൂടുതലാണ് എന്നത് മാത്രമാണ് ആക്ഷേപം. അടുത്തിടെ നാല് വന്ദേഭാരത് എക്സ്പ്രസുകളാണ് സര്‍വീസ് ആരംഭിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരതും ഇതില്‍പ്പെടും.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ലോക്സഭാ മണ്ഡലമായ വരാണസിയില്‍ വച്ചാണ് നാല് വന്ദേഭാരതുകള്‍ കഴിഞ്ഞ ശനിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്തത്. ഇതില്‍ വരാണസിയില്‍ നിന്ന് ഖജുറാഹോയിലേക്കുള്ള വന്ദേഭാരതും ഉള്‍പ്പെടും. ബുന്ദേല്‍ഖണ്ഡ് മേഖലയിലേക്കുള്ള ആദ്യ വന്ദേഭാരത് എന്ന നിലയില്‍ ഖജുറാഹോ ട്രെയിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സര്‍വീസ് തുടങ്ങിയപ്പോള്‍ ദയനീയമാണ് അവസ്ഥ.

ആദ്യ ദിവസങ്ങളില്‍ തന്നെ കാലിയായിട്ടാണ് വരാണസി ഖജുറാഹോ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. 300ല്‍ അധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഈ ആഴ്ചയിലെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അവസ്ഥയാണിത്. ഫ്ളാഗ് ഓഫ് കഴിഞ്ഞ് ആദ്യ ആഴ്ചയിലെ അവസ്ഥ ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചതല്ല. മറ്റു വന്ദേഭാരതുകള്‍ തുടക്കത്തില്‍ വലിയ ജനശ്രദ്ധയാര്കര്ഷിക്കുന്ന വേളയിലാണ് ഖജുറാഹോ വന്ദേഭാരതിന്റെ ദയനീയവസ്ഥ.
യാത്രക്കാരില്ലാത്തതിന് പ്രധാന കാരണം ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തന്നെയാണ്. ചെയര്‍ കാറില്‍ 1400 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റു ട്രെയിനുകളിലെ തേഡ് എസി ക്ലാസിലെ ടിക്കറ്റ് നിരക്ക് 580 രൂപയാണ്. രണ്ടര ഇരട്ടി നല്കി വന്ദേഭാരതില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ മടിക്കുന്നു. അതേസമയം, എക്സിക്യുട്ടീവ് ക്ലാസില്‍ 2470 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഉത്തര്‍ പ്രദേശിന്റെയും മധ്യപ്രദേശിന്റെയും സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയാണ് ബുന്ദേല്‍ഖണ്ഡ്. ചരിത്രസ്ഥലങ്ങളും കൊട്ടാരങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളുമെല്ലാമുള്ള പ്രദേശം. മേഖലയിലെ പ്രധാന പട്ടണം ജാന്‍സിയാണ്. ഇതെല്ലാം നേട്ടമാകുമെന്ന് കരുതി തുടങ്ങിയ വന്ദേഭാരതില്‍ പക്ഷേ യാത്രക്കാരില്ല. ആദ്യ യാത്രകള്‍ തന്നെ ആളില്ലെങ്കില്‍ പിന്നീടുള്ള ദിവസങ്ങളിലെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം.
നിറഞ്ഞോടുന്ന ബെംഗളൂരു-എറണാകുളം വന്ദേഭാരത്
ഇതോടൊപ്പം സര്‍വീസ് ആരംഭിച്ച കൊച്ചി ബെംഗളൂരു വന്ദേഭാരത് നിറഞ്ഞോടുകയാണ്. എറണാകുളത്ത് നിന്ന് 8 മണിക്കൂര്‍ 40 മിനുട്ടില്‍ ബെംഗളൂരുവിലെത്താം. പാലക്കാട്ടേക്ക് പോകുന്ന പലരും വന്ദേഭാരത് ആശ്രയിക്കുന്നുണ്ട്. പകല്‍ സമയം സേലം-കൊച്ചി ബസ് സര്‍വീസ് കുറവായതിനാല്‍ വന്ദേഭാരത് ഒരു ആശ്രയമാണ്. ചെയര്‍ കാറില്‍ 1655 രൂപയും എക്സിക്യൂട്ടീവില്‍ 3015 രൂപയുമാണ് ഭക്ഷണം ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്ക്. ഇതില്‍ പലരും ആശങ്ക പങ്കുവച്ചു.
രാവിലെ 4.30ന് വന്ദേഭാരത് ട്രെയിന്‍ ബെംഗളൂരു കെഎസ്ആര് സ്റ്റേഷനില്‍ എത്തും. 5.10ന് പുറപ്പെടും. കെആര്‍ പുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍ കടന്നാണ് പാലക്കാടും തൃശൂരും എത്തുന്നത്. 1.50ന് ട്രെയിന്‍ എറണാകുളം സൗത്തിലെത്തും. അല്‍പ്പ നേരം കഴിഞ്ഞ് 2.20ന് മടക്ക യാത്ര ആരംഭിക്കും. എട്ട് കോച്ചുള്ള ട്രെയിനില്‍ യാത്രക്കാര്‍ നിറയെ ഉള്ളതിനാല്‍ വൈകാതെ 20 കോച്ചാക്കി ഉയര്‍ത്തേണ്ടി വരും.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications