വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് മാത്രം പോര; ഈ രേഖ കൂടി കൈവശം കരുതണം, അല്ലേല്‍ പിടിവീഴും
ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് അടുത്തിടെയാണ് സര്‍വീസ് തുടങ്ങിയത്. തുരങ്കങ്ങളും പാലങ്ങളും നിരവധിയുള്ള ഈ റൂട്ടില്‍ തണുപ്പേറിയതും മഞ്ഞുവീഴുന്നതുമായ മേഖലയിലൂടെയാണ് യാത്ര. ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വെ പാലത്തിലൂടെയുള്ള യാത്രയുടെ അനുഭവം ഒന്നുവേറെ തന്നെ.
ഡല്‍ഹിയില്‍ നിന്ന് ജമ്മുവില്‍ എത്തുന്നവര്‍ കത്രയില്‍ എത്തി വേണം ശ്രീനഗറിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് പിടിക്കാന്‍. വൈഷ്‌ണോദേവി ക്ഷേത്രം, അമര്‍നാഥ് ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ കൂടിയുള്ള ഈ റൂട്ടിലേക്ക് വലിയ തിരക്കാണ് സര്‍വീസ് തുടങ്ങിയത് മുതല്‍. അതിവേഗം എത്താന്‍ സാധിക്കുന്നതാണ് യാത്രക്കാര്‍ എടുത്തു പറയുന്ന നേട്ടം.

കശ്മീരിന്റെ പ്രധാന നഗരങ്ങള്‍ ബന്ധിപ്പിച്ചുള്ള റെയില്‍വെ ശൃംഖലയുടെ പണി പൂര്‍ത്തിയായതും വന്ദേഭാരത് എക്‌സ്പ്രസ് ശ്രീനഗറിലേക്ക് സര്‍വീസ് തുടങ്ങിയതും ഒരുമിച്ചാണ്. ഓണ്‍ലൈനിലോ റെയില്‍വെ കൗണ്ടറില്‍ നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഐഡി പ്രൂഫ് ആയി രേഖ നല്‍കണം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും മതിയാകും.
എന്നാല്‍ തിരിച്ചറിയല്‍ രേഖയിലുള്ള ഉള്ള പോലെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും പേര് കൊടുക്കണം. അക്ഷരങ്ങള്‍ തെറ്റിയാലും പണി കിട്ടും. യാത്ര ചെയ്യുന്ന വേളയില്‍ ടിക്കറ്റും ഐഡി പ്രൂഫും കരുതണം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏത് ഐഡിയാണോ നല്‍കിയത്, അതേ ഐഡി തന്നെ കൈവശമുണ്ടാകണം. അക്ഷര തെറ്റുകളോ മറ്റോ സംഭവിച്ചാല്‍ പിഴ ഈടാക്കാം. അതോടെ ഉല്ലാസ യാത്രയുടെ സുഖം നഷ്ടമാകും.
വന്ദേഭാരത് എക്‌സ്പ്രസില്‍ അടിപിടി
ന്യൂഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസില്‍ അടിപിടി. ഉത്തര്‍ പ്രദേശിലെ ജാന്‍സി റെയില്‍വെ സ്റ്റേഷനില്‍ വച്ച് ആക്രമിക്കപ്പെട്ടു എന്ന് കാണിച്ച് രാജ് പ്രകാശ് എന്ന 50കാരന്‍ പോലീസില്‍ പരാതി നല്‍കി. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാജീവ് സിങ് പരിച്ചയാണ് ആക്രമണത്തിന് പിന്നിലെന്നും രാജ് പ്രകാശ് ആരോപിച്ചു.
രാജ് പ്രകാശും രാജീവ് സിങ് എംഎല്‍എയും വ്യത്യസ്ത പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എംഎല്‍എ, ഭാര്യ കാംലി സിങ്, മകന്‍ ശ്രേയാന്‍ഷ് സിങ് എന്നിവര്‍ ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്ക് പോകുകയായിരുന്നു. എംഎല്‍എക്ക് ലഭിച്ച സീറ്റ് എട്ട് ആയിരുന്നു. ഭാര്യയ്ക്കും മകനും 50, 51 സീറ്റുകളും ലഭിച്ചു. 49, 52 സീറ്റുകളില്‍ ഇരുന്ന യാത്രക്കാരുമായി എംഎല്‍എ തര്‍ക്കമുണ്ടാകുകയായിരുന്നു.
രണ്ട് യാത്രക്കാരും ഭാര്യയെയും മകനെയും ശല്യം ചെയ്തു എന്നാരോപിച്ചാണ് പ്രശ്‌നമുണ്ടായത്. സീറ്റ് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാര്‍ തയ്യാറായില്ല. പിന്നീട് വന്ദേഭാരത് എക്‌സ്പ്രസ് ജാന്‍സിയില്‍ എത്തിയപ്പോള്‍ എട്ട് പേര്‍ കയറി തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് രാജ് പ്രകാശ് പറയുന്നത്. എംഎല്‍എയുടെ ആളുകളാണ് ഇവര്‍ എന്നും അദ്ദേഹം ആരോപിച്ചു. രാജ് പ്രകാശിന്റെ മൂക്കിന് ഇടിയേറ്റ് രക്തം വന്നു. രണ്ട് പരാതിയിലും അന്വേഷണം തുടങ്ങി.












Click it and Unblock the Notifications