Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് റെയിൽവെ

രാജ്യത്തെ റെയിൽ ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ആധുനിക അർദ്ധ അതിവേഗ ട്രെയിനുകളാണ് വന്ദേ ഭാരത്. പൂർണ്ണമായും ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ഈ ട്രെയിനുകൾ അവതരിപ്പിച്ചത് മുതൽ രാജ്യത്ത് സൂപ്പർ ഹിറ്റാണ്. നിലവിൽ രാജ്യത്തുടനീളം 162 വന്ദേ ഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. ഇപ്പോഴിതാ ഇതുവരെ വന്ദേഭാരതിൽ യാത്ര ചെയ്തവരുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ് റെയിൽവെ.

2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 34 ശതമാനം വാർഷിക വളർച്ചയാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയതെന്ന് റെയിൽവെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.ഒരു ലക്ഷത്തിലധികം ട്രിപ്പുകളിലായി 9.1 കോടിയിലധികം യാത്രക്കാർ സഞ്ചരിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. അതായത് 2024-25-ലെ 2.97 കോടി യാത്രക്കാരിൽ നിന്ന് എണ്ണം 3.98 കോടിയായി വർധിച്ചു.

vandebharat-

രാജ്യത്തെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് റൂട്ട് ന്യൂഡൽഹി-വാരണാസിയാണ്. 2019 ഫെബ്രുവരിയിൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ഈ റൂട്ടിലൂടെ ഇതുവരെ 73 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചു. ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത് ആണ് യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. ഏകദേശം 56 ലക്ഷം യാത്രക്കാരാണ് ഈ റൂട്ടിൽ യാത്ര ചെയ്തത്. സെക്കന്തരാബാദ്-വിശാഖപട്ടണം പാതയിൽ 48 ലക്ഷത്തിലധികം പേരും, ചെന്നൈ-മൈസൂരു റൂട്ടിൽ 36 ലക്ഷത്തിലധികം യാത്രക്കാരും ഇതുവരെ സഞ്ചരിച്ചു.

"ട്രെയിൻ 18" എന്നറിയപ്പെട്ടിരുന്ന ഈ തീവണ്ടികൾ പൂർണ്ണമായും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ആണ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. ഇവ സ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളാണ്; അതായത്, പ്രത്യേകം ഒരു എഞ്ചിന്റെ ആവശ്യമില്ലാതെ തന്നെ മുന്നോട്ട് പോകാൻ ഇവയ്ക്ക് ശേഷിയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ഫെബ്രുവരി 15-നാണ് ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ന്യൂഡൽഹിയിൽ നിന്ന് വാരണാസിയിലേക്കായിരുന്നു ഈ ആദ്യ സർവീസ്. "വന്ദേ ഭാരത്" എന്ന ദേശഭക്തി മുദ്രാവാക്യത്തിൽ നിന്നാണ് ട്രെയിനിന് ഈ പേര് ലഭിച്ചത്. വേഗതയാണ് വന്ദേഭാരതിൻ്റെ പ്രധാന സവിശേഷത. 80 കി.മീ. വരെയാണ് ഇവയുടെ പരമാവധി വേഗം. മോടിയുള്ള എയറോഡൈനാമിക് രൂപകൽപ്പനയും പൂർണ്ണമായും ശീതീകരിച്ച കോച്ചുകളുമാണ് ഈ ട്രെയിനുകൾക്കുള്ളത്.

ഓട്ടോമാറ്റിക് ഡോറുകൾ, വിശാലമായ ജനലുകൾ, കുലുക്കമില്ലാത്ത, ശാന്തമായ യാത്ര എന്നിവ യാത്രാനുഭവം മെച്ചപ്പെടുത്തുന്നു. ഓൺബോർഡ് വൈഫൈ, ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനുകൾ, ചാർജിംഗ് പോയിൻ്റുകൾ, ജിപിഎസ് അധിഷ്ഠിത വിവരങ്ങൾ, ആധുനിക ടോയ്‌ലറ്റുകൾ, മികച്ച സീറ്റിംഗ് (എക്സിക്യൂട്ടീവ്, ചെയർ കാറുകളിൽ) എന്നിവ ഒരു വിമാനയാത്രയുടെ പ്രതീതി നൽകും. സുരക്ഷയിലും കാര്യക്ഷമതയിലും വന്ദേഭാരത് ട്രെയിനുകൾ ഏറെ മുന്നിലാണ്. പഴയ ട്രെയിനുകളേക്കാൾ ഭാരം കുറഞ്ഞ ഇവയ്ക്ക് വേഗത്തിൽ ആക്സിലറേറ്റ് ചെയ്യാനും സാധിക്കും. റൂട്ടുകളുടെ ആവശ്യകത അനുസരിച്ച്, ഈ ട്രെയിനുകൾക്ക് വ്യത്യസ്ത കോച്ച് ഘടനകളുണ്ട്. 8 കോച്ചുകൾ, 16 കോച്ചുകൾ, അല്ലെങ്കിൽ 20 കോച്ചുകൾ എന്നിങ്ങനെ വിവിധ പതിപ്പുകളിൽ ഇവ ലഭ്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+