വന്ദേഭാരത് എക്‌സ്പ്രസില്‍ തിരക്ക് കൂടി; കോച്ച് കൂട്ടി റെയില്‍വെ, സീറ്റ് കിട്ടുമെന്ന ആശ്വാസത്തില്‍ യാത്രക്കാര്‍
വന്ദേഭാരത് എക്‌സ്പ്രസ് യാത്രയ്ക്ക് പ്രിയമേറുന്നു. തിരക്ക് കാരണം കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വെ. മുംബൈ സെന്‍ട്രലിനും അഹമ്മദാബാദിനുമിടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിന്‍ ഇനി 20 കോച്ചുകളില്‍ സര്‍വീസ് നടത്തും. കോച്ചുകളുടെ എണ്ണം കൂട്ടിയതോടെ സീറ്റുകള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് യാത്രക്കാര്‍. ഇതുവരെ 16 കോച്ചുകളാണ് ഈ ട്രെയിനില്‍ ഉണ്ടായിരുന്നത്.
മുംബൈക്കും അഹമ്മദാബാദിനും ഇടയില്‍ 491 കിലോമീറ്ററാണുള്ളത്. അഞ്ചര മണിക്കൂര്‍ നീളുന്ന യാത്രയ്ക്കിടെ ബോരിവാലി, വാപി, സൂറത്ത്, വഡോദര തുടങ്ങിയ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടായിരുന്നു. രാജ്യത്ത് 162 വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇതില്‍ മിക്കതും ലാഭത്തിലാണ് ഓടുന്നത്. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന രണ്ട് വന്ദേഭാരതുകള്‍ മികച്ച പത്തില്‍ ഇടംനേടി.

മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ആയതിനാല്‍ പ്രമുഖ വ്യവസായികളെല്ലാം ആശ്രയിക്കുന്ന ട്രെയിന്‍ കൂടിയാണിത്. മുംബൈയില്‍ നിന്ന് ഉച്ചയ്ക്ക് 3.45നാണ് പുറപ്പെടുക. രാത്രി 9.15ന് അഹമ്മദാബാദിലെത്തും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് യാത്ര. ചെയര്‍ ക്ലാസില്‍ 1392 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2508 രൂപയുമാണ് ഭക്ഷണം ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്ക്.
2024ലാണ് രാജ്യത്തെ 42ാം വന്ദേഭാരത് എക്‌സ്പ്രസ് ആയ ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം പതിവായി വര്‍ധിച്ചതാണ് 20 കോച്ചുകളാക്കാന്‍ കാരണം. ഈ ട്രെയിനിന് നാല് സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. വഡോദരയും സൂറത്തും വാപിയും ഗുജറാത്തിലാണ്. മഹാരാഷ്ട്രയില്‍ സ്റ്റോപ്പുള്ളത് ബോരിവാലിയില്‍ മാത്രമാണ്.
വന്ദേഭാരത് എക്‌സ്പ്രസ് പാളംതെറ്റി
പൂനെയില്‍ മുംബൈ-സോലാപൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പാളംതെറ്റി. യാത്രക്കാര്‍ക്കാര്‍ക്കു പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു. ട്രെയിനിലെ യാത്രക്കാരെ സുരക്ഷിതമായി ഇറക്കി മറ്റ് ട്രെയിനുകളിലേക്ക് മാറ്റി യാത്ര തുടരാന്‍ സഹായിച്ചു. തിങ്കളാഴ്ച രാത്രി 7:30-ഓടെ പൂനെ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് സി-15 കോച്ചിന്റെ മുന്‍ ട്രോളി പാളം തെറ്റിയത്. 'ഡയമണ്ട് ക്രോസിംഗ്' എന്നറിയപ്പെടുന്ന റെയില്‍വേ ട്രാക്കുകള്‍ കൂടിച്ചേരുന്ന ഒരു സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്.
പൂനെ ഡിവിഷന്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജരും പിആര്‍ഒയുമായ ഹേമന്ത് കുമാര്‍ ബഹേര പ്രസ്താവിച്ചത് ഇങ്ങനെയാണ്: 'മുംബൈ-സോലാപൂര്‍ വന്ദേ ഭാരത് (ട്രെയിന്‍ നമ്പര്‍ 22225) പൂനെയിലെ പ്ലാറ്റ്‌ഫോം നമ്പര്‍ 3-ലേക്ക് പ്രവേശിക്കുമ്പോള്‍ അതിന്റെ സി-15 കോച്ചിന്റെ മുന്‍ ട്രോളിക്ക് പാളംതെറ്റി. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ആര്‍ക്കും പ്രശ്‌നങ്ങളില്ല. ഞങ്ങളുടെ ദ്രുത പ്രതികരണ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു.'
രണ്ട് റെയില്‍വേ ലൈനുകള്‍ ഒരു പ്രത്യേക കോണില്‍ പരസ്പരം കടന്നുപോകുന്ന ട്രാക്ക് ഘടനയാണ് 'ഡയമണ്ട് ക്രോസിംഗ്'. ഇത് തീവണ്ടികള്‍ക്ക് റൂട്ടുകള്‍ മാറ്റാതെ ട്രാക്കുകളിലൂടെ കടന്നുപോകാന്‍ സഹായിക്കുന്നു. ഇത്തരം ക്രോസിംഗുകള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ ശ്രദ്ധാപൂര്‍വ്വമായ പരിപാലനവും നവീകരണവും ആവശ്യമാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ കുറയ്ക്കാനും സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഇന്ത്യന്‍ റെയില്‍വേയിലുടനീളമുള്ള സമാനമായ നിലവാരമില്ലാത്ത ക്രോസിംഗുകള്‍ നവീകരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.















Click it and Unblock the Notifications