Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് പുതിയ റൂട്ടില്‍; പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ബുധനാഴ്ച സര്‍വീസ് ഇല്ല

ന്യൂഡല്‍ഹി: കൂടുതല്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് ആരംഭിക്കുകയാണ്. രാജസ്ഥാന് രണ്ട് വന്ദേഭാരത് ട്രെയിനുകളും പഞ്ചാബിന് ഒന്നുമാണ് കിട്ടുന്നത്. പഞ്ചാബിലേക്കുള്ള സര്‍വീസ് പാകിസ്താന്‍ അതിര്‍ത്തി നഗരം വരെ നീളും. പച്ചപ്പ് നിറഞ്ഞ പഞ്ചാബിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഡല്‍ഹിയിലെ ചരിത്ര തട്ടകങ്ങള്‍ കണ്ട ശേഷം പഞ്ചാബിലേക്ക് ആഡംബര യാത്ര കൂടി ഇതോടെ പ്ലാന്‍ ചെയ്യാന്‍ സാധിക്കും.

ഡല്‍ഹിയില്‍ നിന്ന് മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് തുടങ്ങാന്‍ പോകുന്നത്. പഞ്ചാബിലേക്കുള്ളതിന് പുറമെ രാജസ്ഥാനിലെ ബിക്കാനീറിലേക്കും ജോധ്പൂരിലേക്കും. മലയാളികളായ ടൂറിസ്റ്റുകള്‍ യഥേഷ്ടം എത്തുന്ന രണ്ട് സംസ്ഥാനങ്ങളാണ് രാജസ്ഥാനും പഞ്ചാബും. എപ്പോഴാണ് ട്രെയിനിന്റെ സമയം, സ്‌റ്റോപ്പുകള്‍ എന്ന് കൂടി പറയാം...

vande bharat to punjab

ന്യൂഡല്‍ഹിയില്‍ നിന്ന് ഫിറോസ്പൂരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുന്നത് ബത്തിന്‍ഡ, പാട്യാല നഗരങ്ങളിലൂടെയാണ്. രാവിലെ 7.55നാണ് ഫിറോസ്പൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുക. ഉച്ചയ്ക്ക് 2.35ന് ഡല്‍ഹിയിലെത്തും. ബുധനാഴ്ചകളില്‍ സര്‍വീസ് ഇല്ല. ഫരീദ്‌കോട്ട്, ബത്തിന്‍ഡ, ധുരി, പാട്യാല, അംബാല, കുരക്ഷേത്ര, പാനിപത്ത് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

486 കിലോമീറ്റര്‍ താണ്ടുന്ന ഈ ട്രെയിന്‍ 6.40 മണിക്കൂര്‍ കൊണ്ടാണ് സര്‍വീസ് പൂര്‍ത്തിയാക്കുക. ഡല്‍ഹിയില്‍ നിന്ന് വൈകീട്ട് നാല് മണിക്കാണ് മടക്കയാത്ര. ഫിറോസ്പൂരിലെത്തുമ്പോള്‍ രാത്രി 10.35. ട്രെയിന്‍ വൈകാതെ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. മന്ത്രിസഭയുടെ അനുമതിക്ക് വേണ്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.

ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലേക്ക് 2 വന്ദേഭാരത്

സെപ്തംബര്‍ 27 മുതലാണ് ജോധ്പൂര്‍-ഡല്‍ഹി റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് തുടങ്ങുക. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും സര്‍വീസ്. 26481 ആണ് നമ്പര്‍. രാവിലെ 5.25ന് ജോധ്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ജയ്പൂരിലെത്തുക 9.25നാണ്. ഡല്‍ഹിയിലെത്തുമ്പോള്‍ ഉച്ചയ്ക്ക് 1.30 ആകും. ഡല്‍ഹിയില്‍ നിന്നുള്ള മടക്ക യാത്ര ഉച്ചയ്ക്ക് ശേഷം 3.30നാണ്.

ജയ്പൂരില്‍ വൈകീട്ട് ഏഴ് മണിക്ക് എത്തുന്ന ട്രെയിന്‍ രാത്രി 11.20ന് ജോധ്പൂരിലെത്തും. എട്ട് കോച്ചുകളാണ് ഈ വന്ദേഭാരത് എക്‌സ്പ്രസിനുണ്ടാകുക. അതായത് 608 പേര്‍ക്ക് യാത്ര ചെയ്യാം. രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് ഡല്‍ഹിയിലേക്ക് മറ്റൊരു വന്ദേഭാരത് സര്‍വീസ് തുടങ്ങാന്‍ പോകുകയാണ്. നിലവില്‍ 7 മണിക്കൂര്‍ മുതല്‍ 11 മണിക്കൂര്‍ വരെയാണ് ഈ റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ക്ക്. വന്ദേഭാരതിന് 6.15 മണിക്കൂര്‍ മതിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+