Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് മഞ്ഞില്‍പൊതിയും; കശ്മീര്‍ താഴ്‌വര കാത്തിരുന്ന ദിനം, നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയിലേക്ക് ആദ്യമായി ട്രെയിന്‍ എത്താന്‍ പോകുന്നു. കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഏപ്രില്‍ 19നാകും ഉദ്ഘാടന ചടങ്ങ് എന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും റെയില്‍വെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് കശ്മീരിലെത്തുന്ന പ്രധാനമന്ത്രി ചിനാബ് റെയില്‍പാലം സന്ദര്‍ശിക്കും. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലമാണ് ചിനാബ്. കൂടാതെ കത്രയില്‍ പൊതുപരിപാടിയും പദ്ധതിയിടുന്നുണ്ട്. കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അടക്കം ചടങ്ങില്‍ സംബന്ധിക്കും. പുതിയ സര്‍വീസിന് പ്രത്യേകതകള്‍ ഏറെയാണ്.

vande bharat to kashmir valley

കത്രയില്‍ നിന്ന് ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് ശ്രീനഗര്‍ വരെയോ ബാരാമുല്ല വരെയോ ആണ് സര്‍വീസ് നടത്തുക. വന്ദേഭാരത് കശ്മീരിലൂടെയുള്ള പരീക്ഷണ ഓട്ടം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഉദ്ഘാടനം വൈകുകയാണുണ്ടായത്. പ്രധാനമന്ത്രിയുടെ തിരക്കാണ് ഉദ്ഘാടനം നീളാന്‍ കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്. മഞ്ഞുവീഴ്ച പ്രതിരോധിച്ച് യാത്ര ചെയ്യാനുള്ള സൗകര്യം വന്ദേഭാരതില്‍ ഒരുക്കിയിട്ടുണ്ട്.

കശ്മീരിന്റെ രണ്ടു ഭാഗങ്ങളാണ് ജമ്മുവും താഴ്‌വരയും. ഈ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ച് ഇതുവരെ ട്രെയിന്‍ സര്‍വീസില്ല. കത്ര-ശ്രീനഗര്‍ സര്‍വീസ് പക്ഷേ ജമ്മു റെയില്‍വെ സ്റ്റേഷനിലേക്ക് എത്തില്ല. അടുത്ത ആഗസ്റ്റ് മുതല്‍ ജമ്മുവിലേക്ക് സര്‍വീസ് നീട്ടിയേക്കുമെന്നാണ് വിവരം. അപ്പോഴാകും കശ്മീരിലൂടെ മൊത്തം ട്രെയിന്‍ സര്‍വീസ് സാധ്യമാകുക. ഇത് പൂര്‍ത്തിയായാലും ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് ട്രെയിനില്ല എന്നതും എടുത്തുപറയണം.

വിനോദ സഞ്ചാരികള്‍ കശ്മീരിലേക്ക്

റിയാസി ജില്ലയിലാണ് കത്ര റെയില്‍വെ സ്റ്റേഷന്‍. പിര്‍ പഞ്ചല്‍ മലനിരകള്‍ താണ്ടി വേണം ഇവിടെ നിന്നുള്ള ട്രെയിന്‍ ശ്രീനഗറിലെത്താന്‍. നോര്‍ത്ത് കശ്മീരിലെ ബാരമുല്ലയിലാകും ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിക്കുക. മഞ്ഞുപുതച്ചു നില്‍ക്കുന്ന മേഖലയിലൂടെയുള്ള ട്രെയിന്‍ യാത്ര പ്രത്യേക അനുഭവമായിരിക്കും. കൂടുതല്‍ വിനോദ സഞ്ചാരികള്‍ കശ്മീരിലേക്ക് എത്താന്‍ പുതിയ സര്‍വീസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏപ്രില്‍ 19ന് രാവിലെ പ്രധാനമന്ത്രി ഉദ്ധംപൂര്‍ സൈനിക വിമാനത്താവളത്തില്‍ എത്തും. ചിനാബ് പാലം സന്ദര്‍ശിച്ച ശേഷമാകും അദ്ദേഹം വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുക. ഡല്‍ഹിയില്‍ നിന്ന് മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ കത്ര റെയില്‍വെ സ്‌റ്റേഷനിലാണ് ഇറങ്ങാറ്. കശ്മീരിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകുന്നവര്‍ ഇവിടെ നിന്ന് ട്രെയിന്‍ മാറി കയറുകയാണ് ചെയ്യുക.

ജമ്മു റെയില്‍വെ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം വിപുലീകരണം പൂര്‍ത്തിയായാല്‍ ജമ്മു-ശ്രീനഗര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഇതോടെ കത്രയില്‍ നിന്ന് ട്രെയിന്‍ മാറി കയറുന്ന സാഹചര്യം ഒഴിവാകുമെന്ന് പ്രതീക്ഷിക്കുന്നു. 272 കിലോമീറ്റര്‍ ദൂരമുള്ള ഉദ്ധംപൂര്‍-ശ്രീനഗര്‍-ബാരാമുല്ല റെയില്‍വെ ലൈന്‍ ഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 41000 കോടി രൂപയാണ് ഇതിന് ചെലവായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+