വന്ദേഭാരത് ലാഭം കേരളത്തില്‍; കൂടുതല്‍ സര്‍വീസ് ഈ സംസ്ഥാനത്ത്, ഒന്ന് മാത്രം ഓടുന്ന സംസ്ഥാനവും

ഇന്ത്യയിലെ റെയില്‍വെ സര്‍വീസിനെ കൂടുതല്‍ ആകര്‍ഷമാക്കിയ ട്രെയിന്‍ ആണ് വന്ദേഭാരത്. ആഡംബരവും വേഗതയുമെല്ലാം ഒത്തിണങ്ങിയ ട്രെയിന്‍. രാജ്യത്തെ ആദ്യ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത് ഉത്തര്‍ പ്രദേശിനും ഡല്‍ഹിക്കുമിടയിലാണ്. ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിച്ചത് ബംഗാളിനും അസമിനും ഇടയിലാണ്. എന്നാല്‍ ഏത് സംസ്ഥാനത്താണ് കൂടുതല്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത് എന്ന് അറിയാമോ?

ബീമാപള്ളി ഉറൂസ്: ബുധനാഴ്ച ഭാഗിക അവധി; സ്‌കൂള്‍, ഓഫീസ് പ്രവര്‍ത്തിക്കില്ല, പരീക്ഷയില്‍ മാറ്റമില്ല
ബീമാപള്ളി ഉറൂസ്: ബുധനാഴ്ച ഭാഗിക അവധി; സ്‌കൂള്‍, ഓഫീസ് പ്രവര്‍ത്തിക്കില്ല, പരീക്ഷയില്‍ മാറ്റമില്ല

പ്രധാന നഗരങ്ങള്‍, പ്രധാന റെയില്‍വെ സ്റ്റേഷനുകള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, ടൂറിസ്റ്റ് പ്രദേശങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് മിക്ക വന്ദേഭാരത് എക്‌സ്പ്രസുകളും സര്‍വീസ് നടത്തുന്നത്. രാജ്യത്ത് സര്‍വീസ് നടത്തുന്ന ഏറ്റവും ലാഭകരമായ വന്ദേഭാരത് കേരളത്തിലൂടെ ഓടുന്ന തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസ് ആണ്. എന്നാല്‍ കേരളത്തില്‍ അല്ല കൂടുതല്‍ സര്‍വീസുകളുള്ളത്.

vande bharat train number in each states

ഉത്ത പ്രദേശിലും മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഈ സംസ്ഥാനങ്ങളിലൂടെ 17 വീതം ട്രെയിനുകള്‍ ഓടുന്നു. കര്‍ണാടകയിലൂടെ 15 വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, ഹിമാചല്‍ പ്രദേശിലും ഛണ്ഡീഗഡിലും ഒരു വന്ദേഭാരത് മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.

മിനിമം ശമ്പളം 69000 രൂപ; 6 ശതമാനം വര്‍ധനവ്, 5 പ്രൊമോഷന്‍, എട്ടാം ശമ്പള കമ്മീഷനില്‍ ആവശ്യം
മിനിമം ശമ്പളം 69000 രൂപ; 6 ശതമാനം വര്‍ധനവ്, 5 പ്രൊമോഷന്‍, എട്ടാം ശമ്പള കമ്മീഷനില്‍ ആവശ്യം

ഡല്‍ഹിയെ ബന്ധിപ്പിച്ച് 13 വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. ബിഹാറിലും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും 11 വീതം വന്ദേഭാരത് സര്‍വീസ് നടത്തുന്നു. ജാര്‍ഖണ്ഡിനെ ബന്ധിപ്പിച്ച് 9 വന്ദേഭാരത് എക്‌സ്പ്രസുകളുണ്ട്. ഗുജറാത്തില്‍ എട്ട് ട്രെയിനുകളും. ജമ്മു കശ്മീരിനെ ബന്ധിപ്പിച്ച് ഏഴ് വന്ദേഭാരത് എക്‌സ്പ്രസുകളാണുള്ളത്. ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ആറ് വീതം ഓടുന്നുണ്ട്.

രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ അഞ്ച് വീതം വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ മൂന്ന് ജോഡികളാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-കാസര്‍കോട്, തിരുവനന്തപുരം-മംഗലാപുരം, എറണാകുളം-ബെംഗളൂരു എന്നിവയാണവ. കേരളത്തില്‍ മാത്രമായി ഒരു വന്ദേഭാരത് സര്‍വീസ് നടത്തുന്നു എന്ന് പറയാം.

ഇറാന്‍ യുദ്ധം നിര്‍ത്താന്‍ അമേരിക്ക? ട്രംപ് ഖത്തര്‍ പ്രധാനമന്ത്രിയെ കാണും, ക്രൂഡ് വില താഴുന്നു
ഇറാന്‍ യുദ്ധം നിര്‍ത്താന്‍ അമേരിക്ക? ട്രംപ് ഖത്തര്‍ പ്രധാനമന്ത്രിയെ കാണും, ക്രൂഡ് വില താഴുന്നു

പഞ്ചാബില്‍ 3, അസം, ഛത്തീസ്ഗഡ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് വീതവും സര്‍വീസ് നടത്തുന്നു. അടുത്ത കാലത്ത് വന്ദേഭാരത് സ്ലീപ്പറില്‍ റെയില്‍വെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അസം-ബംഗാള്‍, കര്‍ണാടക-മഹാരാഷ്ട്ര, ഡല്‍ഹി-ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് നിലവില്‍ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുന്നത്. വൈകാതെ കേരളത്തിലൂടെ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് മൊത്തം 162 വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് ഈ വര്‍ഷം ജൂലൈയില്‍ സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma