Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ട്രെയിന്‍ പിന്‍വലിക്കും; പകരം മറ്റൊന്ന് നല്‍കും, ഈ റൂട്ടില്‍ മാറ്റം വരുത്താന്‍ റെയില്‍വെ ബോര്‍ഡ്

രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് ഗുജറാത്തിലെ അസര്‍വ റെയില്‍വെ സ്റ്റേഷനിലേക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തുന്നു. പകരം മറ്റൊരു വന്ദേഭാരത് സര്‍വീസ് ആരംഭിക്കും. 26963/26964 എന്ന നമ്പറിലുള്ള ഉദയ്പൂര്‍ സിറ്റി-അസര്‍വ ട്രെയിന്‍ ആണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. ഇനി സൂറത്ത് മുതല്‍ ഉദയ്പൂര്‍ വരെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ആണ് പകരം ഓടുക. ഈ മാറ്റത്തിന് റെയില്‍വെ ബോര്‍ഡ് അനുമതി നല്‍കി.

സ്വര്‍ണം വില കൂടി, വെള്ളി കുറഞ്ഞു; മാറിമറിഞ്ഞ് വിപണി, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം
സ്വര്‍ണം വില കൂടി, വെള്ളി കുറഞ്ഞു; മാറിമറിഞ്ഞ് വിപണി, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം

പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന വേളയില്‍ പഴയ ട്രെയിന്‍ ഒഴിവാക്കും. എട്ട് കോച്ചുകളുള്ള ട്രെയിന്‍ ആകും സൂറത്തില്‍ നിന്ന് ഉദയ്പൂരിലേക്ക് സര്‍വീസ് നടത്തുക. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും യാത്ര. ഒമ്പത് പ്രധാന സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. മിക്കതും ഗുജറാത്തിലാണ്. 26903/26904 എന്ന നമ്പറിലാണ് പുതിയ ട്രെയിന്‍. നിരവധി മലയാളികള്‍ ഗാര്‍മെന്റ്‌സ് ആവശ്യങ്ങള്‍ക്കും ടൂറിസ്റ്റുകളായും യാത്ര ചെയ്യുന്ന റൂട്ടാണിത്.

vande bharat surat udaipur

സൂറത്തില്‍ നിന്നുള്ള വന്ദേഭാരത് രാവിലെ 6.10നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 1.40ന് ഉദയ്പൂര്‍ സിറ്റിയില്‍ എത്തിച്ചേരും. ഉദയ്പൂരില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3.35നാണ് പുറപ്പെടുക. രാത്രി 11 മണിക്ക് സൂറത്തില്‍ മടങ്ങിയെത്തും. ഏഴര മണിക്കൂര്‍ യാത്രയുള്ള റൂട്ടില്‍ ഗുജറാത്തിലെ ബറൂച്ച്, വഡോദര, ആനന്ദ്, മണിനഗര്‍, അസര്‍വ, ഹിമ്മത്ത്‌നഗര്‍, ശംലാജി റോഡ് എന്നിവിടങ്ങളിലും രാജസ്ഥാനിലെ ഡങ്കര്‍പൂര്‍, സവാര്‍ എന്നീ സ്റ്റേഷനുകളിലുമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

ഖത്തര്‍ ഞെരുങ്ങുന്നു; വരുമാനം കുത്തനെ ഇടിഞ്ഞു, യുദ്ധം നിലച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധി
ഖത്തര്‍ ഞെരുങ്ങുന്നു; വരുമാനം കുത്തനെ ഇടിഞ്ഞു, യുദ്ധം നിലച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധി

രാജ്യത്ത് 150ല്‍ അധികം വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ ഉത്തര്‍ പ്രദേശിലും ബിഹാറിലും മഹാരാഷ്ട്രയിലുമാണുള്ളത്. കേരളത്തില്‍ ആകെ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണുള്ളത്. മംഗളൂരു-തിരുവനന്തപുരം, കാസര്‍കോട്-തിരുവനന്തപുരം, ബെംഗളൂരു-എറണാകുളം എന്നീ റൂട്ടിലാണ് ഈ സര്‍വീസ്. മൂന്നും ലാഭകരമായ സര്‍വീസ് ആണെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു.

ശമ്പളം കുറയും; ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനുള്ള തുക നേരിട്ട് പിടിക്കും, കടുത്ത നടപടിയുമായി ഒഡീഷ
ശമ്പളം കുറയും; ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനുള്ള തുക നേരിട്ട് പിടിക്കും, കടുത്ത നടപടിയുമായി ഒഡീഷ

വൈകാതെ ബെംഗളൂരുവില്‍ നിന്ന് എറണാകുളം, തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ ഈ ട്രെയിന്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്നതിന് പകരം ബെംഗളൂരുവില്‍ നിന്ന് തുടങ്ങി തമിഴ്‌നാട്ടിലൂടെ നാഗര്‍കോവിലില്‍ എത്തുന്ന രീതിയില്‍ മാറ്റിയാല്‍ സമയവും പണവും ലാഭിക്കാമെന്ന് തമിഴ്‌നാട്ടിലെ യാത്രക്കാരുടെ സംഘടനകള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+