Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനുകളില്‍ അത്ഭുതം!! നവംബര്‍ നാലിന് റെക്കോര്‍ഡ് നേട്ടം; വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നീട്ടി

യാത്ര ചെയ്യാന്‍ സുഖം ട്രെയിനിലാണ് എന്ന് പറയുന്നവര്‍ ഏറെയാണ്. നാടും നഗരവും കണ്ട്, വലിയ ക്ഷീണം പിടിക്കാത്ത രീതിയില്‍ യാത്ര ചെയ്യാം. പാസഞ്ചര്‍, മെമു, എക്‌സ്പ്രസ്, വന്ദേ ഭാരത് ട്രെയനുകളെല്ലാം തലങ്ങും വിലങ്ങും ചീറിപ്പായാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ റെയില്‍വെ ചരിത്രം സൃഷ്ടിക്കുകയാണ്. ഒരു ദിവസം മാത്രം മൂന്ന് കോടിയിലധികം പേരാണ് ട്രെയിനില്‍ യാത്ര ചെയ്തത്.

റെയില്‍വെ അടിസ്ഥാന സൗകര്യം വിപുലീകരിക്കണം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വന്ദേ ഭാരതും കടന്ന് ബുള്ളറ്റ് ട്രെയിനില്‍ ചര്‍ച്ച എത്തിയിട്ടും ട്രെയിനിലെ തിരക്കുകള്‍ക്ക് ഒരു കുറവുമില്ല. ഉയര്‍ന്ന നിരക്കുള്ള ട്രെയിനുകള്‍ക്ക് റെയില്‍വെ പ്രാധാന്യം കൊടുക്കുമ്പോള്‍ സാധാരണക്കാര്‍ യാത്ര ചെയ്യുന്ന പാസഞ്ചര്‍ ട്രെയിനുകളെ അവഗണിക്കുന്നു എന്ന ആക്ഷേപവും ഉണ്ട്. നവംബര്‍ നാലിന് സംഭവിച്ചത് എന്താണ് എന്ന് വിശദീകരിക്കാം...

vande-bharat-train-records

നവംബര്‍ നാലിന് മാത്രം മൂന്ന് കോടിയിലധികം പേരാണ് യാത്രയ്ക്ക് വേണ്ടി ട്രെയിന്‍ തിരഞ്ഞെടുത്തത്. ഒരു ദിവസം ഇത്രയും പേര്‍ റെയില്‍വെ ഗതാഗതം തിരഞ്ഞെടുക്കുന്നത് ചരിത്ര സംഭവമാണ്. റെയില്‍വെ ഇറക്കിയ പ്രസ്താവനയിലാണ് കണക്കുകള്‍ വിശദീകരിക്കുന്നത്. 1.2 കോടി നോണ്‍-സബര്‍ബന്‍ യാത്രക്കാരായിരുന്നു. ഇതില്‍ 19.43 ലക്ഷം പേര്‍ റിസര്‍വ് ചെയ്തവരും.

സബര്‍ബന്‍ യാത്രക്കാര്‍ 1.8 കോടി വരും. ഉല്‍സവ സീസണ്‍ ആയതിനാലാണ് ഇത്രയും യാത്രക്കാര്‍ ഉണ്ടായത്. ദുര്‍ഗ പൂജ, ദിപാവലി, ഛത് പൂജ ആഘോഷങ്ങളെല്ലാമായി ഉത്തരേന്ത്യയിലെ ട്രെയിനുകളില്‍ വലിയ തിരക്കാണ്. ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ടുമെന്റുകളെല്ലാം തിങ്ങിനിറഞ്ഞായിരുന്നു യാത്ര. തിരക്ക് മുന്‍കൂട്ടി കണ്ട് ഒക്ടോബര്‍ 1 - നവംബര്‍ 5 കാലയളവില്‍ 4521 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ഓടിച്ചത്. ഇതില്‍ മാത്രം 65 ലക്ഷം പേര്‍ യാത്ര ചെയ്തു.

സീസണില്‍ യാത്രക്കാര്‍ വര്‍ധിക്കുമെന്ന് കണ്ട് കഴിഞ്ഞ വര്‍ഷത്തേക്കാല്‍ 73 ശതമാനം സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ നേരത്തെ അറിയിച്ചിരുന്നു. നാട്ടിലേക്ക് പോയവര്‍ തിരിച്ച് ജോലി സ്ഥലത്തേക്ക് വരുന്നതിനാല്‍ തിരക്ക് ഇപ്പോഴും തുടരുകയാണ്. പല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും കാലാവധി നീട്ടി. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമായി 6.85 കോടി പേരാണ് ഈ സീസണില്‍ യാത്ര ചെയ്തത്.

സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് നീട്ടി

അതേസമയം, ഇന്ത്യയിലെ ഏറ്റവും ദീര്‍ഘദൂരം സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ വന്ദേ ഭാരത് സര്‍വീസ് കാലാവധി നീട്ടാന്‍ റെയില്‍വെ തീരുമാനിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്കും തിരിച്ചുമുള്ള സര്‍വീസാണ് നവംബര്‍ 20 വരെ നീട്ടിയിരിക്കുന്നത്. 11.30 മണിക്കൂര്‍ വേണം ഈ റൂട്ടിലെ യാത്രയ്ക്ക്. രാവിലെ 8.25ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് വൈകീട്ട് 8 മണിക്കാണ് പട്‌നയില്‍ എത്തുക.

ന്യൂഡല്‍ഹി, കാണ്‍പൂര്‍ സിറ്റി, പ്രയാഗ് രാജ് ജങ്ഷന്‍, ദീന്‍ ദയാല്‍ ഉപാധ്യായ ജങ്ഷന്‍, ബക്‌സര്‍, അറാ ജങ്ഷന്‍, പട്‌ന ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഈ വന്ദേ ഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുള്ളത്. സ്ലീപ്പര്‍ കോച്ച് ഇല്ല. എസി ചെയര്‍ കാറിന് 2575 രൂപ മുതല്‍ 4655 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ചായ, പ്രാതല്‍, അത്താഴം എന്നിവ ഈ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+