2 വന്ദേഭാരത് ട്രെയിനുകളുടെ സമയത്തിൽ മാറ്റം; രാവിലെ നേരത്തേ പുറപ്പെടും..പുതിയ സമയക്രമം ഇങ്ങനെ
രണ്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി റെയിൽവെ. വാരണാസിയിൽ നിന്നും റാഞ്ചി, ദിയോഗർ റൂട്ടിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. പുതിയ സമയക്രമം വിശദമായി അറിയാം
വാരണാസി - റാഞ്ചി വന്ദേഭാരത് എക്സ്പ്രസ്
2024 മാർച്ച് 12 നാണ് വാരണാസി - റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചത്. . രാജ്യത്തെ 49ാമത്തെ വന്ദേഭാരത് സർവ്വീസ് കൂടിയാണിത്. 20888 / 20887 വാരാണസി- റാഞ്ചി- വാരാണസി വന്ദേ ഭാരത് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവ്വീസ് നടത്തുന്നത്.

വാരണാസിയിൽ നിന്നും പുറപ്പെടുന്ന സമയത്തിലാണ് ഇപ്പോൾ റെയിൽവെ മാറ്റം വരുത്തിയിരിക്കുന്നത്. വൈകീട്ട് 4.05 നാണ് ട്രെയിൻ പുറപ്പെടാറുള്ളത്. എന്നാൽ സപ്റ്റംബർ 2 മുതൽ വൈകീട്ട് 3.55 നായിരിക്കും ട്രെയിൻ പുറപ്പെടുക. അതേസമയം വാരാണസിക്ക് ശേഷമുള്ള സമയക്രമത്തിൽ യാതൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
536 കിലോമീറ്റർ ദൂരം 7 മണിക്കൂർ 50 മിനിറ്റ് സമയം കൊണ്ടാണ് ട്രെയിൻ പിന്നിടുന്നത്. എട്ട് സ്റ്റേഷനുകളിൽ ട്രെയിനിന്‍ സ്റ്റോപ്പ് ഉണ്ട്. ദീൻ ദയാൽ ഉപാധ്യായ, സാസാരം, ഗയ, കൊഡെർമ, ഹസാരീബാഗ് റോഡ്, പരാസ്‌നാഥ്, ബൊക്കാറോ സ്റ്റീൽ സിറ്റി, മൂരി എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. എസി ചെയർ കാും എക്സിക്യൂട്ടീവ് ചെയർകാർ സീറ്റുകളുമാണ് ട്രെയിനിലുള്ളത്. യഥാക്രം 1470 രൂപയും 2695 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വാരണാസി ദിയോഘഡ് ട്രെയിനിൻ്റെ സമയത്തിലും വാറ്റം വരുത്തിയിട്ടുണ്ട്. 6:20-നാണ് നിലവിൽ ട്രെയിൻ വാരാണസിയിൽ നിന്ന് പുറപ്പെടുന്നത്. എന്നാൽ സെപ്റ്റംബർ 2 മുതൽ നിലവിലെ സമയത്തേക്കാൾ 10 മിനിറ്റ് നേരത്തേയായിരിക്കും ട്രെയിൻ പുറപ്പെടുക. അതായത് 6.10 ന് തന്നെ ട്രെയിൻ യാത്ര തുടങ്ങും. അതേസമയം വാരണാസിക്ക് ശേഷമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകില്ല.
2024 സപ്റ്റംബറിലാണ് വാരണാസി -ദിയോഘഡ് വന്ദേഭാരത് സർവ്വീസ് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവ്വീസ് നടത്തും. വാരാണസിയിൽ നിന്ന് രാവിലെ പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദിയോഘഡിൽ എത്തിച്ചേരുക. തിരിച്ച് ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് മടക്കയാത്ര. രാത്രി 10.30 ഓടെയാണ് ട്രെയിൻ വാരണാസിയിൽ എത്തിച്ചേരുക.


Click it and Unblock the Notifications